“എനിക്ക് തിരക്ക് ഒന്നും ഇല്ല. ഏട്ടന് എപ്പോൾ മതിയോ എനിക്കും അന്നേരം മതി.”
“എന്നാ എന്റെ മോള് വേഗം റെഡിയായി വാ നമുക്ക് ഒരു സിനിമ കാണാൻ പോകാം.. ”
“സിനിമ വേണ്ട. എനിക്ക് എന്റെ ഏട്ടനെ തൊട്ടുരുമ്മി ഇരിക്കണം. സിനിമ കാണാൻ പോയാൽ അത് നടക്കില്ല. ”
“വേറെ എവിടെയാ പോകുന്നേ? പാർക്ക്, ബീച്ച്, മാൾ, സിനിമ തിയേറ്റർ. ഇതെല്ലാതെ?
“നമുക്ക് ഐസ്ക്രീം കഴിക്കാൻ പോയാലോ? ഏട്ടാ ”
“ശരി വാ . എന്നാ നമുക്ക് പോയി ഇത്തിരി തണുപ്പിച്ചിട്ട് വരാം. ”
അങ്ങനെ മിണ്ടിയും പറഞ്ഞും ഉണ്ണിയും മായയും വളരെ വളരെ അടുത്തു. ഒരു കരാറിനപ്പുറം. ഉണ്ണിക്ക് വേണ്ടി എന്തും ചെയ്യാൻ മായ തയ്യാറായി. അന്ന് രാത്രിയും കടന്ന് പോയി. പിറ്റേന്ന് ഉണ്ണി മുഴുവൻ സമയവും തിരക്കിൽ ആയിരുന്നു. വിദേശത്തു നിന്ന് വന്നവരുമായി ബിസിനസ് മീറ്റിംഗ് ആയിരുന്നു. അപ്പോഴും മായ ഉണ്ണിയുടെ നിഴലായി കൂടെ ഉണ്ടായിരുന്നു. അന്ന് രാത്രിയും വേറെ പ്രത്യേകത ഒന്നും ഇല്ലാതെ കടന്നു പോയി. അതിനിടയിൽ മായ മീരയേയും അമ്മയേയും വിളിച്ചു സംസാരിച്ചു.. പിറ്റേന്ന് വെളുപ്പിന്.
“എഴുന്നേറ്റ ഏട്ടന്റെ മോള് എഴുനേറ്റെ ”
“ഏട്ടാ ഞാൻ ഇത്തിരി കൂടെ ഉറങ്ങട്ടെ “.
“നമുക്ക് തിരിച്ചു പോകണ്ടേ? അതിന് മുൻപ് മോൾക്ക് ഒരു സ്ഥലം കാണിച്ചു തരാം.”
“എവിടെയാ ഏട്ടാ?”
“അതൊക്കെ അവിടെ എത്തിയിട്ട് കണ്ടാൽ മതി.. ഇപ്പോൾ ഏട്ടന്റെ മോള് വേഗം കുളിച്ചു റെഡിയാകു. സാരി ഉടുക്കാൻ അറിയോ മോൾക്ക് “

Ithinte thudakka baagangal evide
അച്ചായൻ പറഞ്ഞ കഥ ‘കർമ്മ ഫലം ‘മുതൽ വായിച്ചാൽ കിട്ടും
എൻ്റെ അഭിപ്രായത്തിൽ മീരയേ ഉണ്ണി കൂടെ കൂട്ടണം എന്നാണ്
പിന്നെ കഥാക്യത്തിൻ്റെ ഇഷ്ടമാണ്.
സൂപ്പർ..വളരേ വൈകാരികപ്രണയാർദ്രമായ ഫീൽ…. ഉണ്ണിയും മായയും..അവർ പറന്നു നടക്കട്ടെ അവരുടെ പ്രണയലോകത്….
വിധിയുടെ വിളയാട്ടം.. ഇനിയും ഒരുപാടു കാണാനും കേൾക്കാനും ഉള്ള ത്വര ആണ്.. കാണാമറയത്തുള്ള ചില രഹസ്യങ്ങൾ…കാത്തിരിക്കുന്നു ..ആകാംക്ഷയോടെ….💞💞💞
സ്വന്തം നന്ദൂസ്…💚💚💚💚
💕💕💕💕💕💕
ഇപ്പോഴാണ് മൊത്തം വായിച്ചത്. അടിപൊളി ആയിരുന്നു.3 പേരെയും അച്ചായൻ കൂടെ കൂട്ടട്ടെ