“അതാണ് ഗുരു സ്വാമിയുടെ ഉപാസനാ മൂർത്തി.അതിനെ പ്രീതിപ്പെടുത്താനാണ് ഇന്ന് പൂജ നടക്കുന്നത്.”
കുറച്ച് മുന്നോട്ട് നടന്നതും ദൂരെയായി ഒരു സ്വാമി ഞങ്ങളെ കണ്ടു. ഞങ്ങളെ കണ്ടതും അയാൾ ഓടി അടുത്തേക്ക് വന്നു
“പറഞ്ഞത് ഓർമയുണ്ടല്ലോ അവിടെ നടന്നത് നീ ആരോടും പറയരുത്..”
ഒരിക്കൽ കൂടി ഓർമിപ്പിച്ച ശേഷം സ്വാമി ചിരിച്ചു കൊണ്ട് മുന്നോട്ട് നടന്നു
“ഞങ്ങളാകെ പേടിച്ചു പോയി എവിടായിരുന്നു നീ..’
“ഇവന് ചെറിയ വയറ് വേദന പോലെ തോന്നിയത് കൊണ്ട് ഞാൻ കളപ്പുരയിൽ ഇരുന്ന് മരുന്ന് തയാറാക്കുക ആയിരുന്നു…”
“നിനക്കത് ഞങ്ങളോട് പറയാൻ പാടില്ലായിരുന്നോ എവിടെയൊക്കെയാ നിങ്ങളെ നോക്കി നടന്നതെന്ന് അറിയോ. ഇപ്പോൾ എങ്ങനുണ്ട്. “
“ഇപ്പോൾ കുഴപ്പം ഇല്ല.. “
ഞാനെന്തെങ്കിലും പറയും എന്ന് കരുതി ഇടക്ക് കയറി സ്വാമി പറഞ്ഞൊപ്പിച്ചു
“വയറു വേദന ആയിരുന്നെങ്കിൽ ഇവിടെ ഡോക്ടർ ഉണ്ടായിരുന്നല്ലോ നിനക്ക് ഇങ്ങോട്ട് കൊണ്ട് വരാമായിരുന്നില്ലേ.. “
“ഓ അത്രക്ക് ഒന്നും ഇല്ലായിരുന്നു അതാ ഞാൻ തന്നെ.. “
“ഉം ശെരി ഏതായാലും ഡോക്ടറെ കൂടി ഒന്ന് കാണിക്കാം പൂജയുടെ ഇടയിൽ തടസം ഉണ്ടാകാൻ പാടില്ല “
“അത് വേണോ ഇപ്പോൾ അവന് കുഴപ്പം ഒന്നുമില്ല. അല്ലേടാ.. “
അതെ എന്ന രീതിയിൽ ഞാൻ തലയാട്ടി ഡോക്ടർ പരിശോധിച്ചാൽ കള്ളക്കളി പുറത്തായാലോ എന്ന പേടി സ്വാമിക്ക് ഉണ്ടായിരുന്നു
“ശെരി ഇവനെ ഞങ്ങൾ നോക്കിക്കോളാം നീ പോയി പൂജാ പീഠത്തിലെ കാര്യങ്ങൾ നോക്ക്.. “
അയാൾ എന്നെയും കൊണ്ട് മുന്നോട്ട് നടന്നു. ഇടയിൽ കണ്ട സ്വാമിമാരോട് അയാൾ നടന്ന കാര്യങ്ങൾ പറഞ്ഞു ബോധിപ്പിച്ചു. അവരും എന്റെ ഒപ്പം കൂടി. ഒടുവിൽ ഒരു വലിയ മുറിയിലേക്ക് അവർ എന്നെ കൊണ്ട് കയറ്റി
Broo PG e parthum polichu super… pls cont
waiting for next part…
Aa baki ulla oru part koodi ezhuthi onnu poorthiyakk bro….
Ezhuthan samayam illathavar ee panikk nikkaruth
Ayachittund udane publish aakum ennu thonnunnu adutha parts nerathe edaan nokkaam
Nice pls continue
Bakki petten idu
Bro oro part number ithra delay akunna sthithikk page kurach kooti ittude….
Adutha oru partodu koodi eyuthi nirthukayaa.eni oru streight story cheyyaan nokkanam
Next part evide bro
Enthayalum 10 page il koodilla appo pinne ithrem delay cheyyano
Broo August aayi please bakki ezhuthu please 🥺