ബാലുവിന് ചായയാണോ കാപ്പിയാണോ ഇഷ്ടം. ആനിചേച്ചി ചോദിച്ചു.
“അങ്ങനെയൊന്നുമില്ല കിട്ടുന്നത് കുടിക്കും. ” ഞാൻ പറഞ്ഞു.
“ഞാൻ പോയി ഒന്ന് കുളിച്ചു വന്നിട്ട് ചായ ഇട്ടു തരാം . മോളെ അങ്കിളിന് മുകളിലത്തെ മുറി കാണിച്ചു കൊടുക്ക്.” ആനിചേച്ചി പറഞ്ഞു.
“ചേച്ചി ഞാൻ…… ” ഞാൻ പറഞ്ഞു തുടങ്ങും മുൻപ് ചേച്ചി പറഞ്ഞു.
“ചേച്ചിയായി കണ്ടതുകൊണ്ടുതന്നെയാണ് ബാലുവിനെ ഇങ്ങോട്ട് കൂട്ടി വന്നത് . ഞങ്ങൾക്ക് ആകെയുള്ളത് ഞങ്ങളുടെ പൊന്നുമോള് ആണ്. അവളെയാണ് ബാലു ഞങ്ങൾക്ക് തിരിച്ചു തന്നത് . അവളില്ലായിരുന്നെങ്കിൽ ഞങ്ങൾ പിന്നെ….”
ആനിചേച്ചി അവിടെയിരുന്ന് കരയാൻ തുടങ്ങി
” എന്താടോ ഇത്! ഇങ്ങനെ കരയല്ലേ.? എന്തിനാ ഇങ്ങനെ കരയുന്നെ. മോൾക്ക് ഒന്നും പറ്റിയില്ലല്ലോ?. പിന്നെ!! ബാലു എവിടേയും പോകില്ല നിന്റെ അനിയനായി ഇവിടെ തന്നെ കാണും ”
മണിസാർ പറഞ്ഞു.
“എന്നെ എന്നേ എന്റെ വീട്ടുകാർ പുറത്താക്കിയതാ. ഇവനെ കണ്ടപ്പോൾ എന്റെ അനിയനെ പോലെയാണ് എനിക്ക് തോന്നിയത്. അതുകൊണ്ടാണ് ഞാൻ അച്ചായാ. ഇവനെ നമ്മുടെ കൂടെ കൂട്ടാം എന്ന് പറഞ്ഞത്.. കണ്ടില്ലേ നമ്മുടെ മോളുടെ സന്തോഷം. ഇതെല്ലാം കണ്ടിട്ടും ഇവൻ ഇവിടെ നിന്ന് പോകണം എന്ന് പറയുബോ ഞാൻ പിന്നെ എന്തു ചെയ്യും അച്ചായാ. ”
ആനിചേച്ചി മണിസറിന്റെ നെഞ്ചിൽ ചാരികൊണ്ട് പറഞ്ഞു.
“ഇല്ല ചേച്ചി ഞാൻ എവിടെയും പോകുന്നില്ല. എന്നോട് ആരും ഇതുവരെ ഇങ്ങനെ ഒന്നും പറഞ്ഞിട്ടില്ല. ആരും നല്ല ഒരുവാക്കുപോലും ഇതുവരെ ആരും പറഞ്ഞിട്ടില്ല. അതാ ഞാൻ മനസ്സ് മടുത്തു. “

എല്ലാം എഴുതാം നന്ദൂസ്… കാത്തിരിക്കൂ. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി.
Nice story 👏
സൂപ്പർ സ്റ്റോറി… നല്ല ഒഴുക്കുള്ള എഴുത്ത്… സസ്പെൻസ് ഇട്ടുകൊണ്ടുള്ള കഥയുടെ മനോഹാരിത എടുത്തുകാണിക്കാൻ താങ്കളുടെ അവതരണം മികച്ചതാക്കുന്നു…
ഉണ്ണിയും മായയും ..വിധിയുടെ വിളയാട്ടം മിസ്സ് ചയ്യുന്നുണ്ട്… പതുക്കെ മതി….സമയമെടുത്ത്…💞💞💞
നന്ദൂസ്…💚💚💚