അതിന് അടുത്തായി മുകളിലേക്കു കയറാൻ വലിയ സ്റ്റെയർകെയ്സ്. അതിനു അടുത്തായി ഒരു ഇടനാഴി. ഇടനാഴിയുടെ ഇരുവശത്തും വലിയ മുറികൾ. ഇടനാഴിയിലൂടെ നടന്നു പോയാൽ വലിയ മൈതാനംപോലെ ഉള്ള സ്ഥലം. ചുറ്റും കണ്ണാടിച്ചില്ലുകൊണ്ട് മറക്കിയിരിക്കുന്നു. അകത്തു നിന്ന് നോക്കിയാൽ പുറത്തുള്ള കാഴ്ചകൾ കാണാം . പുറത്ത് നിന്ന് അകത്തേക്ക് ഒന്നും കാണാനും പറ്റില്ല. ആ മൈതാനം പോലെ ഉള്ള സ്ഥലത്ത് നിറയെ പച്ചപുല്ലകൾ വിരിച്ചിട്ടുണ്ട് ഒരുവശം കുറേ ചെടികൾ കാണാം. അതിൽ നിറയെ പൂക്കളും .
അവിടെ കാഴ്‌ചകണ്ടു നിന്ന മയയോട് ഉണ്ണി ചോദിച്ചു.
“എങ്ങനെ ഉണ്ട് ഇഷ്ട്ടമായോ?”
മായ ഉണ്ണിയെ കെട്ടിപിടിച്ചു ചുണ്ടിൽ ഉമ്മ വെച്ചു. എന്നിട്ട് പറഞ്ഞു.
“ഇതാണോ സ്വർഗ്ഗത്തിലെ കൊട്ടാരം.? ”
“അല്ല. ഇത് എന്റെ..,.. അല്ല…. നമ്മുടെ കൊട്ടാരം. നമ്മുടെ മക്കൾ പിറന്നു വീഴുന്ന , അവർ പിച്ചവെച്ചു ഓടികളിച്ചു വളരാനുള്ള കൊട്ടാരം. ”
മായ നാണിച്ചു തല താഴ്ത്തി.
“അതിന് . ഇത്രയും വലിയ കൊട്ടാരം വേണോ? ”
“വേണം. എനിക്ക് ഒരുപാട് കുട്ടികൾ വേണം.. ഒരു കൗരവപ്പട.?” ഉണ്ണി ചിരിച്ചു കൊണ്ട് പറഞ്ഞു.
“നൂറ് കുട്ടികളോ? എനിക്ക് അത്രയൊന്നും പറ്റില്ല. അതിന് വേറെ പെണ്ണുങ്ങളെയും കൂട്ടികൊണ്ട് വരേണ്ടിവരും.. ”
“ആണോ? എന്നാ. പാണ്ഡവ പട ആയാലോ? ”
“അതിനൊക്കെ ഇനിയും സമയം ഉണ്ട്. ഇവിടെ ശരിക്കും ഉള്ള ആദ്യരാത്രി പോലും നടന്നില്ല. അപ്പോഴാ ഒരു കൗരവപടയും പാണ്ഡവ പടയും?”

Ithinte thudakka baagangal evide
അച്ചായൻ പറഞ്ഞ കഥ ‘കർമ്മ ഫലം ‘മുതൽ വായിച്ചാൽ കിട്ടും
എൻ്റെ അഭിപ്രായത്തിൽ മീരയേ ഉണ്ണി കൂടെ കൂട്ടണം എന്നാണ്
പിന്നെ കഥാക്യത്തിൻ്റെ ഇഷ്ടമാണ്.
സൂപ്പർ..വളരേ വൈകാരികപ്രണയാർദ്രമായ ഫീൽ…. ഉണ്ണിയും മായയും..അവർ പറന്നു നടക്കട്ടെ അവരുടെ പ്രണയലോകത്….
വിധിയുടെ വിളയാട്ടം.. ഇനിയും ഒരുപാടു കാണാനും കേൾക്കാനും ഉള്ള ത്വര ആണ്.. കാണാമറയത്തുള്ള ചില രഹസ്യങ്ങൾ…കാത്തിരിക്കുന്നു ..ആകാംക്ഷയോടെ….💞💞💞
സ്വന്തം നന്ദൂസ്…💚💚💚💚
💕💕💕💕💕💕
ഇപ്പോഴാണ് മൊത്തം വായിച്ചത്. അടിപൊളി ആയിരുന്നു.3 പേരെയും അച്ചായൻ കൂടെ കൂട്ടട്ടെ