“സാറിന് ഒന്നും വാങ്ങുന്നില്ലേ?”
ഞാൻ ചോദിച്ചു.
“ഇവിടെ സാർ വേണ്ട.. ചേട്ടൻ എന്ന് വിളിച്ചാൽ മതി അല്ലെങ്കിൽ ചേട്ടായി എന്ന് വിളിച്ചോ. പിന്നെ എനിക്കുള്ള ഡ്രെസ്സ് അവളാണ് എടുക്കുന്നെ ഞാൻ എന്തെടുത്താലും അവക്ക് പിടിക്കില്ല. അവൾ എടുക്കുന്നത് ഞാൻ ഉടുക്കണം. അതാ അവളുടെ സന്തോഷം. നമ്മളെ സ്നേഹിക്കുന്നവരുടെ സന്തോഷം അല്ലെ നമ്മുടെയും സന്തോഷം. ”
ഞാൻ ഒന്നും മിണ്ടിയില്ല. ഇതൊക്കെ എനിക്ക് പുതിയ അറിവാണ്. ഇതുവരെ ആരും എന്നോട് ഇങ്ങനെ പെരുമാറിയിട്ടില്ല.
പിന്നെ കുറച്ചു പച്ചക്കറികളും മീനും ചിക്കനും ബീഫും മേടിച്ചു . അന്നമോൾ കരഞ്ഞത്കൊണ്ട് അവൾക്ക് മിട്ടായിയും വാങ്ങി.
പോകുന്ന വഴിയിൽ ഒരു കുപ്പിയും വാങ്ങി.
“ഈ മിട്ടായി എല്ലാം മമ്മ കണ്ടാൽ ഉണ്ടല്ലോ? മമ്മ പപ്പയുടെ അന്നമോളെ ശരിയാക്കും . പപ്പക്കും കിട്ടും. … അതുകൊണ്ട് ഇതിന്റെ ഉത്തരവാദിത്വം മോളും അങ്കിളും കൂടി ഏറ്റോണം. പപ്പയെ ഇതിൽ കൂട്ടണ്ട.”
ഞങ്ങൾ വീട്ടിൽ എത്തുമ്പോൾ ഒരു ചെറുപ്പകാരനും ഒരു ചെറുപ്പക്കാരിയും കൂടെ രണ്ടു കുട്ടികളും അവിടെ ഉണ്ട് രണ്ട് പെൺകുട്ടികൾ ഒരാൾക്ക് അന്നമോളെക്കാൾ പ്രായം തോന്നും
മറ്റെയാൾ അന്നമോളെക്കാൾ ഒന്നോ രണ്ടോ വയസ്സ് കുറവായിരിക്കും..
“ഹരി വന്നിട്ട് കുറേ സമയം ആയോ? ”
ഞങ്ങൾ വരാന്തയിലേക്ക് കയറി
“ഇല്ല സാർ ജസ്റ്റ്. ഇപ്പോൾ വന്നതേ ഉള്ളൂ.”
“പപ്പാ ” നിത്യയാണ് വിളിച്ചത്. നിത്യയും നിദയും ശങ്കുവിന്റെ മക്കളാണ്.
അവർ മണിസാറിനെ പപ്പാ എന്നാ വിളിക്കുന്നത്. ആനിചേച്ചിയെ മമ്മ എന്നും അന്നമോൾ വിളിക്കുന്നത് പോലെ.

എല്ലാം എഴുതാം നന്ദൂസ്… കാത്തിരിക്കൂ. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി.
Nice story 👏
സൂപ്പർ സ്റ്റോറി… നല്ല ഒഴുക്കുള്ള എഴുത്ത്… സസ്പെൻസ് ഇട്ടുകൊണ്ടുള്ള കഥയുടെ മനോഹാരിത എടുത്തുകാണിക്കാൻ താങ്കളുടെ അവതരണം മികച്ചതാക്കുന്നു…
ഉണ്ണിയും മായയും ..വിധിയുടെ വിളയാട്ടം മിസ്സ് ചയ്യുന്നുണ്ട്… പതുക്കെ മതി….സമയമെടുത്ത്…💞💞💞
നന്ദൂസ്…💚💚💚