“പ്ലീസ് ചേട്ടാ റോഡ് വരെ എത്തിച്ചാൽ മതി പിന്നെ ഞാൻ നോക്കിക്കോളാം…”
“ ശെടാ ഇത് വലിയ ശല്യം ആയല്ലോ..താഴെ ഒരു ചെറിയ മൺ റോഡുണ്ട് അതിലേ ഇടത്തോട്ട് നേരെ രണ്ട് കിലോമീറ്റർ നടന്നാൽ മെയിൻ റോഡിൽ എത്തും…ഈ ടോർച്ച് വേണേൽ നീ വച്ചോ എന്നെ വിട്ടേക്ക്.. “
കൈയിലിരുന്ന ടോർച്ച് എന്റെ കൈയിൽ വച്ച് തന്നിട്ട് അയാൾ ഇരുട്ടിൽ മറഞ്ഞു..അയാൾക്ക് വേണ്ടിയിരുന്നത് എന്റെ കൈയിൽ ഉണ്ടായിരുന്ന സ്വർണമായിരുന്നു.അത് കിട്ടിക്കഴിഞ്ഞു ഇനി എന്നെ സഹായിക്കേണ്ട കാര്യം അയാൾക്കില്ല. ഒരു കള്ളന്റെ ഭാഗത്ത് നിന്ന് ഇതിൽ കൂടുതൽ മനുഷ്വത്വം ഒന്നും പ്രതീക്ഷിക്കണ്ട. ഏതായാലും പുറത്തെത്തിയല്ലോ അത് തന്നെ വലിയ കാര്യം. അയാൾ ചൂണ്ടിക്കാണിച്ച വഴിയിലൂടെ ടോർച്ച് ലൈറ്റിന്റെ വെളിച്ചത്തിൽ മുന്നോട്ട് നീങ്ങി .കുഴിയോ കല്ലോ ഒന്നും കാണാൻ കഴിയുന്നില്ല. കണ്ണെത്താ ദൂരത്തോളം കാടുപിടിച്ചു കിടക്കുന്ന ആ തോട്ടത്തിലൂടെ ധൈര്യം സംഭരിച്ചു നടക്കാൻ തന്നെ തീരുമാനിച്ചു. കുറച്ച് അധികം ദൂരം തപ്പിത്തടഞ്ഞു നടന്നുകാണും ഒടുവിൽ ഒരു കല്ലുകെട്ടിനു അടുത്തായി വന്ന് നിന്നു.താഴെ കുഴി പോലെ തോന്നിയത് കൊണ്ട് ടോർച്ച് അടിച്ചു താഴേക്ക് നോക്കി.മുന്നിൽ കണ്ട കാഴ്ച സമ്മാനിച്ച സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നതിന് അപ്പുറമായിരുന്നു.റോഡ് തന്നെയാണോ എന്ന് ഉറപ്പ് വരുത്താൻ രണ്ട് വശത്തേക്കും ഒരിക്കൽ കൂടി ടോർച്ച് അടിച്ച് നോക്കിയ ശേഷം കല്ലുകളിൽ ചവിട്ടി പതിയെ താഴേക്ക് ഇറങ്ങി.ഇടക്കിടക്ക് ചുറ്റിയിരുന്ന പുതപ്പ് ഊർന്ന് താഴേക്ക് വരുന്നുണ്ടായിരുന്നു. ഒരുവിധം അതിനെ ശരീരത്തോട് ചേർത്ത് പിടിച്ചു കൊണ്ട് റോഡിലേക്ക് ഇറങ്ങി.അയാൾ പറഞ്ഞ പോലെ ഇടത് വശത്തേക്ക് പോകുന്ന റോഡിലൂടെ മുന്നോട്ട് നടന്നു.ജീവിതം വീണ്ടും തിരികെ കിട്ടുകയാണ് വീടും പറമ്പും കുളവുമൊക്കെ വീണ്ടും മനസ്സിലേക്ക് വന്നു. വീട്ടിൽ എത്തിയാൽ ഞാനിനി നല്ല കുട്ടിയായിരിക്കും. ക്ലാസ്സിന് മുടങ്ങാതെ പോണം നല്ലൊരു ജോലി വാങ്ങണം,പല വിധ ചിന്തകൾ മനസ്സിലൂടെ മിന്നി മറഞ്ഞു കൊണ്ടിരുന്നു.ചിന്തയിൽ മുഴുകി നടന്നത് കൊണ്ട് പിന്നിൽ നിന്ന് വന്ന വാഹനത്തിന്റെ ശബ്ദം ഞാൻ കേട്ടില്ല..എന്റെ മുന്നിലായി ഒരു മാരുതി കാർ വന്ന് നിന്നു.ഇളം നീല നിറത്തിലുള്ള ആ കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ ആളെ കണ്ടതും ഞാനൊന്ന് ഞെട്ടി
Adutha part idu bro
Nice pls continue