അവൻ അയാളുടെ അടുത്തെത്തി.
“ഞാനിപ്പോൾ പറഞ്ഞ വാക്കുകൾ എന്താണ് ഡോക്റ്റർ പ്രവീൺ, ഡിസ്ട്രിക്റ്റ് മെഡിക്കൽ ഓഫീസർ?”
അയാളുടെ കണ്ണുകളിലേക്ക് നോക്കി അവൻ ചോദിച്ചു.
“ഹിപ്പോക്രാറ്റിസ് ഓത്ത് …”
പ്രവീൺ വിറച്ചുകൊണ്ട്, ദുർബ്ബലനായി പറഞ്ഞു.
“ഗുഡ് … ഹിപ്പോക്രാറ്റിസ് ഓത്ത് …ഒരാൾ വൈദ്യം പഠിച്ച് കഴിഞ്ഞ് ചെയ്യുന്ന ആദ്യത്തെ പ്രവർത്തി..സത്യപ്രതിജ്ഞ….ഇനി അതിലെ ഏറ്റവും പ്രധാന ഭാഗം …അത് ഞാൻ പറയാം…”
ഫിറോസ് അയാളുടെ കണ്ണുകളോട് അൽപ്പം കൂടി അടുത്ത് വന്നു.
“വേണ്ട …വേണ്ട…”
ദുർബ്ബലവും ദയനീയവുമായ സ്വരത്തിൽ പ്രവീൺ പറഞ്ഞു.
“…..But it may also be within my power to take a life; this awesome responsibility must be faced with great humbleness and awareness of my own frailty. Above all, I must not play at God…..”
പ്രവീൺ കണ്ണുകൾ പൊത്തി.
“വിത്തിന്റെ മൈ പവർ റ്റു ടേക് എ ലൈഫ് ….”
ഫിറോസ് ആവർത്തിച്ചു.
“നിങ്ങളീ പ്രതിജ്ഞ പാലിച്ചോ ഡോക്റ്റർ പ്രവീൺ…?”
പ്രവീൺ മിണ്ടിയില്ല.
“എവിടെ എന്റെ ഉമ്മച്ചി?”
“എവിടെ നിങ്ങളെ വിശ്വസിച്ച് ചികിത്സ തേടിവന്ന പേഷ്യന്റ്റ് റഹ്മത്ത് അലി?”
അയാൾ ബെഞ്ചിലേക്ക് കുഴഞ്ഞ് വീണു.
“ഇവിടെ …”
ഫിറോസ് കിതച്ചുകൊണ്ട് പറഞ്ഞു.
Chechi nallapole fetish ulpeduthanam storiyil ketto