“നമ്മുടെ മോളാണെ സത്യം ” ചിന്നു ചോദിച്ചു.
ഞാൻ ഞെട്ടി.. തള്ളയെ തന്നെ ഇപ്പോഴാ കാണുന്നെ അപ്പോഴേക്കും പിള്ളയും ആയോ…
“മോളോ?” അറിയാതെ ഞാൻ ചോദിച്ചു പോയി.
“ആ മോള് … ഏട്ടൻ അല്ലേ പറഞ്ഞത്.. നമുക്ക് ആദ്യം ജനിക്കുന്നത് മോൾ ആയിരിക്കും എന്ന്. ആ മോള്…. പറ ഏട്ടാ മോളാണെ സത്യം?. ” ചിന്നു ചോദിച്ചു.
“സത്യം.. മോളാണെ സത്യം ” ഞാൻ പറഞ്ഞു..
“അങ്ങനെ അല്ല…. നമ്മുടെ മോളാണെ സത്യം എന്ന് പറ.. ” ചിന്നു പറഞ്ഞു.
“ശരി…. നമ്മുടെ മോളാണെ സത്യം.. ചിന്നുനെ കൂടെ കൊണ്ട് പോകാൻ ചിന്നൂന്റെ ഏട്ടൻ വരും ”
അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ അയാളെ കണ്ടു പിടിച്ചു അവളുടെ മുന്നിൽ നിർത്തണം എന്ന തീരുമാനത്തിൽ ഞാൻ പറഞ്ഞു.
അത് കേട്ട് സുശീലേച്ചി ചിന്നുവിന്റെ കൈ പിടിച്ചു പറഞ്ഞു..
“അതേ ദാ… മോളുടെ ഏട്ടൻ പറഞ്ഞില്ലേ? ഇനി മോള് പിടിവിട്ടെ . എന്നിട്ട് പോയി കുളിച്ചു റെഡിയാകാം..”
“പോ അവിടുന്ന് എന്നെ തൊടണ്ട.. അമ്മ നേരത്തെ എന്താ പറഞ്ഞത്.. ഇത് എന്റെ ഏട്ടൻ അല്ല എന്നല്ലേ..? അമ്മ എന്നെ തോടണ്ട. എനിക്ക് ഇഷ്ട്ടം അല്ല നിങ്ങളെ.. പോ… പോ.. എന്നെ എന്റെ ഏട്ടൻ കുളിപ്പിച്ച് തന്നാ മതി. നിങ്ങൾ തൊടണ്ട. പോ പോ.. സാധനമേ.” ചിന്നു പറഞ്ഞു.
“അയ്യേ! ഇത്ര വലിയ പെണ്ണായിട്ട് ഏട്ടൻ കുളിപ്പിക്കും എന്ന് പറയുന്നത് നാണക്കേടല്ലേ ? മോള് വേഗം പോയി റെഡിയാക് അപ്പോഴേക്കും ഏട്ടൻ വണ്ടിയുമായി വരും. മോളെ കൊണ്ട് പോകാൻ” ഞാൻ പറഞ്ഞു.

Ethinte adiya bhagam kittunillallo
അച്ചായൻ പറഞ്ഞ കഥ അതാണ് മുഴുവൻ പേര്. സേർച്ച് ചെയ്തു നോക്കു. ഏകൻ. Eakan, Ekan
❤️❤️❤️❤️
❤❤❤❤❤❤❤ താങ്ക്സ് നൻപാ
അഞ്ചാം ഭാഗവും പോസ്റ്റ് ചെയ്തിട്ടുണ്ട്.. ഇഷ്ട്ടം ആയാൽ പറയാൻ മറക്കരുതേ..
കഥ ശെരിക്കും ഇന്റ്റസ്റ്റായി.. അടുത്ത ഭാഗം വേഗം..❤️❤️
താങ്ക്സ് ബ്രോ ❤❤❤❤ മുൻപേ ഞാൻ പറഞ്ഞില്ലേ കഥ തുടങ്ങിയിട്ടില്ല . തുടങ്ങാൻ പോകുന്നതേ ഉള്ളൂ.. ഇപ്പോൾ മുതൽ ആണ് കഥ തുടങ്ങിയത്.. ഇതിന് മുൻപ് ബാലു എന്താണ് എന്ന് കാണിക്കുന്ന പാർട്ടുകൾ ആയിരുന്നു. ബാലുവിനെ അവർ എത്രത്തോളം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ട് എന്ന് കാണിക്കാൻ… അവർക്ക് ഓരോരുത്തർക്കും ബാലുന്റെ കാര്യത്തിൽ എത്ര താല്പര്യം ഉണ്ട് എന്ന് കാണിക്കാൻ… ബ്രോയെ പോലുള്ളവരുടെ നല്ല വാക്കുകൾ ആണ് എഴുതാനുള്ള ഊർജം. ഫോണിൽ കുത്തിയിരുന്ന് എഴുതുമ്പോൾ സമയവും പോകുന്നതിനോടൊപ്പം കണ്ണും പ്രശ്നം ആകും. എന്നിട്ടും എഴുതുന്നത് എഴുതാൻ ഉള്ള ഇഷ്ട്ടം കൊണ്ടാണ്
Aayirkum😂
🤣🤣🤣 താങ്ക്സ് ❤❤❤
ചിന്നു scn ഒക്കെ 💎next part വേഗം തായോ plzzz
താങ്ക്സ് ❤❤❤