അഭിരാമി [Lin Swan] 167

പ്രേമം വല്ലതും ആയിരിക്കുമോ ? ഏയ് അതിന് ചാൻസ് ഇല്ല തന്നെക്കാൾ 20 വയസ് കുറഞ്ഞ ഒരാളെ പ്രേമിക്കുന്നത് പരമ ബോർ ആയിരിക്കും… ഇനി മറ്റെന്തെങ്കിലും… ആ എന്ത് കോപ്പ് എങ്കിലും ആവട്ടെ നാളെ നേരിട്ട് കാണുമ്പോൾ എന്തൊക്കെ ആണോ ആവോ സംഭവിക്കുക….

ഇങ്ങനെ പലവിധ കാര്യങ്ങളും ചിന്തിച്ചു ഞാൻ ഉറങ്ങി

പിറ്റേന്ന് രാവിലെ നേരത്തെ തന്നെ എണീറ്റു ഒരു കുളിയും പാസ്സാക്കി അമ്മയുടെ കൂടെ നേരെ അമ്പലത്തിലേക്ക്.. അമ്മയ്ക്ക് എന്തൊക്കെയോ വഴിപാട് കഴിക്കാൻ ഉണ്ട് അമ്പലത്തിലേക്ക് ആയത്കൊണ്ട് തന്നെ ഞാൻ പട്ടപാവാടയും ബ്ലൗസും ആയിരുന്നു ഉടുത്തത്

അമ്പലത്തിലേക്ക് പോവുന്ന വഴിയിൽ നിന്ന് പല കണ്ണുകളും എന്നെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു അതൊന്നും മൈൻഡ് ചെയ്യാതെ നേരെ വഴിപാടൊക്കെ കഴിച്ച് ഓഫീലേക്ക് പോയി

ഓഫീസിന്റെ മുൻപിൽ തന്നെ രാജീവൻ സർ നിക്കുന്നുണ്ട് ഓ സോറി ഇനി രാജീവ്‌ ഏട്ടൻ ആണല്ലോ…..അല്ലെ

“അഭി ഇന്ന് സുന്ദരി ആയിട്ടുണ്ടല്ലോ”രാജീവേട്ടൻ ചോദിച്ചു

“ഹോ അപ്പോൾ ഇതുവരെ ഞാൻ സുന്ദരി ആയിരുന്നില്ല അല്ലെ” ഞാൻ ഒരു ചെറിയ ദേഷ്യം കലർത്തി ചോദിച്ചു”

“അഭി എന്നും സുന്ദരി ആണ് ഇന്ന് ഒന്ന് കൂടി സൗന്ദര്യം കൂടി അത്ര തന്നെ”…… രാജീവേട്ടൻ മറുപടി പറഞ്ഞു

ഒരു പുഞ്ചിരി മറുപടി കൊടുത്ത് ഞാൻ വർക്ക്‌ ചെയ്യാൻ തുടങ്ങി

ഇടയ്ക്ക് ഇടം കണ്ണിട്ട് നോക്കലും അടുത്ത് വന്നു ഓരോ കാര്യങ്ങൾ പറയലും ഒക്കെ മറ്റു ദിവസങ്ങളെ അപേക്ഷിച്ചു അന്ന് കൂടുതലായിരുന്നു

എങ്ങനെ നോക്കാതെ ഇരിക്കും അത്രക്ക് സുന്ദരി അല്ലെ ഞാൻ ?

അങ്ങനെ വർക്കും കഴിഞ്ഞു നേരെ വീട്ടിലേക്ക്

അന്ന് രാത്രി പതിവിലും വിരുദ്ധമായി മെസ്സേജിന് പകരം ഒരു ഫോൺ കാൾ ആണ് വന്നത് അമ്മ അടുത്ത് ഉള്ളത് കൊണ്ട് ഞാൻ ഫോൺ അറ്റൻഡ് ചെയ്തത് സർ എന്ന് വിളിച്ചുകൊണ്ടാണ്

“ഹലോ സർ എന്തായിരുന്നു വിളിച്ചത്” ഞാൻ ചോദിച്ചു

“അഭി ഞാൻ പറഞ്ഞില്ലേ എന്നെ രാജീവേട്ടാ എന്ന് വിളിച്ചാൽ മതി എന്ന്”

“അതുപിന്നെ അമ്മ അടുത്ത് ഉണ്ട് അതുകൊണ്ടാ സർ എന്ന് വിളിച്ചത്” ഞാൻ ശബ്‌ദം താഴ്ത്തി മറുപടി പറഞ്ഞു

The Author

6 Comments

Add a Comment
  1. Super continue ??❤️?❤️

  2. Nice story waiting for next part

  3. Super.. Page kooduthal ezhuth

  4. കഥ നൈസാണ് ബട്ട്‌ പെട്ടന്ന് വഴങ്ങി കൊടുക്കുന്ന പെണ്ണ് വായിക്കാൻ ഒരു ത്രിൽ ഇല്ല.. അയാൾ ട്രൈ ചെയ്ത് വീഴ്ത്തിയിരുന്നെങ്കിൽ.. ??

    1. Sure next vere oru item on the way aanu

Leave a Reply

Your email address will not be published. Required fields are marked *