“മോള് വാ! മോളുടെ ഏട്ടൻ അവിടെ കാത്തു നിൽക്കുന്നുണ്ടാകും.. നമുക്ക് നടക്കാം.. ഇവിടെ അടുത്തല്ലേ .. ബസ്സ് ഇപ്പോൾ വരും.. അതിനു മുൻപ് അവിടെ എത്തിയില്ലെങ്കിൽ ബസ്സ് പോകും.. ഏട്ടനും ” രാമേട്ടൻ പറഞ്ഞു.
“ഇല്ല.. വരില്ല എന്ന് പറഞ്ഞാൽ വരില്ല.. ഞാൻ ഇവിടെ നിലത്ത് ഇരിക്കും.. ഏട്ടൻ വന്നാലേ ഞാൻ എഴുനേൽക്കൂ” ചിന്നു പറഞ്ഞു..
“നിങ്ങൾ എന്തിനാ വെറുതെ ഇങ്ങനെ ഒരു യാത്രയ്ക്ക് സമ്മതിച്ചത്..? അതും ഇതിനെയും കൂട്ടി .. നാട് നിറയെ അറിയാനോ? ” സുശീലേച്ചി ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നിട്ട് പറഞ്ഞു..
“മോനെ അപ്പു മോൻ പോയി നോക്ക്.. ബാലു ബസ്റ്റോപ്പിൽ കാണും. ഒന്ന് ഇങ്ങോട്ട് വരാൻ പറ… ” അപ്പുവിനോട് അങ്ങനെ പറഞ്ഞ ശേഷം സുശീലേച്ചിയോട് പറഞ്ഞു.
“നമ്മൾ മോളെ ഇങ്ങനെ അകത്തു വച്ചു പൂട്ടിയിട്ട പോലെ വളർത്തിയിട്ട് എന്താ കാര്യം. എത്ര നാളായി ഇങ്ങനെ. … ബാലു പറഞ്ഞതാ ശരി… എനിക്ക് തോനുന്നു. ഈ യാത്രയോടെ നമ്മുടെ സങ്കടം എല്ലാം മാറും.. നീ വെറുതെ ഓരോന്ന് പറഞ്ഞു.. മനസ്സ് മടുപ്പിക്കല്ലേ..”
ഞാൻ ബസ്റ്റോപ്പിൽ നിൽക്കുന്ന സമയം ആണ് അപ്പു ഓടി വന്നത്.. ഞായറാഴ്ച ആയത് കൊണ്ട് അവിടെ അങ്ങനെ ആരും ഇല്ല.
“എന്താ അപ്പു നീ ഇങ്ങനെ ഓടി വരുന്നത്.. അവരൊക്കെ എവിടെ? ” ഞാൻ ചോദിച്ചു..
“ചേച്ചി അവിടെ വഴക്കിട്ട് നിൽക്കുകയാ.. ഏട്ടൻ വരാതെ അവിടുന്ന് എങ്ങോട്ടും വരില്ലെന്ന് പറഞ്ഞു മുറ്റത്തു ഇരിക്കുകയാ. ഏട്ടൻ ഒന്ന് പോകാമോ അല്ലെങ്കിൽ ചേച്ചി വരില്ല.. ഈ യാത്ര മുടങ്ങും. “

Ethinte adiya bhagam kittunillallo
അച്ചായൻ പറഞ്ഞ കഥ അതാണ് മുഴുവൻ പേര്. സേർച്ച് ചെയ്തു നോക്കു. ഏകൻ. Eakan, Ekan
❤️❤️❤️❤️
❤❤❤❤❤❤❤ താങ്ക്സ് നൻപാ
അഞ്ചാം ഭാഗവും പോസ്റ്റ് ചെയ്തിട്ടുണ്ട്.. ഇഷ്ട്ടം ആയാൽ പറയാൻ മറക്കരുതേ..
കഥ ശെരിക്കും ഇന്റ്റസ്റ്റായി.. അടുത്ത ഭാഗം വേഗം..❤️❤️
താങ്ക്സ് ബ്രോ ❤❤❤❤ മുൻപേ ഞാൻ പറഞ്ഞില്ലേ കഥ തുടങ്ങിയിട്ടില്ല . തുടങ്ങാൻ പോകുന്നതേ ഉള്ളൂ.. ഇപ്പോൾ മുതൽ ആണ് കഥ തുടങ്ങിയത്.. ഇതിന് മുൻപ് ബാലു എന്താണ് എന്ന് കാണിക്കുന്ന പാർട്ടുകൾ ആയിരുന്നു. ബാലുവിനെ അവർ എത്രത്തോളം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ട് എന്ന് കാണിക്കാൻ… അവർക്ക് ഓരോരുത്തർക്കും ബാലുന്റെ കാര്യത്തിൽ എത്ര താല്പര്യം ഉണ്ട് എന്ന് കാണിക്കാൻ… ബ്രോയെ പോലുള്ളവരുടെ നല്ല വാക്കുകൾ ആണ് എഴുതാനുള്ള ഊർജം. ഫോണിൽ കുത്തിയിരുന്ന് എഴുതുമ്പോൾ സമയവും പോകുന്നതിനോടൊപ്പം കണ്ണും പ്രശ്നം ആകും. എന്നിട്ടും എഴുതുന്നത് എഴുതാൻ ഉള്ള ഇഷ്ട്ടം കൊണ്ടാണ്
Aayirkum😂
🤣🤣🤣 താങ്ക്സ് ❤❤❤
ചിന്നു scn ഒക്കെ 💎next part വേഗം തായോ plzzz
താങ്ക്സ് ❤❤❤