ഏതാനും ദൂരെ നിന്നും ഒരു ആംബുലന്‍സ് വരുന്ന ശബ്ദം ഞാന്‍ കേട്ടു. ഞാന്‍ നോക്കിയപ്പോള്‍ ഏതാനും ജീവനക്കാര്‍ ഒരു സ്ട്രെക്ചര്‍ തള്ളി കൊണ്ട് വരുന്നത് കണ്ടു. നോക്കിയപ്പോള്‍ അതില്‍ അതാ എന്‍റെ മാനേജര്‍. “സാര്‍” എന്ന് വിളിച്ചു കൊണ്ട് ഞാന്‍ അടുത്തേക്കോടി. “എന്താ എന്ത് പറ്റി?” ഞാന്‍ ചോദിച്ചു. “മാറി നില്‍ക്ക്” എന്നും പറഞ്ഞ് സെക്യൂരിറ്റിക്കാരന്‍ എന്നെ തള്ളി. “സാര്‍ സാര്‍” എന്നും പറഞ്ഞ് കൊണ്ട് ഞാന്‍ പിന്നാലെ ഓടി.
“കാര്‍ഡിയാക് അറസ്റ്റ് ആണ്. എന്ന് വച്ചാല്‍ ഹാര്‍ട്ട് അറ്റാക്ക്. നോക്കിയിട്ട് കാര്യമില്ല. ആള് പോയി കഴിഞ്ഞു. ഇതൊക്കെ ഇനി വെറും ചടങ്ങുകള്‍ മാത്രം” പിറകേ വന്ന എയര്‍പോര്‍ട്ട് ജീവനക്കാരന്‍ മലയാളിയായിരുന്നു. ഞാന്‍ സാറിനെ നോക്കി. ആ കണ്ണുകള്‍ തുറന്നിരുന്നു. എന്നെ നോക്കി ആ കണ്ണുകള്‍ ഒന്ന് ചിമ്മിയോ? ഒരു സംശയം. അദ്ദേഹത്തെ കയറ്റി ആംബുലന്‍സ് അതിവേഗം പാഞ്ഞ്പോയി. ഇടനെഞ്ചില്‍ ഒരു വലിയ കല്ല് കയറ്റി വച്ച ഭാരത്തോടെ ഞാന്‍ നിന്നു. എത്ര നേരം അങ്ങനെ നിന്നു എന്നറിയില്ല. പിന്നില്‍ നിന്നും ആരോ തട്ടി വിളിച്ചപ്പോഴാണ് ഞാന്‍ തിരിഞ്ഞ് നോക്കിയത്. എയര്‍പോര്‍ട്ടിലെ ഒരു ജീവനക്കാരിയാണ്. “മിസ്റര്‍ ശ്രീനാഥ്?”
“യെസ്” ഞാന്‍ പറഞ്ഞു.
“എത്ര നേരമായി ഞങ്ങള്‍ അന്വേഷിക്കുന്നു. നിങ്ങളുടെ ഫ്ലൈറ്റ് പുറപ്പെടാറായി, വേഗം വരൂ” അവള്‍ എന്‍റെ കൈയ്യില്‍ പിടിച്ച് വേഗം നടന്നു. ഇനിയൊരിക്കലും കാണാന്‍ ഇടയില്ലാത്ത നാടിനെ ഞാന്‍ ഒന്ന് കൂടി നോക്കി അവളുടെ കൂടെ വിമാനത്തിലേക്ക് നടന്നു.
എയര്‍പോര്‍ട്ടില്‍ നിന്നും കെഎസ്ആര്‍ടിസി ബസിലാണ് പോന്നത്. വരവേല്‍ക്കാന്‍ ആരും ഉണ്ടായില്ല. ആരെയും വിളിച്ചുമില്ല. അല്ലെങ്കിലും കയ്യില്‍ ഏതാനും പഴന്തുണി മാത്രമായി വരുന്ന ഒരാള്‍ക്ക് എന്ത് വരവേല്‍പ്പ്? ബസിറങ്ങി ഒരു ഓട്ടോ വിളിച്ച് വീട്ടിലേക്ക് തിരിച്ചു. നാട്ടില്‍ എത്തിയപ്പോള്‍ റോഡരികില്‍ തൂങ്ങുന്ന ഫ്ലെക്സ് എന്‍റെ ശ്രദ്ധയാകര്‍ഷിച്ചു. ‘പ്ലസ്‌ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ അഞ്ജലി കണ്ണന് അഭിനന്ദനങ്ങള്‍.’ തൊട്ടപ്പുറത്ത് മറ്റൊന്ന്. ‘സംസ്ഥാന ഹയര്‍സെക്കന്‍ഡറി കലോത്സവത്തില്‍ മോഹിനിയാട്ടത്തില്‍ ഒന്നാം സ്ഥാനം നേടിയ അഞ്ജലി കണ്ണന് അഭിനന്ദനങ്ങള്‍’. തീര്‍ന്നില്ല മറ്റൊരു ഫ്ലെക്സില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ ‘ദേശീയ സ്കൂള്‍ മീറ്റില്‍ മെഡലുകള്‍ വാരിക്കൂട്ടിയ അഞ്ജലി കണ്ണന് അഭിനന്ദനങ്ങള്‍’. ഹോ എനിക്ക് വയ്യ! എന്‍റെ അഞ്ജലികുട്ടി ഇത്രയും മിടുക്കിയോ. തീര്‍ന്നില്ല ദാ മറ്റൊരു ഫ്ലെക്സ് കൂടി ‘സംസ്ഥാന മെഡിക്കല്‍ എന്ട്രന്സില്‍ ഉന്നത വിജയം നേടിയ അഞ്ജലി കണ്ണന് അഭിനന്ദനങ്ങള്‍’
എന്‍റമ്മോ! എന്‍റെ അഞ്ജലികുട്ടി!!! എന്‍റെ മനസ്സ് തുടിച്ചു. അവള്‍ വെറും മിടുക്കിയല്ല, മിടു മിടു മിടുക്കി. അതൊക്കെ കണ്ടതും കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഞാന്‍ അനുഭവിച്ച നരക യാതനയെല്ലാം ഞാന്‍ മറന്നു. അവളെ കാണാന്‍ എന്‍റെ മനസ്സ് തുടി കൊട്ടി.
I am waiting for the next part
കിടുക്കി
Patham classil padikkumbozhe 19 vayassakumo?
ഞാനൊക്കെ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഇരുപത് വയസ്സായിരുന്നു പിന്നെന്താ
രണ്ടാളും തമ്മില്‍ പത്തൊമ്പത് വയസിന്റെ വ്യത്യാസം ഉണ്ടെന്നാണ് പറഞ്ഞിട്ടുള്ളത്.
ആദ്യം വായിക്കാന്‍ പഠിക്കൂ. എന്നിട്ട് അഭിപ്രായം പറയൂ.
പിന്നെ പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞു എന്നും പറഞ്ഞിരിക്കുന്നു. എന്ന് വച്ചാല്‍ ഇപ്പോള്‍ അവള്‍ ഡിഗ്രി പഠിക്കുന്നു.
മര്യാദക്ക് വായിച്ച് നോക്കെടെയ്