“പഴയ വിളക്കാ അരണ്ട വെളിച്ചം മാത്രമേ ഉണ്ടാകൂ.അല്ലെങ്കിലും ഇവിടെ വെളിച്ചതിനു പ്രാധാന്യം ഇല്ലല്ലോ അല്ലേ..”
ഒരു കള്ള ചിരിയോടെ അയാൾ വിളക്ക് തെളിയിച്ചു.മുറിക്കുള്ളിൽ നിറഞ്ഞ വെളിച്ചത്തിൽ ചുറ്റും ഞാനൊന്ന് കണ്ണോടിച്ചു.മരങ്ങളുടെ വേരുകൾ ഉള്ളിലെ ചുവരിലൂടെ പടർന്നു പന്തലിച്ചു കിടപ്പുണ്ട്, ഒട്ടും വൃത്തിയില്ലാത്ത തറ പൊടിയും കരിയിലകളും നിറഞ്ഞ് കിടക്കുന്നത് കണ്ടപ്പോൾ തന്നെ പേടി തോന്നി , എന്തൊക്കെയോ സാധനങ്ങൾ അവിടവിടായി കൂട്ടി ഇട്ടിട്ടുണ്ട്. ചുറ്റും വലിയ വലിയ ചിലന്തി വലകൾ,കുറച്ച് അധികം നാളുകളായി ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലമാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലായി..
“ഓ വീണ്ടും മറന്നു ഒരു മിനിറ്റേ ഞാൻ ഇപ്പോൾ വരാം…നീയാ ചുരുട്ടി വച്ചിരിക്കുന്ന പായ എടുത്ത് വിരിക്ക്…”
അയാൾ ദൃതിയിൽ വീണ്ടും പുറത്തേക്ക് പോയി. ഞാൻ അയാൾ ചൂണ്ടി കാണിച്ച ഭാഗത്തേക്ക് നോക്കി.കീറി പറിഞ്ഞ ഒരു പഴയ പായ ചുവരിൽ ചാരി വച്ചിട്ടുണ്ട്. ചെറിയൊരു മടിയോടെ ഞാൻ അത് കൈയിലെടുത്തു.എന്ത് ചെയ്യണം എന്നറിയാതെ അൽപനേരം അങ്ങനെ തന്നെ നിന്നു.അധികം വൈകാതെ ഗ്ലാഡിസ് തിരികെ മുറിയിലേക്ക് വന്നു.
“നീ ഇതുവരെ വിരിച്ചില്ലേ.. ഇങ്ങു താ…”
എന്റെ കൈയിൽ നിന്നും പായ വാങ്ങി അയാൾ തറയിൽ വിരിച്ചു. വെളിച്ചത്തിൽ അയാളുടെ കൈയിൽ ഉണ്ടായിരുന്ന എണ്ണ കുപ്പി ഞാൻ ശ്രദ്ധിച്ചു..
“ആ പുതപ്പ് മാറ്റിയിട്ട് വന്ന് പായയിൽ കിടക്ക്. ഞാൻ വാതിൽ പൂട്ടിയിട്ട് വരാം.. “
അനുസരണയോടെ ഞാൻ ശരീരത്തിലൂടെ ചുറ്റിയിരുന്ന പുതപ്പ് ഊരി അടുത്ത് കണ്ട പഴയൊരു കസേരയിലേക്ക് ഇട്ട ശേഷം വന്ന് പായയിൽ കമിഴ്ന്നു കിടന്നു.അയാളുടെ കാൽപെരുമാറ്റം പിന്നിൽ കേട്ടതും എന്റെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി.
Baki part undo…