“നീ എന്റെ പെണ്ണല്ലേ? എന്റെ പെണ്ണിനെ ഞാൻ ഏതെങ്കിലും ചെയ്യുമോ? നമുക്ക് കുറച്ചു സമയം സംസാരിക്കാം. ”
“അപ്പൊ ഉറങ്ങണ്ടേ?”
“വേണ്ട ഇന്ന് നമ്മൾ രണ്ടാളും ഉറങ്ങുന്നില്ല. നമ്മൾ രണ്ടും ഇങ്ങനെ കണ്ണിൽ കണ്ണിൽ നോക്കിയിരിക്കും. ”
“എടി പെണ്ണേ നീ വീട്ടിൽ വിളിച്ചിരുന്നോ?”
“ചേച്ചി മെസ്സേജ് അയച്ചിരുന്നു ”
“അതെന്താ വിളിക്കാഞ്ഞത് “?
ഏട്ടൻ അല്ലെ മെസ്സേജ് അയക്കാൻ പറഞ്ഞത്.,?
,”എന്റെ മണ്ടിപെണ്ണേ അത് ഏട്ടൻ ഏതെങ്കിലും ജോലി ചെയ്യുമ്പോൾ ഉള്ള കാര്യം പറഞ്ഞതാ.”
“ആണോ? അത് എനിക്കറിയില്ലല്ലോ? ഞാൻ കരുതി? ”
“എന്റെ മുത്തേ ഇങ്ങ് വാ വന്നിട്ട് ഇവിടെ ഇരി. ”
ഉണ്ണി മായയെ വലിച്ചു ഉണ്ണിയുടെ അടുത്തു ഇരുത്തി. എന്നിട്ട് അരയിലൂടെ കൈയിട്ടു തന്റെ മേലെ കിടത്തി. ഇപ്പോൾ കട്ടിലിൽ ചാഞ്ഞു ഇരുന്ന ഉണ്ണിയുടെ നെഞ്ചിൽ ചാരി കിടക്കുന്നപോലെ ആണ് മായ ഉള്ളത് .എന്നിട്ട് ചോദിച്ചു.
” വീട്ടിൽ വിളിക്കണോ?”
“ഇപ്പോഴോ ?
“അവർ ഉറങ്ങിക്കാണത്തില്ലേ?”
“ഇല്ല. ഒരിക്കലും ഇല്ല.. എന്റെ മോള് എവിടെയാണെന്ന് അറിയാതെ അവർ ഉറങ്ങില്ല.. നമുക്കെ ഒരു വീഡിയോ കാൾ ചെയ്യാം. ”
“എന്നാ എന്നെ വിട് ഞാൻ നേരെ ഇരിക്കട്ടെ.”
“ഒരു നേരെയും ഇരിക്കുന്നില്ലാ. ഇങ്ങനെ ഇരുന്നാൽ മതി.”
ഉണ്ണി ലാപ്ടോപ്പിൽ കാൾ കണക്റ്റാക്കി.
പെട്ടന്ന് തന്നെ അങ്ങ് ഫോൺ എടുത്തു..
ഇപ്പോൾ രണ്ടുപേർക്കും കൃത്യമായി കാണാം . മായ ഉണ്ണിയോട് ചേർന്നിരിക്കുന്ന കണ്ടിട്ട് മീരക്ക് ചമ്മൽ തോന്നി മായയ്ക്കും.

Ithinte thudakka baagangal evide
അച്ചായൻ പറഞ്ഞ കഥ ‘കർമ്മ ഫലം ‘മുതൽ വായിച്ചാൽ കിട്ടും
എൻ്റെ അഭിപ്രായത്തിൽ മീരയേ ഉണ്ണി കൂടെ കൂട്ടണം എന്നാണ്
പിന്നെ കഥാക്യത്തിൻ്റെ ഇഷ്ടമാണ്.
സൂപ്പർ..വളരേ വൈകാരികപ്രണയാർദ്രമായ ഫീൽ…. ഉണ്ണിയും മായയും..അവർ പറന്നു നടക്കട്ടെ അവരുടെ പ്രണയലോകത്….
വിധിയുടെ വിളയാട്ടം.. ഇനിയും ഒരുപാടു കാണാനും കേൾക്കാനും ഉള്ള ത്വര ആണ്.. കാണാമറയത്തുള്ള ചില രഹസ്യങ്ങൾ…കാത്തിരിക്കുന്നു ..ആകാംക്ഷയോടെ….💞💞💞
സ്വന്തം നന്ദൂസ്…💚💚💚💚
💕💕💕💕💕💕
ഇപ്പോഴാണ് മൊത്തം വായിച്ചത്. അടിപൊളി ആയിരുന്നു.3 പേരെയും അച്ചായൻ കൂടെ കൂട്ടട്ടെ