“മോളെ ആൾക്കാര് കാണും. മോള് വന്നേ അമ്മ പറയട്ടെ… മോള് ഇങ്ങ് വാ.. ”
“വാ ചേച്ചി.. ചേച്ചി പിടി വിട് .. ” അപ്പു പറഞ്ഞു.
“എന്നെ തൊടണ്ടാന്നു ഞാൻ പറഞ്ഞില്ലേ.. എന്നെ എന്റെ ഏട്ടൻ മാത്രം തൊട്ടാൽ മതി.. പോ അവിടുന്ന്… അച്ഛാ ഈ സാധനത്തിനെ പിടിച്ചോണ്ട് പോ.. ഇല്ലെങ്കിൽ ഞാൻ ചവിട്ടും. .. പോടാ നീയും പോടാ … നീ പോയി നിന്റെ ഓളെ പിടിക്ക് എന്നെ എന്തിനാടാ പിടിക്കുന്നത്.”
ചിന്നു അവരോട് പറഞ്ഞു. എന്നെ മുറുക്കെ കെട്ടിപിടിച്ചു..
ഞാൻ അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തിനോക്കി.. ആ മുഖത്തു നോക്കി.. ആ മുഖത്തു നോക്കിയാൽ പിന്നെ കണ്ണെടുക്കാൻ തോന്നില്ല.. അത്രയേറെ സൗന്ദര്യം ആണ്.. നല്ല വിടർന്ന കണ്ണുകൾ കണ്മഷി എഴുതിയിട്ടുണ്ട്. അതിനൊത്ത മൂക്ക്. ചുവന്ന് തുടുത്ത ചുണ്ടുകളും . നല്ല മിനുമിനുത്ത കവിളുകൾ .
ഞാൻ അവളുടെ കണ്ണുകളിൽ നോക്കി..
എന്നിട്ട് പറഞ്ഞു.
“മോള് അങ്ങനെ ഒന്നും പറയരുത്.. അത് മോളുടെ അച്ഛനും അമ്മയും അനിയനും അല്ലേ… അവരോട് അങ്ങനെ പറയാമോ? അത് മോശമല്ലേ?.. ഏട്ടൻ മോളെ കൂട്ടാതെ എവിടേക്കും പോകുന്നില്ല.. മോളെ കൂട്ടിയേ ഏട്ടൻ പോകു.. മോള് ഈ പിടി വിട്ടേ… എന്നിട്ട് പോയി കുളിച്ചു റെഡിയായി നിൽക്ക്.. ഏട്ടൻ നമുക്ക് പോകേണ്ട വണ്ടി വിളിക്കാൻ പോകുന്നതല്ലേ? ഞാൻ പറഞ്ഞു..
ഞാൻ പറയുന്നത് കേട്ട് മൂന്നുപേരും എന്നെ നോക്കി..
“സത്യം.. സത്യം ഏട്ടൻ എന്നേയും കൂട്ടുമോ?” ചിന്നു ചോദിച്ചു.
“ആ സത്യം ഏട്ടന്റെ ചിന്നുകുട്ടിയാണെ സത്യം. പോരെ.? ” ഞാൻ പറഞ്ഞു.

Ethinte adiya bhagam kittunillallo
അച്ചായൻ പറഞ്ഞ കഥ അതാണ് മുഴുവൻ പേര്. സേർച്ച് ചെയ്തു നോക്കു. ഏകൻ. Eakan, Ekan
❤️❤️❤️❤️
❤❤❤❤❤❤❤ താങ്ക്സ് നൻപാ
അഞ്ചാം ഭാഗവും പോസ്റ്റ് ചെയ്തിട്ടുണ്ട്.. ഇഷ്ട്ടം ആയാൽ പറയാൻ മറക്കരുതേ..
കഥ ശെരിക്കും ഇന്റ്റസ്റ്റായി.. അടുത്ത ഭാഗം വേഗം..❤️❤️
താങ്ക്സ് ബ്രോ ❤❤❤❤ മുൻപേ ഞാൻ പറഞ്ഞില്ലേ കഥ തുടങ്ങിയിട്ടില്ല . തുടങ്ങാൻ പോകുന്നതേ ഉള്ളൂ.. ഇപ്പോൾ മുതൽ ആണ് കഥ തുടങ്ങിയത്.. ഇതിന് മുൻപ് ബാലു എന്താണ് എന്ന് കാണിക്കുന്ന പാർട്ടുകൾ ആയിരുന്നു. ബാലുവിനെ അവർ എത്രത്തോളം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ട് എന്ന് കാണിക്കാൻ… അവർക്ക് ഓരോരുത്തർക്കും ബാലുന്റെ കാര്യത്തിൽ എത്ര താല്പര്യം ഉണ്ട് എന്ന് കാണിക്കാൻ… ബ്രോയെ പോലുള്ളവരുടെ നല്ല വാക്കുകൾ ആണ് എഴുതാനുള്ള ഊർജം. ഫോണിൽ കുത്തിയിരുന്ന് എഴുതുമ്പോൾ സമയവും പോകുന്നതിനോടൊപ്പം കണ്ണും പ്രശ്നം ആകും. എന്നിട്ടും എഴുതുന്നത് എഴുതാൻ ഉള്ള ഇഷ്ട്ടം കൊണ്ടാണ്
Aayirkum😂
🤣🤣🤣 താങ്ക്സ് ❤❤❤
ചിന്നു scn ഒക്കെ 💎next part വേഗം തായോ plzzz
താങ്ക്സ് ❤❤❤