“എവിടാ”
“നീ പറഞ്ഞ കനാൽ സൈഡിൽ”
“ആ അവിടുന്ന് വലത്തോട്ടൊന്ന് നോക്കിക്കെ”..!!
ഞാൻ നോക്കി.. കൈ വീശി കാണിച് അവൾ നിൽക്കുന്നു..
കാർ പോവില്ല.. കനാലിനു കുറെകെ പാലം.. പാലം കടന്ന് നൂറ് മീറ്റർ നടക്കണം അവിടേക്ക്..
ഞാൻ കനാൽ സൈഡിൽ കാർ നിർത്തി അങോട്ട് നടന്നു..
വീട്ടിൽ അവളുടെ ഉമ്മയും അവളും മാത്രം..!
വീട്ടിലേക്ക് കയറാൻ തുടങ്ങലും മൂടികെട്ടി നിന്ന ആകാശത്ത് വെള്ളിടി വെട്ടി മഴ പെയ്തുതുടങ്ങി..
ചെറുതായൊന്ന് നനഞ്ഞു ഞാൻ.. ”
കയറിചെന്നതും അവൾ..
“ഇക്കാ നനഞ്ഞല്ലൊ”..
‘ഹെയ്.. സാരല്ല്യാ..!!”
തലതോർത്താൻ ഒരു തോർത്ത് എന്റെ കൈയ്യിൽ തന്ന് അവൾ..
‘ബുദ്ധിമുട്ടായല്ലെ!?..”.
“ഹേയ്.. എന്ത് ബുദ്ധിമുട്ട്.. നിങ്ങൾ എനിക്ക് അന്യരല്ലല്ലൊ..””
“ആ മോൻ വന്നൊ.. ”
എന്ന് ചോദിച്ചുകൊണ്ട് ഇറയത്തേക്ക് വന്ന ഉമ്മാനെ കണ്ട് എവിടെയൊ കണ്ട് മറന്നമുഖം.. ഞാൻ ആലോചിച്ചു..
“പെങ്ങളൂട്ടിയുടെ കല്ല്യാണമൊക്കെ എങ്ങെനെയുണ്ടായിരുന്നു മോനെ..”
“നന്നായിരുന്നു ഉമ്മാ..”
“മഴ കൊളമാക്കിയൊ കല്ല്യാണം..”
“ഹെയ്.. ഇടക്കൊന്ന് ചാറി.. അത്രതന്നെ..'”
ഞാൻ കൊണ്ടുവന്ന കവറുകൾ അവളുടെ കയ്യിൽ കൊടുത്തു..
“ഇത് എന്റെ വക നാദിയാക്കും ഉമ്മാക്കും”
“എന്തിനാ മോനെ.. വെറുതെ.. കാശുകളഞ്ഞത്”..
” അതൊന്നും സാരല്ല്യ ഉമ്മാ”
“ഉമ്മാ, ഈ ഇക്കാടെ കൂടെ ജാഫർക്ക ജോലി ചെയ്യണെ”.. ഉമ്മാടായി അവൾ പറഞ്ഞു..
” ആണൊ മോനെ.. അവനു കുഴപ്പമൊന്നുമില്ലല്ലൊ അല്ലെ”..
“ഇല്ല ഉമ്മാ.. അവനു സഖാണു..കുഴപ്പമൊന്നുമില്ല..”
“അത് കേട്ടാമതി മോനെ.. ആകെ എനിക്കീ ലോകത്ത് ഇവളുമാത്രെയുള്ളു.. ”
എന്ന് പറഞ്ഞതും ഉമ്മാടെ കണ്ണിൽ നിന്നും കണ്ണീർ പൊടിയുന്നത് ഞാൻ കണ്ടു..
‘ഉമ്മാ ചായാ.. ‘അവൾ ഉമ്മാട്..
“ഇപ്പൊ എടുക്കാം മോളെ.. മോൻ അകത്തിക്ക് വാ..”
ഞാൻ അകത്ത് കയറിയിരുന്നു..
കൊള്ളാം…..
????
Kuray thall und kuzhappam illa. Vayikkan rasam und
തള്ളോ!!?? ഏത് വാക്കാണു തള്ളായിട്ട് തോന്നിയത്
Kollam
.mate storYide thudarchaYnu ennu firste ariYikkamaYirunnu ..
Pinne ഇബ്രാഹിം എങ്ങനെ അബ്രഹാം ആയി നല്ല വിത്യാസം ഉണ്ട്
അനിയത്തിപ്രാവുകളുടെ തുടർച്ചയല്ല ഇത്.
അനിയത്തി പ്രാവുകൾ മൂന്ന് പാർട്ടുകൾ അതേപേരിൽ ഇനി വരുന്നുണ്ട്.
ഇത് കഥ വേറെയാ.
പിന്നെ, ജീവിതകഥയാകുമ്പോൾ ഒന്ന് ഒന്നിനോട് സാമ്യപെട്ടിരിക്കും.
Continue
?????????????????????????????????????????????????????????????????????
നന്നായിട്ടുണ്ട്. വല്ലാത്ത സസ്പെൻസ് ആയല്ലോ. നാദിയയുടെ ഉപ്പയെയാണോ അന്ന് വെട്ടിക്കൊന്നത്. Waiting for next part. Regards.