“നിങ്ങൾ കാര്യം പറയണം. പേരൊക്കെ എന്നിട്ട് പറയാം. ”
“എന്റെ പേര് ഉണ്ണി. ഇത് എന്റെ ഭാര്യ അമ്മു . ഞങ്ങൾക്ക് ഡോക്ടറെ ഒന്ന് കാണണം. പക്ഷെ ഞങ്ങക്ക് സമയം വളരെ കുറവേ ഉള്ളൂ. ഞങ്ങൾ ഒരു യാത്രക്ക് ഇറങ്ങിയതാ ഒരുപാട് ദൂരം പോകാൻ ഉണ്ട് സമയം വളരെ കുറച്ചും. സിസ്റ്റർ സഹായിച്ചു ഞങ്ങക്ക് ഡോക്ടറെ പെട്ടന്ന് കാണാൻ സാധിച്ചാൽ. സിസ്റ്ററുടെ ഇപ്പോഴത്തെ സമ്പത്തീക പ്രശ്നം ഞങ്ങൾ തീർത്തുതരാം. ”
“അതൊന്നും നടക്കില്ല നിങ്ങൾ ഡോക്ടറെ കാണാൻ വന്നതാണെങ്കിൽ . അവിടെ എവിടെയെങ്കിലും പോയി ഇരിക്ക് . സമയം ആകുംബോൾ വിളിക്കും. ”
“സിസ്റ്ററെ. ഞങ്ങൾക്ക് കാണാൻ വേറെയും ഒരുപാട് ഡോക്ടർമാർ നാട്ടിൽ ഉണ്ട്. പക്ഷേ ”
“എന്ത് പക്ഷെ?”
“സിസ്റ്റർ ഫോണിൽ സംസാരിക്കുന്നത്. ഞങ്ങൾ കേട്ടു. സോറി. അതിന് പരിഹാരം ഞാൻ ഇപ്പോൾ ചെയ്യാം. ”
“നിങ്ങൾക്ക് കാണാൻ ഒരുപാട് ഡോക്ടർമാർ ഇല്ലേ ? അവരെ ആരെയെങ്കിലും കണ്ടാൽ പോരെ. ”
“ഞങ്ങൾക്ക് കാണാൻ ഡോക്ടർമാർ ഒരു പാട് ഉണ്ട് . എന്നാൽ സിസ്റ്ററെ സഹായിക്കാൻ ആരെങ്കിലും ഉണ്ടോ? ഉണ്ടെങ്കിൽ സിസ്റ്റർ ഇങ്ങനെ ഫോണിൽ കൂടി സംസാരിക്കേണ്ടി വരില്ലായിരുന്നല്ലോ?
സിസ്റ്റർക്ക് സഹായിക്കാൻ കഴിയുമെങ്കിൽ അതു പറ ”
“ഇല്ല കഴിയില്ല. ” സിസ്റ്റർ ഫോണിൽ പറഞ്ഞത് ഉണ്ണി കേട്ടത്തിലുള്ള ചമ്മലും. കടം വീട്ടൻ പറ്റാത്തത്തിലുള്ള ദേഷ്യവും സിസ്റ്ററുടെ മുഖത്തു ഉണ്ടായിരുന്നു.
“വാ അമ്മൂ. നമുക്ക് വേറെ ഏതെങ്കിലും ഡോക്ടറെ കാണാം. ”
ഉണ്ണി തിരിഞ്ഞു നടക്കാൻ നോക്കി.

പിന്നെ കൂടുതൽ സംഭാഷ്ണങ്ങൾ ഉൾപ്പെടുത്തണം എങ്കിൽ ആസ്വാദനം കൂടുതൽ ഉണ്ടാകും,ഒന്നും രണ്ടും പാർട്ട് കാണുന്നില്ല അതൊന്ന് ശരിയാക്കണം
അച്ചായൻ പറഞ്ഞ കഥ. കർമ്മ ഫലം ആദ്യം മുതൽ വായിച്ചാൽ മതി അതിന്റെ ഇടയിൽ ആണ് ഈ കഥയുടെ ഒന്നും രണ്ടും.
മച്ചാനെ ഇപ്പോഴാണ് കഥ കാണുന്നത് മുഴുവൻ പാർട്ടുകളും വായിച്ചു സൂപ്പർ എന്നു പറഞ്ഞാൽ കുറഞ്ഞു പോകും അടുത്ത പാർട്ട് ഉടനെ ഇടണെ ഇത്തരം കഥകൾ അപൂർവ്വമയേ സൈറ്റിൽ വരുന്നുള്ളു
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി. അടുത്ത പാർട്ടിന് മുൻപ് മറ്റൊരു കഥയായ ‘അവളുടെ ലോകം എന്റെയും ” അതിന്റെ തുടർച്ചയും. ഒന്നോ രണ്ടോ പാർട്ട് കൊണ്ട് അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന മറ്റൊരു കഥയുടെ പണിപ്പുരയിൽ ആണ്. എങ്കിലും വേഗം തരാൻ ശ്രമിക്കാം.
സൂപ്പർ സ്റ്റോറി…. ഉണ്ണിയും മൂന്ന് ഭാര്യമാരും..
അടിപൊളി ത്രിൽ ആണു വായിക്കാൻ…
കിടിലൻ.. തുടരൂ സഹോ…
നന്ദൂസ്…💚💚💚
ഒരുപാട് നന്ദി പ്രീയപ്പെട്ട നന്ദൂസ്. ❤❤❤❤❤
💕❤️💕❤️💕❤️❤️💕❤️💕❤️❤️💕
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤