അബദ്ധം 8
Abadham Part 8 | Author : PG
[ Previous Part ] [ www.kkstories.com ]
ഈ കഥ തികച്ചും ഗേ കാറ്റഗറി ആണ്. ഇത്തരം കഥകളിൽ താല്പര്യം ഇല്ലാത്തവർ ദയവു ചെയ്ത് തുടർന്ന് വായിക്കാതിരിക്കുക.
കുണ്ടും കുഴികളും നിറഞ്ഞ ആ റോഡിലൂടെ വണ്ടി ആടി ഉലഞ്ഞു പതിയെ മുന്നോട്ട് നീങ്ങിത്തുടങ്ങി..
“സ്റ്റീഫാ വണ്ടി സൈഡ് ചേർത്ത് നിർത്ത്…”
“എന്താടാ എന്തു പറ്റി..”
സ്റ്റീഫൻ കാർ റോഡരികിലേക്ക് ചേർത്ത് നിർത്തിക്കൊണ്ട് ഗ്ലാഡിസിനെ നോക്കി.
“ഡാ നീ ഇവിടെ ഇറങ്ങിക്കോ.ഇതു വഴി അഞ്ച് മിനിറ്റ് നടന്നാൽ എസ്റ്റേറ്റിൽ കയറാം.നീ പോയി ബാഹുലേയൻ കാണാതെ ഒരു കുപ്പി ഒപ്പിച്ച് കുളത്തിനടുത്തേക്ക് വാ ഞങ്ങൾ അവിടെ ഉണ്ടാകും. “
“അയ്യട അതിനു ഞാനെന്തിനാ പോകുന്നേ. നീ പോയി എടുത്തിട്ട് വാ …”
“അളിയാ പ്ലീസ് ഒന്ന് പോയിട്ട് വാടാ. ബാഹുലേയൻ എങ്ങാനും കണ്ടാൽ എന്റെ കൈയീന്ന് പോകും. നീയാകുമ്പോൾ മയത്തിൽ പറഞ്ഞ് നിന്നോളും “
അൽപനേരം ആലോചിച്ച ശേഷം സ്റ്റീഫൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങി.
“ശെരി ഞാൻ പോയിട്ട് വരാം. കുളത്തിന് അടുത്ത് തന്നെ കാണണം…”
“എന്നെ നിനക്ക് വിശ്വാസം ഇല്ലേ അളിയാ നീ പോയിട്ട് വാ…”
സ്റ്റീഫൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങി.എന്നെ ഒന്ന് നോക്കിയ ശേഷം ആ ചെറിയ ഇട വഴിയിലൂടെ മുന്നോട്ട് നടന്നു. സ്റ്റീഫൻ ദൂരേക്ക് മറഞ്ഞതും ഗ്ലാഡിസ് തിരിഞ്ഞ് എന്നെ നോക്കി
“നിനക്ക് ലൈസൻസ് ഉണ്ടോ??”
എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകാതെ ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി
“ഡാ പൊട്ടാ നിനക്ക് വണ്ടി ഓടിക്കാൻ അറിയാമോന്നാ ചോദിച്ചേ..”