മണിസാർ പറഞ്ഞു. ” ബാലു കാറിൽ കയറ് നമുക്ക് പോകാം.”
” ഞാൻ പോയിക്കൊള്ളാം സാർ. എനിക്ക് വേണ്ടി സാർ ഇനിയും…..” ഞാൻ പറഞ്ഞു.
” ആര് ആർക്ക് വേണ്ടിയാണെന്ന് പിന്നെ പറയാം. ഇപ്പോൾ കാറിൽ കയറു.” മണിസാർ പറഞ്ഞു.
“വാ അങ്കിളെ . നമുക്ക് വീട്ടിൽ പോകാം. ” അന്നമോൾ എന്റെ കൈപിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു.
എനിക്ക് പിന്നെ വേറെ വഴി ഇല്ലാതെ ആയി. ഞാൻ മുന്നിലും ചേച്ചിയും മോളും പിറകിലും കയറി ഞങ്ങൾ മണിസറിന്റെ വീട്ടിലേക്ക് പോയി.
മനോഹരമായ ഇരുനില വീട് മുന്നിൽ ഒരുവശത്തായി പൂന്തോട്ടം മറ്റൊരു വശത്തു ഊഞ്ഞാൽ കെട്ടിയിട്ടുണ്ട് വീടിനു മുന്നിൽ വേറെ പ്രതേകിച്ചു പറയാൻ ഒന്നും ഇല്ല.
കാറിൽ നിന്ന് ഇറങ്ങിയ ഉടനെ തന്നെ അന്നമോള് വന്ന് എന്റെ കൈ പിടിച്ചു വലിച്ചു പറഞ്ഞു.
“വാ. അങ്കിൾ ഇതാണ് അന്നമോളുടെ വീട്. ”
” അങ്കിൾ വരും മോളെ ഇത് ഇനി അങ്കിളിന്റെ കൂടെ വീടല്ലേ?” മണിസാർ പറഞ്ഞു.
“വേണ്ട സാർ ഞാൻ പോയി കൊള്ളാം.” ഞാൻ പറഞ്ഞു.
” ബാലുന് പോണം എന്ന് നിർബന്ധം ആണേൽ പോയിക്കോട്ടെ അച്ചായാ. ”
അതും പറഞ്ഞു ചേച്ചി വാതിൽ തുറക്കാനായി പോയി. വാതിൽ തുറന്നതിന് ശേഷം അവിടെ പരുങ്ങി നിന്ന എന്നോട് വിളിച്ചു പറഞ്ഞു.
“പുതുപ്പെണ്ണിനെപോലെ അവിടെ കുണുങ്ങി നിൽക്കാതെ വാടാ ഇങ്ങോട്ട്.”
മണി സാർ ചിരിച്ചുകൊണ്ട് കയറി. പിറകെ എന്റെ കൈയും പിടിച്ച് അന്ന മോളും.
അകത്ത് ചെറിയൊരു സോഫ ആ സോഫക്ക് ആയി ഒരു ടിവി. അന്നമോൾ എന്നെ പിടിച്ചു വലിച്ചു ആ സോഫയിൽ കൊണ്ടുപോയി ഇരുത്തി.

എല്ലാം എഴുതാം നന്ദൂസ്… കാത്തിരിക്കൂ. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി.
Nice story 👏
സൂപ്പർ സ്റ്റോറി… നല്ല ഒഴുക്കുള്ള എഴുത്ത്… സസ്പെൻസ് ഇട്ടുകൊണ്ടുള്ള കഥയുടെ മനോഹാരിത എടുത്തുകാണിക്കാൻ താങ്കളുടെ അവതരണം മികച്ചതാക്കുന്നു…
ഉണ്ണിയും മായയും ..വിധിയുടെ വിളയാട്ടം മിസ്സ് ചയ്യുന്നുണ്ട്… പതുക്കെ മതി….സമയമെടുത്ത്…💞💞💞
നന്ദൂസ്…💚💚💚