” ആരാ ഈ മണിസാർ?” ഞാൻ ചോദിച്ചു.
“നേരത്തെ ഇവിടെ വന്നില്ലേ … അന്നമോളുടെ അപ്പൻ.
ഇവിടെ അടുത്തുള്ള ഒരു വലിയ കമ്പനി മാനേജർ ആണ് മണിസാർ.” സിസ്റ്റർ പറഞ്ഞു.
സിസ്റ്ററെ അപ്പൊ! എന്നെ ഡിസ്ചാർജ് ചെയ്യുന്ന കാര്യം.. ഇവിടെ ഇങ്ങനെ കിടക്കാൻ വയ്യ. എനിക്ക് പോയിട്ട് വലിയൊരു കാര്യം ചെയ്യാനുണ്ട് ” ഞാൻ പറഞ്ഞു.
” ഇപ്പോൾ ഡോക്ടർ വരും. ഇവിടുന്ന് പോകുന്ന ഡോക്ടറോട് ചോദിച്ചോ.” സിസ്റ്റർ പറഞ്ഞു.
അപ്പോഴേക്കും ഡോക്ടർ വന്നു
എങ്ങനെയുണ്ട് ബാലു? ഡോക്ടർ ചോദിച്ചു.
” സാറിന് എന്നെ അറിയാമോ? എന്റെ പേര് എങ്ങനെ അറിയാം.? ” ഞാൻ ചോദിച്ചു.
” ബാലുന്റെ ബാഗിൽ എല്ലാം ഉണ്ട് ബാലുന്റെ പേരും.” ഡോക്ടർ പറഞ്ഞു.
അതേ എന്റെ പേര് ബാലു ഞാൻ എന്റെ പേര് പറയാൻ മടിച്ചതാ.
” എനിക്ക് കുഴപ്പമില്ല സാർ! എന്നെ പറഞ്ഞു വിടാമോ?” ഞാൻ ചോദിച്ചു.
” അതിന് പറഞ്ഞു വിട്ടല്ലോ. ബാലുന് പോകാം” ഡോക്ടർ പറഞ്ഞു.
അപ്പോൾ മണിസാർ ഒരു കവറുമായി റൂമിൽ വന്നു എനിക്ക് നേരെ നീട്ടി
മണിസാർ എന്റെ നേരെ നീട്ടിയിട്ട് പറഞ്ഞു.
“വേഗം വേഷം മാറി വാ നമുക്ക് പോകാം.”
ആ കവറിൽ ഒരു മുണ്ടും ഷർട്ടും ഒരു ഷഢിയും ഉണ്ടായിരുന്നു
ഞാൻ എന്റെ വേഷം നോക്കി എനിക്ക് നാണകേട് തോന്നി. ആ ഹോസ്പിറ്റൽ ഡ്രസ്സ് അല്ലാതെ വേറെ ഒന്നും എന്റെ ദേഹത്ത് ഇല്ല.
ഞാൻ വേഗം വേഷം മാറി. അവർ എന്റെ അരികിൽ വന്നു. അന്നമോൾ എന്റെ കൈ പിടിച്ചു അവിടെ പാർക്ക് ചെയ്ത കാറിനടുത്തേക്ക് നടന്നു. മണിസാർ വന്നു മുന്നിലെ ഡോർ തുറന്ന് എന്നോട് കയറാൻ പറഞ്ഞു.

എല്ലാം എഴുതാം നന്ദൂസ്… കാത്തിരിക്കൂ. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി.
Nice story 👏
സൂപ്പർ സ്റ്റോറി… നല്ല ഒഴുക്കുള്ള എഴുത്ത്… സസ്പെൻസ് ഇട്ടുകൊണ്ടുള്ള കഥയുടെ മനോഹാരിത എടുത്തുകാണിക്കാൻ താങ്കളുടെ അവതരണം മികച്ചതാക്കുന്നു…
ഉണ്ണിയും മായയും ..വിധിയുടെ വിളയാട്ടം മിസ്സ് ചയ്യുന്നുണ്ട്… പതുക്കെ മതി….സമയമെടുത്ത്…💞💞💞
നന്ദൂസ്…💚💚💚