“നീ നല്ലവനാ നിനക്ക് നല്ലൊരു പെണ്ണ് എവിടെയോ ഉണ്ട്… അവൾ നിന്റെ മുന്നിൽ വരും.. എന്റെ മനസ്സിൽ അങ്ങനെ പറയുന്നു.. എനിക്ക് നിന്നോട് ഇപ്പോൾ ഒരുപാട് ഇഷ്ട്ടം തോന്നുന്നു.. നിന്റെ കൂടപ്പിറക്കാൻ കഴിഞ്ഞില്ല പോട്ടെ!!. ഞാൻ ആദ്യം നിന്നെക്കണ്ടിരുന്നെങ്കിൽ!!! എനിക്ക് അതിനും കഴിഞ്ഞില്ല.. . നിന്റെ കൂടെ പിറക്കാൻ പറ്റിയാൽ പോലും അത് എന്റെ ഭാഗ്യം ആയിരുന്നു..? ”
“എന്നാലും നീ എന്റെ പെങ്ങൾ തന്നെ അല്ലേടി..അതിന് ഒരു വയറിൽ തന്നെ പിറക്കണം എന്നുണ്ടോ? അങ്ങനെ അല്ലേ ഞാൻ നിന്നെ കണ്ടിട്ടുള്ളൂ.. പിന്നെ എന്താ..”
“ശരി വേഗം ഡ്രെസ്സ് എടുത്തിട്ട് പോകാം.. നിനക്ക് നാട്ടിൽ പോകേണ്ടതല്ലേ? ”
അങ്ങനെ എല്ലാവർക്കും ഉള്ള ഡ്രെസ്സ് എടുത്തു. ചേച്ചിയെ സോപ്പിട്ടാലേ ചേച്ചി നാട്ടിൽ പോകാൻ അനുവദിക്കൂ.. അല്ലെങ്കിൽ വിട്ടില്ല. അതും കൂടെയാണ് ഈ ഡ്രെസ്സ് എടുക്കൽ.. പുറത്തിറങ്ങി കുറച്ചു ചോക്ലേറ്റും വാങ്ങി ഞങ്ങൾ അച്ചായന്റെ വീട്ടിൽ എത്തി.. അപ്പോഴേക്കും അച്ചായനും ചേച്ചിയും അന്നമോളും കുർബാന കഴിഞ്ഞ് വീട്ടിൽ എത്തിയെ ഉള്ളൂ.
എന്നെ കണ്ട ഉടനെ ചേച്ചി മുഖം വീർപ്പിച്ചു കാണിച്ചു . അന്നമോളും.
“ഇവനെ എവിടുന്ന് കിട്ടി ? കുറേ നാളായല്ലോ ഇതു വഴി വന്നിട്ട്…. ഹരിയെവിടെ? ” അച്ചായൻ ചോദിച്ചു.
“ഹരിക്ക് എവിടുന്നോ കളഞ്ഞു കിട്ടിയതാ. എന്നിട്ട് നേരെ വീട്ടിൽ കൂട്ടികൊണ്ട് വന്നു.. അച്ചായാ. ഇവൻ ഇങ്ങോട്ട് വരുന്നെന്ന് പറഞ്ഞപ്പോൾ ഞാനും ഇവന്റെ കൂടെ ഇങ്ങ് വന്നു.. ഹരി ഇപ്പോൾ വരും..” ശാലു പറഞ്ഞു.

Ethinte adiya bhagam kittunillallo
അച്ചായൻ പറഞ്ഞ കഥ അതാണ് മുഴുവൻ പേര്. സേർച്ച് ചെയ്തു നോക്കു. ഏകൻ. Eakan, Ekan
❤️❤️❤️❤️
❤❤❤❤❤❤❤ താങ്ക്സ് നൻപാ
അഞ്ചാം ഭാഗവും പോസ്റ്റ് ചെയ്തിട്ടുണ്ട്.. ഇഷ്ട്ടം ആയാൽ പറയാൻ മറക്കരുതേ..
കഥ ശെരിക്കും ഇന്റ്റസ്റ്റായി.. അടുത്ത ഭാഗം വേഗം..❤️❤️
താങ്ക്സ് ബ്രോ ❤❤❤❤ മുൻപേ ഞാൻ പറഞ്ഞില്ലേ കഥ തുടങ്ങിയിട്ടില്ല . തുടങ്ങാൻ പോകുന്നതേ ഉള്ളൂ.. ഇപ്പോൾ മുതൽ ആണ് കഥ തുടങ്ങിയത്.. ഇതിന് മുൻപ് ബാലു എന്താണ് എന്ന് കാണിക്കുന്ന പാർട്ടുകൾ ആയിരുന്നു. ബാലുവിനെ അവർ എത്രത്തോളം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ട് എന്ന് കാണിക്കാൻ… അവർക്ക് ഓരോരുത്തർക്കും ബാലുന്റെ കാര്യത്തിൽ എത്ര താല്പര്യം ഉണ്ട് എന്ന് കാണിക്കാൻ… ബ്രോയെ പോലുള്ളവരുടെ നല്ല വാക്കുകൾ ആണ് എഴുതാനുള്ള ഊർജം. ഫോണിൽ കുത്തിയിരുന്ന് എഴുതുമ്പോൾ സമയവും പോകുന്നതിനോടൊപ്പം കണ്ണും പ്രശ്നം ആകും. എന്നിട്ടും എഴുതുന്നത് എഴുതാൻ ഉള്ള ഇഷ്ട്ടം കൊണ്ടാണ്
Aayirkum😂
🤣🤣🤣 താങ്ക്സ് ❤❤❤
ചിന്നു scn ഒക്കെ 💎next part വേഗം തായോ plzzz
താങ്ക്സ് ❤❤❤