“സാരമില്ലെടാ, എന്‍റെ കയ്യില്‍ ഒരു ഫോണ്‍ ഉണ്ട്. പഴയതാ. അത്ര നല്ലതൊന്നും അല്ല. പക്ഷെ, നിനക്ക് ഉപകാരപ്പെടും. നീയിതിന്‍റെയൊക്കെ കാശ് പിന്നെ തന്നാല്‍ മതി” മാമന്‍ എനിക്കൊരു പഴഞ്ചന്‍ ഫോണും തന്നു.
“എനിക്കൊന്നും വേണ്ട മാമാ” ഞാന്‍ പറഞ്ഞു. “ഞാന്‍ ആരെ വിളിക്കാനാ? എന്നെയാര് വിളിക്കാനാ?”
“നീ പുതിയ ജോലിക്ക് അപ്ലൈ ചെയ്യുന്നില്ലേ? അപ്പോള്‍ നിനക്ക് നമ്പര്‍ വേണ്ടി വരും. നിനക്ക് പുതിയ നല്ലൊരു ജോലി കിട്ടും കുട്ടാ. അപ്പോള്‍ എല്ലാം ശരിയാകും. നീ വിഷമിക്കാതെ. നിനക്ക് ഞാനും അവളും ഉണ്ടല്ലോ” മാമന്‍റെ ആശ്വാസ വാക്കുകള്‍ എന്‍റെ കാതില്‍ കുളിര്‍മഴ പോലെ പെയ്തിറങ്ങി. എന്നാലും മാമന്‍ പറഞ്ഞ വാക്കുകള്‍ എന്‍റെ മനസ്സില്‍ ചെറുതായി ഞാനൊന്ന് തിരുത്തി. “നിനക്ക് ഞാനും അവളുമാരും ഉണ്ടല്ലോ” എന്‍റെ ഉള്ളിന്‍റെയുള്ളില്‍ ഒരു ചെറു പുഞ്ചിരി തനിയേ വിടര്‍ന്നു.
വീട്ടില്‍ ചെന്നപ്പോള്‍ അമ്മ ചോറ് തയ്യാറാക്കി വച്ചിട്ടുണ്ട്. നല്ല രുചിയുള്ള മീന്‍കറിയും. എത്ര കാലമായി വായ്ക്ക് രുചിയുള്ള എന്തെങ്കിലും കഴിച്ചിട്ട്. ഞാന്‍ വാരിവലിച്ച് തിന്നു. ഞാന്‍ നാട്ടില്‍ വന്ന വിവരം ഭാര്യയും മക്കളും സഹോദരങ്ങളും എല്ലാവരും അറിഞ്ഞിരുന്നു. ആരും അന്വേഷിച്ച് വന്നില്ല. മുന്‍പൊക്കെ ഗള്‍ഫില്‍ നിന്നും വന്നാല്‍ വീട്ടില്‍ പൂരത്തിന്‍റെ തിരക്കുണ്ടാകുമായിരുന്നു. ഇപ്പൊ ഒന്നുമില്ല. സാരമില്ല. എല്ലാവരുടേയും തനിനിറം മനസിലായല്ലോ. എന്‍റെ ആക്രാന്തം പിടിച്ച തീറ്റ കണ്ട് അമ്മ വീണ്ടും വിളമ്പി. “മതിയമ്മേ” ഞാന്‍ പറഞ്ഞു. “എന്‍റെ മോന്‍ കഴിക്ക്. എത്ര കാലമായി” അമ്മ പറഞ്ഞു.
“മതിയമ്മേ, ഇനി ഞാന്‍ കിടക്കട്ടെ. ഒന്ന് സമാധാനമായി കിടക്കണം. രാവിലെ എന്നെ വിളിക്കണ്ട. മതിയാവോളം ഞാന്‍ ഉറങ്ങട്ടെ.” അമ്മയോട് പറഞ്ഞ് ഞാന്‍ കിടക്കാന്‍ പോയി. നിറകണ്ണുകളോടെ അമ്മ എന്നെ നോക്കി നിന്നു.
സമാധാനമായി ഉറങ്ങണം എന്ന് പറഞ്ഞെങ്കിലും എനിക്ക് ഒരു സമാധാനവും കിട്ടിയില്ല. ഇന്നലെ രാത്രി വരെ ഞാന്‍ കിടന്നിരുന്നത് ഗള്‍ഫിലെ ജയിലില്‍. ഇന്നിപ്പോ വീട്ടില്‍. അവിടത്തെ ഓര്‍മ്മകള്‍ എന്നെ ഉറങ്ങാന്‍ സമ്മതിച്ചില്ല. പക്ഷേ ഓര്‍മ്മകള്‍ അവിടേയും ഇവിടേയും തട്ടി തടഞ്ഞ് അഞ്ജലിയില്‍ വന്നു നിന്നു. മനസ്സില്‍ ഒരു കുളിര്‍കാറ്റായി അവളുടെ ഓര്‍മ്മകള്‍ ഓടിയെത്തി. ഒരുപാട് സന്തോഷവും സമാധാനവും തോന്നിയെങ്കിലും അവളുടെ ഓര്‍മ്മകള്‍ എന്നെ വീണ്ടും ഉറങ്ങാന്‍ സമ്മതിച്ചില്ല. തിരിഞ്ഞും മറിഞ്ഞും ഞാന്‍ കിടന്നു. തലയിണയെ കെട്ടിപ്പിടിച്ച് അമര്‍ത്തിയമര്‍ത്തി ചുംബിച്ച് ഞാന്‍ കിടന്നു. എപ്പോഴോ ഉറങ്ങിപ്പോയി.
I am waiting for the next part
കിടുക്കി
Patham classil padikkumbozhe 19 vayassakumo?
ഞാനൊക്കെ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഇരുപത് വയസ്സായിരുന്നു പിന്നെന്താ
രണ്ടാളും തമ്മില്‍ പത്തൊമ്പത് വയസിന്റെ വ്യത്യാസം ഉണ്ടെന്നാണ് പറഞ്ഞിട്ടുള്ളത്.
ആദ്യം വായിക്കാന്‍ പഠിക്കൂ. എന്നിട്ട് അഭിപ്രായം പറയൂ.
പിന്നെ പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞു എന്നും പറഞ്ഞിരിക്കുന്നു. എന്ന് വച്ചാല്‍ ഇപ്പോള്‍ അവള്‍ ഡിഗ്രി പഠിക്കുന്നു.
മര്യാദക്ക് വായിച്ച് നോക്കെടെയ്