ഫോൺ വെച്ചതിനുശേഷം അയാൾ ചേച്ചിയോട് പറഞ്ഞു
“ചേച്ചി എനിക്ക് ഇപ്പോൾ തന്നെ പോകണം പെട്ടെന്ന് അവിടെ എത്തണം ഞാൻ ഇറങ്ങുകയാ .”
അയാൾ അയാളുടെ പോക്കറ്റിൽ ഉണ്ടായിരുന്ന പേപ്പർ എടുത്തു നോക്കി അത് കീറി കളഞ്ഞു . അവിടെയുണ്ടായിരുന്ന ഒരു ചെറിയ ബാഗ് എടുത്ത് അയാൾ മറുപടിക്ക് കാത്തുനിൽക്കാതെ നടന്നു.
ഇപ്പോൾ ട്രെയിൻ ഒന്നും ഉണ്ടാവില്ല അയാൾക്ക് അറിയാം അയാൾ നേരെ ബസ്റ്റാൻഡിലേക്ക് പോയി അവിടെനിന്നും അയാൾക്ക് പോകേണ്ട ബസ്സിൽ കയറി കുറച്ചു ദൂരം പോയതിനുശേഷം അയാൾ ചിന്തിച്ചു ഞാനിത് ആദ്യമായല്ല ഇതിനുമുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട് പക്ഷേ അന്ന് വലിയ കാരണം ഒന്നും ഉണ്ടായിരുന്നില്ല ഇന്ന് അങ്ങനെയല്ല.
അയാൾ പഴയകാല ഓർമ്മകളിലേക്ക് പോയി. ഇനി ഓർമ്മകൾ കഥ പറയും
അയാൾ കണ്ണ് തുറന്നപ്പോൾ കാണുന്നത് നേരെ മുകളിലായി കറങ്ങുന്ന ഫാൻ ആയിരുന്നു അയാൾ ചിന്തിച്ചു സ്വർഗ്ഗത്തിലും ഫാനോ! ഇനി ഇത് സ്വർഗം തന്നെയാണോ അതോ നരകമോ? അയാളുടെ കണ്ണുകളിൽ കൃത്യമായ കാഴ്ച കിട്ടുന്നുണ്ടായിരുന്നില്ല . അയാൾ ചുറ്റും നോക്കി അടുത്ത്തന്നെ ഒരു പെൺകുട്ടി നിൽക്കുന്നത് അയാൾ കണ്ടു നല്ല വെള്ളവസ്ത്രം അയാൾ ഉറപ്പിച്ചു സ്വർഗ്ഗം തന്നെ. തന്നെ കൂട്ടാൻ മാലാഖയാണ് വന്നിരിക്കുന്നത് .
അയാൾ ചോദിച്ചു ഇത് സ്വർഗം തന്നെയല്ലേ? ഇവിടെയും ഫാൻ ഉണ്ടോ? ഇവിടെയും ചൂട് കാണുമായിരിക്കും അല്ലേ? ഇവിടെ എസി ഒന്നുമില്ല?
അവൾ ചിരിച്ചുകൊണ്ട് അവിടെ നിന്നും പോയി.
അയാളുടെ കണ്ണുകൾ താനേ അടഞ്ഞു.

എല്ലാം എഴുതാം നന്ദൂസ്… കാത്തിരിക്കൂ. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി.
Nice story 👏
സൂപ്പർ സ്റ്റോറി… നല്ല ഒഴുക്കുള്ള എഴുത്ത്… സസ്പെൻസ് ഇട്ടുകൊണ്ടുള്ള കഥയുടെ മനോഹാരിത എടുത്തുകാണിക്കാൻ താങ്കളുടെ അവതരണം മികച്ചതാക്കുന്നു…
ഉണ്ണിയും മായയും ..വിധിയുടെ വിളയാട്ടം മിസ്സ് ചയ്യുന്നുണ്ട്… പതുക്കെ മതി….സമയമെടുത്ത്…💞💞💞
നന്ദൂസ്…💚💚💚