വിവാഹവും ആദ്യരാത്രിയും വിരുന്നുമൊക്കെ ഭംഗിയായി കഴിഞ്ഞു. എന്താണ്ട് ഒരാഴ്ച കഴിഞ്ഞപ്പോള്‍ അവര്‍ രണ്ട് പേരും ഞങ്ങളുടെ വീട്ടില്‍ വിരുന്നു വന്നു. അവര്‍ കയറി വരുന്ന കാഴ്ച കണ്ടതും ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു, “അമ്മേ ദേ മാമനും അമ്മായിയും വരുന്നു.” ഒരേ പ്രായമുള്ള ഞാന്‍ അവളെ അമ്മായി എന്ന് വിളിച്ചപ്പോള്‍ അവള്‍ക്ക് നാണമായി. രണ്ടു പേരും എന്‍റെ അടുത്ത് എത്തിയതും ഞാന്‍ അവളുടെ തൊട്ടടുത്ത് ചെന്ന്‍ ഒന്ന് കൂടി വിളിച്ചു, “അമ്മായീ”. കൃത്രിമമായ ഒരു ദേഷ്യം അവള്‍ മുഖത്ത് വരുത്തി എന്നെ രൂക്ഷമായി ഒന്ന്‍ നോക്കി. “പോടാ ചെക്കാ” എന്ന് പറഞ്ഞ് എന്‍റെ കയ്യില്‍ നഖം കൊണ്ട് ആഴത്തില്‍ ഒന്ന്‍ പിച്ചി. എന്‍റെ തൊലി പോയി. നന്നായി വേദനിച്ചു. എന്നാല്‍ ആ വേദന എനിക്ക് അനുഭവപ്പെട്ടതേയില്ല എന്നതായിരുന്നു സത്യം. ഒരു സുഖമായിട്ടാണ് ആ വേദന എനിക്ക് അനുഭവപ്പെട്ടത്.
ആദ്യമായിട്ടാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത് തന്നെ. ഒന്ന് സംസാരിച്ചിട്ട് കൂടിയില്ല. പക്ഷെ അപ്പോഴേക്കും ചിരപരിചിതരെ പോലെ ഞങ്ങള്‍ അടുത്തു. കൊച്ചു വഴക്കും കൂടി. ഓര്‍ത്തപ്പോള്‍ ഉള്ളില്‍ കോരിത്തരിപ്പ്.
അമ്മ അവരെ സ്വീകരിച്ചിരുത്തി. സോഫയുടെ ഒരറ്റത്ത് മാമനും ഏതാണ്ട് നടുക്കിലായി അവളും ഇരുന്നു. അമ്മ ചായ ഒരുക്കി. പലഹാര പാത്രം ഞാന്‍ തന്നെ എടുത്തു കൊണ്ടു വന്ന്‍ ടേബിളില്‍ വച്ചു. എന്നിട്ട് അവളുടെ അടുത്തായി ഇരുന്നു. “എല്ലാം എടുത്തു കഴിക്ക് അമ്മായി” ഞാന്‍ പറഞ്ഞു.
“എന്തിനാടാ കുരങ്ങാ നീ എന്നെ അമ്മായി എന്ന് വിളിക്കുന്നത്?” അവള്‍ എന്‍റെ തോളില്‍ ഒന്ന്‍ അടിച്ചിട്ടാണ് പറഞ്ഞത്.
“അമ്മായിയെ പിന്നെ അമ്മായി എന്നല്ലാതെ ബിന്ദു പണിക്കര്‍ എന്ന് വിളിക്കാന്‍ പറ്റുമോ?” ഞാന്‍ തിരിച്ചു ചോദിച്ചു.
“ആരാടാ കുരങ്ങാ ബിന്ദു പണിക്കര്‍?” എന്ന് ചോദിച്ചു കൊണ്ട് അവള്‍ എന്‍റെ ചെവി പിടിച്ച് തിരിച്ചു.
“ആഹ്..” എനിക്ക് വേദനിച്ചു. “അമ്മായിയെ പിന്നെ അമ്മൂമ്മ എന്നാണോ വിളിക്കേണ്ടത്? അതേയ് എന്‍റെ മക്കള്‍ വിളിച്ചോളും, കേട്ടോ” ഞാന്‍ പറഞ്ഞു.
“മക്കളോ, എടാ കള്ളാ നീ അപ്പൊ……!!!!!” അവള്‍ എന്‍റെ വയറില്‍ വിരല്‍ കൊണ്ട് ഒന്ന്‍ കുത്തി. പിന്നെയും പിന്നെയും കുത്തി.
“ഹോ! ഈ പിശാശിനെ കൊണ്ട് തോറ്റല്ലോ” എന്ന് പറഞ്ഞ് ഞാന്‍ അവളുടെ കയ്യില്‍ പിച്ചി. ഞാന്‍ അവളെ ആദ്യമായി തൊട്ട നിമിഷം! അവളുടെ എണ്ണ കറുപ്പാര്‍ന്ന തിളങ്ങുന്ന തൊലിയില്‍ പൊതിഞ്ഞ അവളുടെ മൃദുല മാംസം. അതില്‍ തൊടാന്‍ എന്തൊരു സുഖം. ഞാന്‍ അവളുടെ കയ്യില്‍ അമര്‍ത്തി പിച്ചി.
“ഹയ്യോ ദുഷ്ടാ, എനിക്ക് നന്നായി വേദനിചൂട്ടോ” അവള്‍ കൈത്തലം കൊണ്ട് ഞാന്‍ പിച്ചിയിടത്ത് ഉഴിഞ്ഞ് കൊണ്ട് മുഖത്ത് കൃത്രിമ പിണക്കം വരുത്തി കൊണ്ട് അവള്‍ പറഞ്ഞു.
“വേദനിക്കാന്‍ വേണ്ടി തന്നെയാ പിച്ചിയത്. അല്ലാതെ സുഖിക്കാനല്ല” ഞാന്‍ പറഞ്ഞു.
“ആഹാ, അപ്പോള്‍ സുഖിക്കാന്‍ വേണ്ടി നീ എന്ത് ചെയ്യും?” അവളുടെ ഒരു ചോദ്യം!!!
super narration, pls post next part asap. Thanks
Nice
Nalla thudakkam
പഴയ 1000 ന്റെ നോട്ടുകൾ ആണ് മോനെ
ഇത് പഴയസ്റ്റോറി ആണല്ലോ…
ഈ കഥ എന്‍റെ ബ്ലോഗില്‍ മുന്‍പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് അധികം ആള്‍ക്കാര്‍ വായിച്ചിരിക്കാന്‍ ഇടയില്ലാത്തത് കൊണ്ട് ഇവിടെ വീണ്ടും പ്രസിദ്ധീകരിക്കുന്നു എന്ന് മാത്രം.