“പപ്പയുടെ മക്കള് വന്നിട്ടുണ്ടോ. ”
“ആ പപ്പാ…. ഞാൻ പപ്പയോടു പിണക്കമാ . പപ്പ ഞങ്ങളെ ടൂർന് പോകുമ്പോ കൂട്ടില്ലല്ലോ?” നിത്യ പറഞ്ഞു.
“ആണോ? പപ്പയോടു പിണങ്ങല്ലേ കുട്ടാ പപ്പാ പാവം അല്ലെ? അടുത്ത തവണ പപ്പ എന്തായാലും മക്കളെ കൂട്ടും ”
“പ്രോമിസ് ”
“ഡബിൾ പ്രോമിസ് . പോരെ.”
“വാ അന്നക്കുട്ടി നമുക്ക് പോയി കളിക്കാം. ” നിത്യ പറഞ്ഞു.
“എന്റെ കൈയിൽ ചോക്ലേറ്റ് ഉണ്ടാല്ലോ. അത് കഴിച്ചിട്ട് കളിക്കാം. ഒന്ന് മറന്നു. ഇത് എന്റെ അങ്കിൾ ആണ്
. ഈ അങ്കിൾ ആണ് എന്നെ രക്ഷിച്ചത് ”
അന്നമോൾ പറഞ്ഞു.
“താങ്ക്സ് അങ്കിൾ ഞങ്ങളുടെ അന്നക്കുട്ടിയെ രക്ഷിച്ചതിനു ” നിത്യ എന്നോട് പറഞ്ഞു.
അപ്പോഴേക്കും ചേച്ചി അവിടെ വന്നു.
“എവിടെ മേടിക്കാൻ പോയ സാധനങ്ങൾ എവിടെ? ”
“ഓ!! അതു മറന്നു. വണ്ടിയിൽ ഉണ്ട് ഇപ്പോൾ എടുത്തു തരാം ” മണിസാർ പറഞ്ഞു.
“മറ്റേതു വാങ്ങാനും എടുക്കാനും മറന്നില്ലലോ? ” ആനിചേച്ചി ചോദിച്ചു.
“ആ ഹരി. ഇതാണ് എന്റെ അനിയൻ ബാലു. ശാലു കണ്ടല്ലോ എന്റെ അനിയനെ. ഇവനാണ് എന്റെ മോളെ രക്ഷിച്ചത്. ഇവൻ ഇനി എന്റെ അനിയനാ അനിയൻ. ” ആനി ചേച്ചി പറഞ്ഞു. ഞാൻ നോക്കി നിന്നു.
തുടരും.
ബൈ
സ്നേഹത്തോടെ
ഏകൻ
വിധിയുടെ വിളയാട്ടം പുതിയ പാർട്ട് ഇന്ന് തന്നെ പോസ്റ്റ് ചെയ്യാം എന്ന് കരുതിയതാ.
എന്നാൽ എഴുതിയത് മുഴുവനും കോപ്പി ചെയ്യുന്നതിന് മുൻപ്. എന്റെ കൈയിൽ നിന്നും ഡിലീറ്റ് ആയി.. ഇനി അത്രയും ഭാഗങ്ങൾ എഴുതുക എന്നത് വളരെ ശ്രമകാരമാണ്. അതിനു മുൻപ് മനസ്സിൽ കയറികൂടിയ മറ്റൊരു കഥ ആണ് ഇത്. എങ്കിലും വിധിയുടെ വിളയാട്ടം വൈകാതെ തന്നെ തരാൻ ശ്രമിക്കാം.

എല്ലാം എഴുതാം നന്ദൂസ്… കാത്തിരിക്കൂ. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി.
Nice story 👏
സൂപ്പർ സ്റ്റോറി… നല്ല ഒഴുക്കുള്ള എഴുത്ത്… സസ്പെൻസ് ഇട്ടുകൊണ്ടുള്ള കഥയുടെ മനോഹാരിത എടുത്തുകാണിക്കാൻ താങ്കളുടെ അവതരണം മികച്ചതാക്കുന്നു…
ഉണ്ണിയും മായയും ..വിധിയുടെ വിളയാട്ടം മിസ്സ് ചയ്യുന്നുണ്ട്… പതുക്കെ മതി….സമയമെടുത്ത്…💞💞💞
നന്ദൂസ്…💚💚💚