വീണ്ടും കണ്ണുകൾ തുറന്നപ്പോൾ അയാൾ ചുറ്റും നോക്കി തന്റെ കാലിനടുത്തായി ഒരാൾ ഇരിക്കുന്നു
അയാൾ ചോദിച്ചു: ഇപ്പോൾ ഭേദമുണ്ടോ എന്തേലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ?
കിടക്കയിൽ കിടന്ന ആൾക്ക് പതിയെ ഓർമ്മ വന്നു ആ ഓർമ്മകൾ കോർത്തെടുക്കുവാൻ അയാൾ ശ്രമിച്ചു. വീണ്ടും ഓർമ്മകളിലേക്ക്
അന്നു ആത്മഹത്യ ചെയ്യുന്നതിന് വേണ്ടിയുള്ള യാത്രയിൽ ആയിരുന്നു എന്നാൽ വെറുതെ ആത്മഹത്യ ചെയ്യാൻ അയാൾക്ക് ഇഷ്ടമായിരുന്നില്ല മരിക്കുമ്പോൾ മരിക്കുന്നത് നാലുപേരു കാണണം അതായിരുന്നു അയാളുടെ അവസാന ആഗ്രഹം .
അച്ചായന്റെ സമ്മതത്തോടെ ഞാൻ തന്നെ എന്റെ കഥ പറയാം.
അന്ന് മറ്റൊരു ബസ്സിൽ
“എന്റെ ചേട്ടാ ഒന്ന് നോക്കി ബ്രേക്ക് ചവിട്ടണ്ടേ മനുഷ്യന്റെ തല പോയി.”
അയാൾ പറഞ്ഞു.
“എന്റെ സാറേ ഒരുത്തൻ കുറുകെ ചാടിയതാ അവൻ സെമിത്തേരിയിലേക്കുള്ള വഴി ചോദിച്ചു വന്നതാണെന്ന് തോന്നുന്നു, ഇപ്പോൾ സെമിത്തേരിയിൽ എത്തിയേനെ.” ഡ്രൈവർ പറഞ്ഞു.
അടുത്ത സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ ഓരോരുത്തരായി ഇറങ്ങി അവസാനം അയാളും. അടുത്തു കണ്ട കടയിൽ നിന്നും കടല വാങ്ങി കൊറിച്ചുകൊണ്ട് അയാൾ നടന്നു. അയാൾ മനസ്സിൽ പറഞ്ഞു ഇതുതന്നെ പറ്റിയ സ്ഥലം ഇവിടെയാകുമ്പോൾ കാണാനും ഒരുപാട് പേര് ഉണ്ടാകും. ഒരു ചെറിയ ഡാം, ഡാമിൽ നിന്നും വെള്ളം ഒഴുകുന്നുണ്ട് അരികത്തായി പൂന്തോട്ടവും പാർക്കും ഉണ്ട് അവിടെ ഒരുപാട് കുട്ടികൾ കളിക്കുന്നു. സ്കൂൾ കുട്ടികളാണ് ടീച്ചർമാർ ആയിരിക്കും കൂടെയുള്ളത് അയാൾ ഊഹിച്ചു. ചിലപ്പോൾ അച്ഛനും അമ്മയും കാണും എന്തായാലും ഇത് തന്നെ സ്ഥലം അയാൾ തീരുമാനിച്ചു.

എല്ലാം എഴുതാം നന്ദൂസ്… കാത്തിരിക്കൂ. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി.
Nice story 👏
സൂപ്പർ സ്റ്റോറി… നല്ല ഒഴുക്കുള്ള എഴുത്ത്… സസ്പെൻസ് ഇട്ടുകൊണ്ടുള്ള കഥയുടെ മനോഹാരിത എടുത്തുകാണിക്കാൻ താങ്കളുടെ അവതരണം മികച്ചതാക്കുന്നു…
ഉണ്ണിയും മായയും ..വിധിയുടെ വിളയാട്ടം മിസ്സ് ചയ്യുന്നുണ്ട്… പതുക്കെ മതി….സമയമെടുത്ത്…💞💞💞
നന്ദൂസ്…💚💚💚