“സാർ ഞാൻ എപ്പോഴാ വരേണ്ടത്.” ജീജോ ചോദിച്ചു.
“ജീജോ നീ വരേണ്ട. നീ ഇവിടെ വേണം. പറഞ്ഞതെല്ലാം ഓർമയുണ്ടല്ലോ? അവൻമാരുടെമേലെ എപ്പോഴും ഒരു കണ്ണ് വേണം… ”
“ഇല്ല സാർ ഇനി അവന്മാർ തല പോക്കില്ല. പൊക്കിയാൽ ഒന്നും പിന്നെ രണ്ടുകാലിൽ പോകില്ല. ”
“ശരി ഞാൻ പറയുമ്പോൾ പറയുന്ന സ്ഥലത്ത് ഈ വണ്ടി എത്തിക്കാൻ ഉള്ള ഏർപ്പാട് ചെയ്യതാൽ മതി.”
“ശരി സാർ ”
ഉണ്ണിയും മായയും അകത്തേക്ക് ജീജോ വണ്ടിയുമായി പുറത്തേക്ക്.
ഉണ്ണിയും മായയും പറന്നിറങ്ങിയത് ഒരു വലിയ നഗരത്തിൽ ആണ്.
ഇറങ്ങിക്കഴിഞ്ഞു അവർ പുറത്തേക്ക് വന്നു. പുറത്തു അവരെകാത്ത് ഒരു വണ്ടി കിടപ്പുണ്ടായിരുന്നു. അവർ ആ വണ്ടിയിൽ കയറി. അത് ചെന്ന് നിന്നത് ഒരു വലിയ ഫൈവ് സ്റ്റാർ ഹോട്ടലിൽ ആണ്. അവരെ അവർ പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു. ഇതെല്ലാം മായ അത്‍ഭുദത്തോടെ നോക്കികണ്ടു.
റൂമിൽ എത്തിയപ്പോൾ മുതൽ ഫോൺ വന്നുകൊണ്ടേയിരുന്നു.
“ഹലോ!!! എന്താണ് ഇങ്ങനെ ഇരുന്നു സ്വപ്നം കാണുവാണോ?
മായാലോകത്തു എത്തിയപോലെ”?
“ഒന്നും ഇല്ല. ഏട്ടൻ പറഞ്ഞത് ശരിയാ. ഞാൻ ശരിക്കും മായാലോകത്ത് തന്നെയാ.. അങ്ങനെ ഒരു ലോകത്ത് തന്നെയാ ഏട്ടൻ എന്നെ കൊണ്ടുവന്നത്.”
“എന്നാ വാ വേറെയും മായാലോകത്തു പോകാം. ഇവിടെ ഒരുപാട് മായാലോകങ്ങൾ ഉണ്ട് ”
“അതിനു മുൻപ് നമുക്ക് പോയി വലതും കഴിക്കാം ”
അവർ റൂം പൂട്ടി പുറത്ത് ഇറങ്ങി. നേരെ റെസ്റ്റോറെന്റിൽ പോയി .
അവിടെ ഫാമിലി റൂമിൽ പോയി ഇരുന്നു. വളരെ വിശാലമായ റെസ്റ്റോറന്റ് ആണ് അത്.

Ithinte thudakka baagangal evide
അച്ചായൻ പറഞ്ഞ കഥ ‘കർമ്മ ഫലം ‘മുതൽ വായിച്ചാൽ കിട്ടും
എൻ്റെ അഭിപ്രായത്തിൽ മീരയേ ഉണ്ണി കൂടെ കൂട്ടണം എന്നാണ്
പിന്നെ കഥാക്യത്തിൻ്റെ ഇഷ്ടമാണ്.
സൂപ്പർ..വളരേ വൈകാരികപ്രണയാർദ്രമായ ഫീൽ…. ഉണ്ണിയും മായയും..അവർ പറന്നു നടക്കട്ടെ അവരുടെ പ്രണയലോകത്….
വിധിയുടെ വിളയാട്ടം.. ഇനിയും ഒരുപാടു കാണാനും കേൾക്കാനും ഉള്ള ത്വര ആണ്.. കാണാമറയത്തുള്ള ചില രഹസ്യങ്ങൾ…കാത്തിരിക്കുന്നു ..ആകാംക്ഷയോടെ….💞💞💞
സ്വന്തം നന്ദൂസ്…💚💚💚💚
💕💕💕💕💕💕
ഇപ്പോഴാണ് മൊത്തം വായിച്ചത്. അടിപൊളി ആയിരുന്നു.3 പേരെയും അച്ചായൻ കൂടെ കൂട്ടട്ടെ