പിന്നിൽ നിന്നുള്ള ശബ്ദം കേട്ട് ഞാനൊന്ന് ഞെട്ടി.
“ഇത്ര പെട്ടെന്ന് വാതിൽ തുറന്നോ..”
വിശ്വാസം വരാതെ ഞാൻ പൂട്ടികിടന്നിരുന്ന വാതിലിലേക്ക് നോക്കി.പുറത്തേക്ക് പകുതി തുറന്ന നിലയിൽ വാതിൽ കണ്ടപ്പോൾ എനിക്ക് പൂർണ വിശ്വാസമായി.
“സമയം തീരെയില്ല ആരെങ്കിലും കാണുന്നതിന് മുൻപ് പുറത്ത് കടക്കണം.…”
അയാൾ മുന്നിലായി സസൂക്ഷ്മമം ചുറ്റുപാടുകൾ വീക്ഷിച്ചു കൊണ്ട് പതിയെ നടന്നു അയാളുടെ കൂടെ ഞാനും.വാതിലിലൂടെ പുറത്തേക്ക് ഇറങ്ങി കുറച്ചു ദൂരം മുന്നോട്ട് നടന്നപ്പോൾ മതിൽക്കെട്ടിനു അടിയിലായി ഒരാൾക്ക് കയറാൻ പാകത്തിന് ഇഷ്ടികകൾ പൊളിച്ചു മാറ്റിയിരിക്കുന്നു. ഇതുവഴി തന്നെയായിരിക്കും അയാൾ അകത്തേക്ക് വന്നതും
“ഞാൻ ആദ്യം പോകാം…”
അയാൾ അതിലൂടെ അനായാസം നുഴഞ്ഞു പുറത്തേക്ക് കടന്നു.
“വാ…”
എന്റെ നേർക്ക് നീണ്ട കൈയിൽ പിടിച്ച് ഒരുവിധം കഷ്ടപ്പെട്ട് ഞാനും അതിലൂടെ നുഴഞ്ഞു പുറത്തേക്ക് വന്നു.
“ഞാൻ പറഞ്ഞ വാക്ക് പാലിച്ചു . ഇനി ആ പൊതി ഇങ്ങു താ.. “
കൈയിൽ കരുതിയിരുന്ന പൊതി ഞാൻ അയാളുടെ നേരെ നീട്ടി.
“ഞാൻ നിന്നെയോ നീ എന്നെയോ കണ്ടിട്ടില്ല പറഞ്ഞത് മനസ്സിലായോ…”
കൈയിൽ കരുതിയിരുന്ന ടോർച്ചിന്റെ വെളിച്ചത്തിൽ അയാൾ ദൃതിയിൽ മുന്നോട്ട് നടന്നു.എന്ത് ചെയ്യണം എന്നറിയാതെ ഞാൻ ചുറ്റും നോക്കി. എങ്ങോട്ട് പോണം എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ.
“ചേട്ടാ ഞാനും കൂടി വരട്ടെ എനിക്ക് ഇവിടത്തെ വഴിയൊന്നും തീരെ പരിചയമില്ല …”
അയാൾ ഒന്ന് നിന്ന ശേഷം തിരിഞ്ഞു എന്നെ നോക്കി.
“നിന്നെ പുറത്ത് കൊണ്ട് വരാമെന്നേ ഞാൻ ഏറ്റിട്ടുള്ളൂ ബാക്കി നീ നോക്കിക്കോളണം ഇനി എന്റെ പിറകേ വരരുത്…”
Pwoli bro.. next part please
Adutha part idu bro
Nice pls continue