“എണീക്ക് വാ പോകാം…”
രണ്ടുപേരും ചേർന്ന് എന്നെ പതിയെ താങ്ങി എഴുന്നേൽപ്പിച്ചു കൊണ്ട് പുറത്തേക്ക് നടന്നു…ചുണ്ടിലൊരു സിഗരറ്റും കത്തിച്ചു പിടിച്ചു കൊണ്ട് ചെകുത്താന്റെ ചിരിയോടെ അയാൾ കാറിൽ ചാരി നിൽപ്പുണ്ടായിരുന്നു.
“നീ ഈ ചെയ്തത് ഒട്ടും ശെരിയായില്ല കേട്ടോ. കാശ് തരുന്നതല്ലേ പിന്നെന്തിനാ നീ…”
ചുണ്ടിൽ പുകഞ്ഞു കൊണ്ടിരുന്ന സിഗരറ്റ് വലിച്ചെറിഞ്ഞു കൊണ്ട് അയാൾ അടുത്തേക്ക് വന്നു.
“ഓ കുറേ പുണ്യആത്മാക്കൾ വന്നിരിക്കുന്നു….ഇവനെ കൊണ്ട് പോകുന്നത് പൂവിട്ട് പൂജിക്കാനൊന്നും അല്ലല്ലോ ഇതിനു വേണ്ടി തന്നെ അല്ലേ..അതു കൊണ്ട് അധികം സംസാരം ഒന്നും വേണ്ട, പറഞ്ഞ കാശ് തന്നിട്ട് പോകാൻ നോക്ക്.. “
എന്നെ കാറിലേക്ക് ഇരുത്തിയ ശേഷം സ്വാമിമാരിൽ ഒരാൾ അയാളുടെ കൈയിലേക്ക് ഒരു വലിയ പൊതിക്കെട്ട് വച്ച് കൊടുത്തു, എന്നെ വിറ്റ് കിട്ടിയ കാശ് അല്പംപോലും കുറ്റബോധം ഇല്ലാതെ കൈയിൽ വാങ്ങി ഒന്ന് നോക്കുക പോലും ചെയ്യാതെ അയാൾ തിരിഞ്ഞു നടന്നു .സങ്കടം നിയന്ത്രിക്കാനാകാതെ ഞാൻ വിതുമ്പി കരയാൻ തുടങ്ങി…
“അയ്യേ എന്താ ഇത്,അതിനും മാത്രം ഉള്ളത് ഒന്നും സംഭവിച്ചില്ലല്ലോ…”
വണ്ടി പതിയെ മുന്നോട്ട് നീങ്ങി തുടങ്ങി……
“നടന്നതിനെ കുറിച്ച് ആലോചിച്ചു വിഷമിക്കണ്ട കേട്ടോ,ഇവിടെ നടന്നത് ഞങ്ങൾ ആരോടും പറയാനൊന്നും പോകുന്നില്ല…. “
എന്നെ ആശ്വസിപ്പിക്കും പോലെ തോളിൽ തട്ടിക്കൊണ്ട് സ്വാമിജി അടുത്തേക്ക് ചേർന്നിരുന്നു…ആശ്രമത്തിൽ എത്തുന്നത് വരെ മറ്റുള്ളവർ എല്ലാവരും മാറി മാറി ഞാനെന്തോ വലിയ തെറ്റ് ചെയ്തത് പോലെ ഓരോന്ന് പറഞ്ഞ് ഗുണദോഷിക്കുമ്പോഴും അയാൾ മാത്രം ഒന്നും മിണ്ടിയില്ല…ആശ്രമത്തിനുള്ളിൽ വണ്ടി വന്ന് നിന്നതും കടന്നൽ കൂട്ടിൽ കല്ലിട്ട കണക്കെ സ്വാമിമാർ എല്ലാവരും ആകാംക്ഷയോടെ എന്റെ ചുറ്റും വന്ന് കൂടി. അതിൽ അല്പം പ്രായകൂടുതൽ തോന്നിക്കുന്ന ഒരാൾ മുന്നോട്ട് വന്ന് കാറിനുള്ളിൽ ഇരിക്കുകയായിരുന്ന എന്റെ തലയിൽ കൈ വച്ച് എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിട്ട ശേഷം തിരിഞ്ഞു മറ്റുള്ളവരെ നോക്കി…

Nice pls continue