പറഞ്ഞത് പകുതിയിൽ നിർത്തി അയാൾ എന്നെ നോക്കി
“ആ അതൊക്കെ പോട്ടെ നിന്നെ വേണേൽ ഞാൻ ഇവിടുന്ന് രക്ഷിക്കാം മതിൽ കെട്ടിന് പുറത്ത് വരെ ഞാൻ എത്തിച്ചു തരാം.പകരം ആ സ്വർണ്ണആഭരണങ്ങൾ നീ എനിക്ക് എടുത്ത് തരണം…”
“എന്റെ കൈയിൽ എവിടന്നാ ചേട്ടാ സ്വർണം…”
സംശയത്തോടെ ഞാൻ അയാളെ നോക്കി
“ആ പച്ച പട്ടുസാരി വച്ചിരിക്കുന്ന തളികയുടെ അടിയിൽ സ്വർണ്ണആഭരണങ്ങൾ ഉണ്ട് ഞാൻ കണ്ടതാ …”
അയാൾ മേശപ്പുറത്തേക്ക് കൈ ചൂണ്ടി കാണിച്ചു. അല്പം മുൻപ് എന്റെ കൈയിലേക്ക് വച്ച് തന്ന തളിക.അതിൽ സ്വർണം ഉണ്ടായിരുന്നെന്ന് ഞാൻ പോലും അറിഞ്ഞില്ല ഇയാൾ എങ്ങനെ അറിഞ്ഞു. സംശയത്തോടെ ഞാൻ മേശയുടെ അടുത്തേക്ക് നടന്നു തളികയിൽ നിന്ന് സാരി അല്പം ഉയർത്തി നോക്കി. ശരിയാണ് വളയും മാലയും ഉൾപ്പെടെ കുറച്ചധികം ആഭരണങ്ങൾ അതിൽ ഉണ്ടായിരുന്നു.
ജനലിന്റെ അടുത്തേക്ക് ആ തളികയുമായി ഞാൻ എത്തിയതും ആർത്തിയോടെ അയാൾ ജനൽ അഴിയിലൂടെ കൈ അകത്തേക്ക് നീട്ടി
“എന്നെ ആദ്യം പുറത്തെത്തിക്ക്. അതിന് ശേഷം തരാം.. “
ചിരിച്ചു കൊണ്ട് അയാൾ എന്നെ നോക്കി
“വിശ്വാസം ഇല്ല അല്ലേ.ശരി ഞാൻ ഈ മുറിയുടെ വാതിൽ തുറന്ന് തരാം .ചുറ്റും നിന്റെ ഒരു കണ്ണ് എപ്പോഴും ഉണ്ടാകണം. ആരെങ്കിലും വന്നാൽ സിഗ്നൽ തരാൻ മറക്കല്ലെടാ മോനേ …”
സ്വാമിജി എങ്ങാനും വരുന്നുണ്ടോ എന്ന് നോക്കി വാതിൽക്കൽ ചെന്ന് ഞാൻ നിന്നു.പുറത്തിപ്പോഴും അവർ തമ്മിൽ സംസാരിക്കുന്ന ശബ്ദം കേൾക്കാം. പെട്ടെന്നൊന്നും വരല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഞാൻ ഒരിക്കൽ കൂടി എത്തി നോക്കി
“ടാ ആരെ നോക്കി നിൽക്കുവാ പോകണ്ടേ…”
Pwoli bro.. next part please
Adutha part idu bro
Nice pls continue