രാത്രിയിൽ കിടന്നു ഉറങ്ങാൻ അല്ലാതെ എനിക്ക് അതിൽ കവിഞ്ഞു ആ വീട്ടിൽ വേറെ കാര്യം ഒന്നും ഇല്ല. സ്വസ്ഥമായി വല്ല പാട്ട് കേട്ടോ, ബുക്ക് വായിച്ചോ ഉറങ്ങണം.. അത്ര മാത്രം.. രാവിലെ ഞാൻ ബൈക്ക് എടുത്തു കമ്പനിയിലേക്ക് പോകും. രാത്രിയിൽ തിരിച്ചെത്തും.
രാമേട്ടൻ അവിടെ ഒരു കട നടത്തുകയാണ് ചെറിയൊരു ചായ കട കൂടെ അത്യാവശ്യം പച്ചക്കറികളും മാറ്റ് സാധനങ്ങളും. ചെറിയൊരു മലയോര മേഖല ആയത് കൊണ്ട് വേറെ കടകളൊന്നും അവിടെ ഇല്ല.
രാത്രിയിൽ ഞാൻ തിരിച്ചു എത്തുമ്പോൾ ആയിരിക്കും രാമേട്ടൻ കട അടക്കുന്നത്.. പിന്നെ അവിടെ ഇരുന്നു കുറച്ചു വർത്തമാനം ഒക്കെ പറഞ്ഞാണ് രണ്ടുപേരും പിരിഞ്ഞു പോകുക.. എന്റെ നാടിനെ പറ്റിയും അവിടുത്തെ സ്ഥലങ്ങളെ പറ്റിയും അമ്പലങ്ങളെ പറ്റിയും ചോദിക്കും.. അവിടെയുള്ള അമ്പലത്തിൽ പോകണം എന്ന് എപ്പോഴും പറയും. രാമേട്ടൻ വലിയ വിശ്വാസിയാണ്.
രാമേട്ടന് എന്തോ സങ്കടം ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ടെങ്കിലും എന്താണെന്ന് രാമേട്ടൻ പറയാറും ഞാൻ ചോദിക്കാറും ഇല്ല. രാമേട്ടന് ഒരു മകനുണ്ട് അപ്പു.. അപ്പുവിന് എന്തെങ്കിലും ഒരു ജോലി ആയിട്ട് വേണം ഒന്ന് വിശ്രമിക്കാൻ എന്ന് രാമേട്ടൻ ഇടക്ക് പറയാറുണ്ട്.. അപ്പു ഇപ്പോൾ കോളേജിൽ പഠിക്കുകയാണ്.
ഒരിക്കൽ പോലും രാമേട്ടൻ,.. രാമേട്ടൻ താമസിക്കുന്ന വീട്ടിലേക്ക് എന്നെ ക്ഷണിച്ചിട്ടില്ല.. രാമേട്ടന്റെ വീടിന്റെ കിഴക്ക് ഭാഗത്തായി കുറച്ചു മാറി ഒരു അരുവി ഉണ്ട്.. ഇടയ്ക്ക് ഞാൻ ഒന്ന് രണ്ടു തവണ അവിടെ പോയി കുളിക്കുകയും നനക്കുകയും ചെയ്തിട്ടുണ്ട്. രാമേട്ടന്റെ വീടിന്റെ മുറ്റത്ത് കൂടെ വേണം അവിടേക്ക് പോകാൻ.

Ethinte adiya bhagam kittunillallo
അച്ചായൻ പറഞ്ഞ കഥ അതാണ് മുഴുവൻ പേര്. സേർച്ച് ചെയ്തു നോക്കു. ഏകൻ. Eakan, Ekan
❤️❤️❤️❤️
❤❤❤❤❤❤❤ താങ്ക്സ് നൻപാ
അഞ്ചാം ഭാഗവും പോസ്റ്റ് ചെയ്തിട്ടുണ്ട്.. ഇഷ്ട്ടം ആയാൽ പറയാൻ മറക്കരുതേ..
കഥ ശെരിക്കും ഇന്റ്റസ്റ്റായി.. അടുത്ത ഭാഗം വേഗം..❤️❤️
താങ്ക്സ് ബ്രോ ❤❤❤❤ മുൻപേ ഞാൻ പറഞ്ഞില്ലേ കഥ തുടങ്ങിയിട്ടില്ല . തുടങ്ങാൻ പോകുന്നതേ ഉള്ളൂ.. ഇപ്പോൾ മുതൽ ആണ് കഥ തുടങ്ങിയത്.. ഇതിന് മുൻപ് ബാലു എന്താണ് എന്ന് കാണിക്കുന്ന പാർട്ടുകൾ ആയിരുന്നു. ബാലുവിനെ അവർ എത്രത്തോളം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ട് എന്ന് കാണിക്കാൻ… അവർക്ക് ഓരോരുത്തർക്കും ബാലുന്റെ കാര്യത്തിൽ എത്ര താല്പര്യം ഉണ്ട് എന്ന് കാണിക്കാൻ… ബ്രോയെ പോലുള്ളവരുടെ നല്ല വാക്കുകൾ ആണ് എഴുതാനുള്ള ഊർജം. ഫോണിൽ കുത്തിയിരുന്ന് എഴുതുമ്പോൾ സമയവും പോകുന്നതിനോടൊപ്പം കണ്ണും പ്രശ്നം ആകും. എന്നിട്ടും എഴുതുന്നത് എഴുതാൻ ഉള്ള ഇഷ്ട്ടം കൊണ്ടാണ്
Aayirkum😂
🤣🤣🤣 താങ്ക്സ് ❤❤❤
ചിന്നു scn ഒക്കെ 💎next part വേഗം തായോ plzzz
താങ്ക്സ് ❤❤❤