” ഏട്ടാ ഞാനും വരുന്നു. എനിക്കൊന്നു മൂത്രം ഒഴിക്കണം”
അവർ പുറത്തേക്ക് പോയി. തിരിച്ചുവരുമ്പോൾ ഉണ്ണിയുടെ കയ്യിൽ ഐസ്ക്രീം ആയിരുന്നു .
ഒരു ഐസ്ക്രീം ഉണ്ണി മീരക്ക് കൊടുത്തു. എന്നിട്ട് ചോദിച്ചു.
” ഒന്നു മതിയാകുമല്ലോ!! അല്ലേ?”
“ചേച്ചിക്ക് എത്ര ഐസ്ക്രീം കിട്ടിയാലും മതിയാവില്ല. ചേച്ചിക്ക് അത്രയും ഇഷ്ടമാണ് ഐസ്ക്രീം. ” മായ പറഞ്ഞു.
ആ സമയം മീര നേരത്തെ ഉണ്ണിയിരുന്ന സീറ്റിൽ ആയിരുന്നു ഇരുന്നത്. മീര സീറ്റ് മാറിയിരുന്നതാണ്.
” ചേച്ചി എന്താ ഇവിടെ ഇരിക്കുന്നേ? മായ ചോദിച്ചു.
“അവിടെ ഇരുന്നിട്ട് ശരിക്ക് കാണാൻ പറ്റുന്നില്ല. ഇവിടെയാകുമ്പോൾ ശരിക്കും കാണാം. ” മീര പറഞ്ഞു. സിനിമ തന്നെയാണോ മീര ഉദ്ദേശിച്ചത് എന്ന് മീരേക്കു മാത്രമേ അറിയൂ.
മീര ഇരുന്നതിന് തൊട്ടടുത്ത് ഉണ്ണിയും ഉണ്ണിയുടെ തൊട്ടടുത്ത് മായയും ഇരുന്നു..എല്ലാവരും ഐസ്ക്രീം കഴിച്ചു കൊണ്ട് സിനിമ കാണാൻ തുടങ്ങി.
മീര പലപ്പോഴും ഉണ്ണിയെയാണ് നോക്കിയിരുന്നത്.
സെക്കൻഡ് ഹാഫിൽ. സിനിമയിൽ കുറച്ചു ഫൈറ്റും കുറച്ചു മെലോ ഡ്രാമയും രണ്ട് സോങ്സും കൂടി വന്നു. രണ്ടും നേരത്തെ പോലെയുള്ള പ്രണയ ഗാനങ്ങൾ തന്നെയായിരുന്നു.. ഒരു നായകനും രണ്ടു നായികമാരും. രണ്ടുപേരും നായകനെ സ്നേഹിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം .
സിനിമ കഴിഞ്ഞു അവർ പുറത്തേക്കിറങ്ങി. കാറിൽ കയറിയതിനു ശേഷം ഉണ്ണി ചോദിച്ചു.
“എങ്ങനെയുണ്ട് സിനിമ? ”
” പാട്ടും, സീനുകളും എല്ലാം കൊള്ളാം. പക്ഷേ. അതിൽ ലാസ്റ്റ് ഒരു നായിക മരിക്കേണ്ടായിരുന്നു. രണ്ടുപേരെയും നായകന് സ്വീകരിച്ചാൽ മതിയായിരുന്നല്ലോ? അതാകുമ്പോൾ സന്തോഷത്തോടെ ഒരു എൻഡിങ് ആകുമായിരുന്നു. ” മീര പറഞ്ഞു.

വിധിയുടെ വിളയാട്ടം. അല്ല ഉണ്ണിയുടെയും സഖിമാരുടേയും വിളയാട്ടം.
പുതിയ പാർട്ടും അയച്ചിട്ടുണ്ട്. പക്ഷെ നല്ല വാക്കുകൾക്ക് ഇവിടെ ദാരിദ്ര്യം ആണ്. ഹൃദയത്തിനും. അതുകൊണ്ട് ഇനി കഥ വരാൻ വൈകും.
സ്നേഹത്തോടെ
ഏകൻ
Keep going
അടിപൊളി…അതിമനോഹരമായ ഒരു പാർട്ട് കൂടി സമ്മാനിച്ചതിന് നന്ദി 🙏🙏🙏
അങ്ങനെ മീരയുടെ ഉണ്ണിയോടുള്ള ഉള്ളിലുള്ള ഇഷ്ടം തുറന്നു പറഞ്ഞു…സൂപ്പർ…അമ്മിണിയുടെ ഉള്ളിലും ഉന്നിയോടുള്ള ആഗ്രഹം കരകവിഞ്ഞൊഴുകാൻ തുടങ്ങി..
ഇപ്പം അച്ചായന് സാന്ദ്രയെ പൊളിക്കുവാനും സാധിച്ചു…സൂപ്പർ..
കാത്തിരിപ്പ്.. കളികളുടെ മാമാങ്കം കാണുവാൻ….
സ്വന്തം നന്ദൂസ്…💚💚🥰
ഒരുപാട് ഒരുപാട് നന്ദി പ്രീയപ്പെട്ട നന്ദൂസ്