രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ഇളയമ്മ ഒന്നര വയസ്സുള്ള അവരുടെ മോളെ എന്നെ നോക്കാന്‍ ഏല്‍പ്പിച്ചു. അവളെയും കൊണ്ട് ഞാന്‍ മാമന്‍റെ വീട്ടില്‍ പോയി. അവിടെ ചെന്നപ്പോള്‍ ഉഗ്രന്‍ ബഹളം. അമ്മായീടെ ബന്ധുക്കള്‍ ചിലര്‍ വന്നിട്ടുണ്ട്. കൂടെ ഒരു കുട്ടിപട്ടാളവും. അവര്‍ക്ക് ഞാന്‍ കൊണ്ട് വന്ന അമ്മായീടെ കുട്ടിയെ വളരെ ഇഷ്ടമായി. അവര്‍ അവളുടെ കൂടെ കളിച്ച് ആ ബഹളമായി. ഇതിനിടയ്ക്ക് പ്രസീതയെ ഒന്ന്‍ ശരിക്ക് കാണാന്‍ പോലും കിട്ടിയില്ല. ഞാന്‍ യാത്ര പറഞ്ഞ് ഇറങ്ങി. അപ്പോള്‍ അവള്‍ അടുത്ത് വന്നു. അമ്മായീടെ കൊച്ചിനെ ഏതാനും മിനിട്ടുകള്‍ കളിപ്പിച്ചു. ഒരു ഉമ്മ കൊടുത്തു. എന്നിട്ട് എന്നെയൊരു വല്ലാത്ത നോട്ടവും. തിരിച്ച് ഉമ്മ ചോദിച്ചപ്പോള്‍ കുട്ടിയും അവള്‍ക്കൊരു ഉമ്മ കൊടുത്തു. ഞാന്‍ തമാശ എന്ന പോലെ എന്‍റെ കവിളും അവള്‍ക്ക് നേരെ നീട്ടി ഒരു ഉമ്മ ചോദിച്ചു. കവിളത്ത് പതിയേ ഒരു അടിയാണ് കിട്ടിയത്. അയ്യോ എനിക്ക് വേദനിച്ചേ എന്ന് അഭിനയിച്ച് ഞാന്‍ കരയുന്ന പോലെ കാണിച്ചു. “നിനക്ക് അങ്ങനെ വേണം” എന്ന് പറഞ്ഞ് അവള്‍ കുട്ടിയെ കളിപ്പിക്കുന്ന പോലെ കാണിച്ചു. കുട്ടി അത് കണ്ടതും പൊട്ടി പൊട്ടി ചിരിക്കാന്‍ തുടങ്ങി.
പുറത്തേക്ക് ഇറങ്ങുമ്പോള്‍ അവളുടെ ബന്ധുക്കളായ കുട്ടികള്‍ എന്‍റെ കയ്യില്‍ നിന്നും കുഞ്ഞിനെ വാങ്ങി എന്നോട് പറഞ്ഞു, “ചേട്ടാ, ഞങ്ങള്‍ വാവയെ ഗേറ്റിന്‍റെ അടുത്ത് തരാം. അത് വരെ ഞങ്ങളുടെ കയ്യിലിരിക്കട്ടെ.” എല്ലാ കുട്ടികളും വാവയെ എടുത്ത് മുറ്റത്തേക്ക് പോയി. പ്രസീത എന്‍റെ കവിളില്‍ പതുക്കെ തലോടി. “വേദനിച്ചോടാ?” അവള്‍ പതിയേ ചോദിച്ചു.
“ഇല്ല” ഞാന്‍ പറഞ്ഞു.
അവളുടെ കണ്ണില്‍ ഒരു തുള്ളി കണ്ണീര്‍ പൊടിഞ്ഞു. അവള്‍ പിന്നിലേക്ക് ഒന്ന്‍ നോക്കി. തൊട്ടടുത്ത് ആരുമില്ല എന്ന് ഉറപ്പ് വരുത്തി. മുന്നിലേക്കും നോക്കി. മുറ്റത്ത് കളിക്കുന്ന കുട്ടികള്‍ ആരും ഇങ്ങോട്ട് ശ്രദ്ധിക്കുന്നില്ല എന്നും ഉറപ്പ് വരുത്തി. എന്നിട്ട് എന്‍റെ കവിളില്‍ ഒരു മുത്തം തന്നു. എന്നിട്ട് അവളുടെ കവിള്‍ എനിക്ക് കാണിച്ചു തന്നു. അവളുടെ കവിളില്‍ ഞാന്‍ പതിയേ ഒരു മുത്തം കൊടുത്തു. പിന്നെ അവള്‍ എന്നെ പിടിച്ച് മുറ്റത്തേക്ക് തള്ളി. ഞാന്‍ ഇറങ്ങിയപ്പോള്‍ എന്‍റെ ചന്തിയില്‍ ഒന്ന്‍ അമര്‍ത്തി നുള്ളി. എനിക്ക് വേദനിച്ചു. “ഇത് നിനക്ക് തരാന്‍ ഞാന്‍ വച്ചിരുന്നതാ” എന്നും പറഞ്ഞ് അവള്‍ പൊട്ടിച്ചിരിച്ചു. ഞാനും ചിരിച്ചു.
മുറ്റത്ത് കളിക്കുന്ന കുട്ടികളുടെ കയ്യില്‍ നിന്നും കുഞ്ഞാവയെ വാങ്ങി ഞാന്‍ നടന്നു. “ചേട്ടാ, കുറച്ച് കഴിഞ്ഞ് പോകാം” ആ കുട്ടികള്‍ നിന്ന്‍ ചിണുങ്ങി. “പിന്നെ വരാം കുട്ടികളേ, ഞങ്ങള്‍ക്ക് ഇപ്പൊ പോകണം” എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങി.
“ഡാ കുട്ടാ” പ്രസീത വിളിച്ചു. ഞാന്‍ തിരിഞ്ഞ് നോക്കി. “ഡാ, ഈ വരുന്ന പതിനൊന്നിനും പന്ത്രണ്ടിനും ഞങ്ങളുടെ നാട്ടിലെ ഉത്സവമാണ്. നീയും വാ. പത്തിന് വൈകീട്ട് തന്നെ വാ. എല്ലാം കഴിഞ്ഞിട്ട് പോയാല്‍ മതി.” അത് പറയുമ്പോള്‍ അവള്‍ ഒരു കള്ള ചിരി ചിരിച്ചു. ഒരുപാട് അര്‍ഥങ്ങള്‍ ഉള്ളില്‍ ഒളിപ്പിച്ച ചിരി. ഞാന്‍ അവളെ നോക്കി തലയാട്ടികൊണ്ട് തിരിച്ച് വീട്ടിലേക്ക് നടന്നു. ഇന്ന് ആറാം തിയതി. ഇനി എത്ര ദിവസം കൂടെ? ഞാന്‍ വിരലില്‍ എണ്ണി വീട്ടിലേക്ക് നടന്നു.
(തുടരും)
super narration, pls post next part asap. Thanks
Nice
Nalla thudakkam
പഴയ 1000 ന്റെ നോട്ടുകൾ ആണ് മോനെ
ഇത് പഴയസ്റ്റോറി ആണല്ലോ…
ഈ കഥ എന്‍റെ ബ്ലോഗില്‍ മുന്‍പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് അധികം ആള്‍ക്കാര്‍ വായിച്ചിരിക്കാന്‍ ഇടയില്ലാത്തത് കൊണ്ട് ഇവിടെ വീണ്ടും പ്രസിദ്ധീകരിക്കുന്നു എന്ന് മാത്രം.