“എന്തു പറ്റി…”
തലയിലേക്ക് വെള്ളം ഒഴിക്കുന്നത് നിർത്തിക്കൊണ്ട് സ്വാമിമാർ എല്ലാവരും എന്നെ നോക്കി..ഞാൻ ജിതേന്ദ്ര സ്വാമിയുടെ മുഖത്തേക്ക് രൂക്ഷമായി നോക്കിക്കൊണ്ട് അൽപനേരം അങ്ങനെ തന്നെ നിന്നു …ചുറ്റും കൂടി നിന്നവർക്ക് കാര്യങ്ങൾ ഒരുവിധം മനസ്സിലായി കാണണം….
“ജിതേന്ദ്ര സ്വാമി പോയി അകത്തെ കാര്യങ്ങൾ ശ്രദ്ധിക്ക് ..സ്നാനം കഴിഞ്ഞാൽ ഞങ്ങൾ ഇവനെ കൊണ്ട് വന്നോളാം…”
കൂടെ ഉണ്ടായിരുന്ന സ്വാമി പറഞ്ഞത് കേട്ട് ദേഷ്യത്തിൽ എന്നെ ഒന്ന് നോക്കിയ ശേഷം അയാൾ പടക് കയറി ആശ്രമത്തിന് ഉള്ളിലേക്ക് പോയി….
“ഇനി ഇരുന്നോളൂ ആരും ശല്യം ചെയ്യില്ല…”
എന്നെ വീണ്ടും കസേരയിലേക്ക് പിടിച്ചിരുത്തിയ ശേഷം തലയിലേക്ക് വെള്ളം ഒഴിക്കാൻ തുടങ്ങി…ജിതേന്ദ്ര സ്വാമിയോട് ദേഷ്യപ്പെട്ടത് ഒരു കണക്കിന് ഉപകാരമായി സ്നാനം കഴിയുന്നത് വരെ മറ്റൊരാളുടെയും ശല്യം എനിക്ക് ഉണ്ടായില്ല….സ്നാനം പൂർത്തിയായി കഴിഞ്ഞതും അവരെല്ലാവരും ചേർന്ന് ആശ്രമത്തിന് ഉള്ളിലെ ഒരു വലിയ പൂജാമുറിയിൽ എന്നെ കൊണ്ട് ആക്കിയ ശേഷം വാതിൽ അടച്ച് പുറത്തേക്ക് പോയി… ഞാൻ മുറിക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി, കണ്ടാൽ തന്നെ പേടി തോന്നുന്ന തരത്തിലുള്ള ഒരു മൂർത്തിയുടെ മുന്നിലായി കുറച്ചധികം തളികകൾ നിരത്തി വച്ചിട്ടുണ്ട്.കുങ്കുമം, ഭസ്മം, തകിടുകൾ, പഴവർഗങ്ങൾ, സാരി, ആഭരണങ്ങൾ…അത്ഭുതത്തോടെ അതെല്ലാം നോക്കി നിന്ന എന്റെ പിന്നിലെ വാതിൽ മലർക്കെ തുറന്നു കൊണ്ട് അകത്തേക്ക് ഒരാൾ കയറി വന്നു…മുറിയിലേക്ക് വന്ന ആളെ ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് മനസ്സിലായി പുറത്ത് വച്ച് എന്റെ തലയിൽ കൈ വച്ച് അനുഗ്രഹിച്ച അതേ സ്വാമി.മുറി ഉള്ളിൽ നിന്ന് അടച്ച് കുറ്റിയിട്ട ശേഷം അയാൾ അടുത്തേക്ക് വന്നു.തളികയിൽ ഇരിപ്പുണ്ടായിരുന്ന ഒരു ഗ്ലാസ് പാല് എടുത്ത് എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിട്ട ശേഷം അയാൾ എന്റെ നേർക്ക് നീട്ടി.
Nice pls continue