ഡോക്റ്റർ പ്രവീൺ പിറുപിറുത്തു.
“ഓഹോ!”
അയാൾ പരിഹാസത്തോടെ പറഞ്ഞു.
“എന്തിനാണാവോ അഭിനന്ദനം?”
ഫിറോസ് മുഖമുയർത്തി അയാളെ നോക്കി.
“നല്ലൊരു കുടുംബനാഥനായിരിക്കുന്നതിന്…യൂ ആർ എ പെർഫെക്റ്റ് ഹെഡ് …ഹെഡ് ഓഫ് എ ഫാമിലി..”
ഡോക്റ്റർ പ്രവീൺ തല ചൊറിഞ്ഞു.
“സീ മിസ്റ്റർ പ്രവീൺ,”
അയാൾ പറഞ്ഞു.
“ഞങ്ങളുടെ ഹോസ്പിറ്റലിൽ നല്ല ഒരു സൈക്ക്യാട്രി വിഭാഗമുണ്ട്…വൺ മിസ്റ്റർ ഡോക്റ്റർ എബ്രഹാം ഫിലിപ്പ് ആണ് ഹെഡ്…യു എസിലോക്കെ പ്രൊഫെസ്സറായിരുന്നു…നിങ്ങൾ അദ്ദേഹത്തെ പോയി ഒന്ന് കൺസൾട്ട് ചെയ്യൂ… വെറുതെ എന്റെ സമയം മെനക്കെടുത്താതെ!”
അത് പറഞ്ഞ് അയാൾ തിരിഞ്ഞു നടന്നു.
തന്റെ ഫോണിലേക്ക് ഒരു മെസേജ് വന്നത് ഡോക്റ്റർ പ്രവീൺ അറിഞ്ഞു.
പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്തപ്പോൾ പിമ്പിൽ നിന്ന് ഫിറോസ് തന്റെ അടുത്തേക്ക് വരുന്നതിന്റെ ശബ്ദം അദ്ദേഹം കേട്ടു.
“അഭിനന്ദനമാണ് ഇപ്പോൾ ഒരു വീഡിയോ മെസ്സേജ് ആയി വന്നത്…”
ഫിറോസ് പറഞ്ഞു.
“എടുത്ത് നോക്കൂ!”
ഫിറോസ് പറയുന്നത് എന്താണ് എന്ന് ഡോക്റ്റർ പ്രവീണിന് മനസ്സിലായില്ലയെങ്കിലും അരുതാത്തത് എന്തോ സംഭവിക്കാൻ പോകുന്നത് പോലെ അയാൾക്ക് തോന്നി. “ഈ ഹാൾ വിടുന്നതിന് മുമ്പ് അത് ഓപ്പൺ ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കിൽ മറ്റുള്ളവർ കാണും. അത്ര വലിയ അഭിനന്ദനമൊന്നും ആരും കാണേണ്ടതില്ല!”
അവന്റെ വാക്കുകളിലെ തീവ്രതയിൽ ഒരു ഭീഷണിയുണ്ടോ?
പോക്കറ്റിൽ നിന്നും ഫോൺ എടുക്കവേ പ്രവീണൊന്ന് സംശയിച്ചു.
അയാൾ വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്തു.
ഏറ്റവും മുകളിലത്തെ മെസേജ് നോക്കി.
ഒരു വീഡിയോ ഫയൽ ആണ് മെസേജ് ആയി വന്നിട്ടുള്ളത്!
അവിടെ അമർത്തി.
Chechi nallapole fetish ulpeduthanam storiyil ketto