“ഒരു നിമിഷം ഒന്ന് നിന്നെ. നിങ്ങൾ കാര്യമായി തന്നെ പറയുന്നതാണോ. കൂടിയാൽ നാനൂർ രൂപ കൊടുത്താൽ ഡോക്ടറെ കാണാം എന്നിരിക്കെ. നിങ്ങൾ എനിക്കെന്തിനാ ഇത്രയും വലിയൊരു തുക തരുന്നത് ?” സിസ്റ്റർ ചോദിച്ചു.
“സിസ്റ്ററെ. നമ്മൾ ചില സമയം ചില കാര്യങ്ങൾ തീരുമാനിക്കും. അങ്ങനെ തീരുമാനിച്ചാൽ ആ
തീരുമാനങ്ങൾ അത് അപ്പോൾ നടപ്പിലാക്കണം. അതുകൊണ്ടാണ് ഞങ്ങൾ യാത്രയ്ക്കിടെ ഇവിടെ വന്നത്. ഇത്രയും സമയം ക്യു നിൽക്കാൻ ഞങ്ങൾക്ക് സമയം ഇല്ല. അതാണ് സിസ്റ്ററോട് സഹായം ചോദിച്ചത്. സിസ്റ്റർക്ക് കഴിയില്ല എന്ന് പറഞ്ഞത് കൊണ്ട്. ഞങ്ങൾ വേറെ വഴിനോക്കിക്കോളാം. ഏതായാലും സിസ്റ്റർ വേറെ വഴി നോക്കണ്ട. ആരുടേയും കൈയും കാലും പിടിക്കാനും നിൽക്കേണ്ട. ഇന്നാ ഇത് വെച്ചോ. ഇതിൽ എന്റെ നമ്പറും ഉണ്ട്. ഇതുപോലെ എന്തെങ്കിലും സഹായം വേണമെങ്കിൽ വിളിച്ചാൽ മതി. ”
ഉണ്ണി പേഴ്സിൽ നിന്നും അയ്യായിരം രൂപ എടുത്തു കൂടെ വിസിറ്റിംഗ് കാർഡും എടുത്തു അമ്മൂസിന്റെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു.
“ഇത് സിസ്റ്റർക്ക് കൊടുത്തിട്ട് വാ.”
“സോറി സാർ… സോറി, ഞാൻ… എന്റെ… സാർ ഞാൻ ഒരു വല്ലാത്ത അവസ്ഥയിൽ ആയിരുന്നു. അതാ ഞാൻ….. ഞാൻ ഇപ്പോൾ വരാം.”
സിസ്റ്റർ എവിടെയോ പോയിട്ട് പെട്ടന്ന് വന്നു. എന്നിട്ട് ഉണ്ണിയേയും അമ്മൂസിനേയും കൂട്ടി ഡോക്ടറുടെ റൂമിലേക്ക് കയറി. എന്നിട്ട് പറഞ്ഞു.
“സാർ ഇവിടെ ഇരുന്നോളു ഡോക്ടർ ഇപ്പോൾ വരും. പിന്നെ സാർ എനിക്ക് തരാൻ നോക്കിയ പണം എനിക്ക് ഇപ്പോൾ വാങ്ങാൻ കഴിയില്ല . സാറിന്റെ കാർഡ് മാത്രം എനിക്ക് തന്നാൽ മതി ഞാൻ വിളിച്ചോളാം . അപ്പോൾ എന്റെ അക്കൗണ്ടിൽ ഇട്ടു തന്നാൽ മതി. അത്രയും ഗതികെട്ട അവസ്ഥയിൽ ആയത് കൊണ്ടാണ്. “

പിന്നെ കൂടുതൽ സംഭാഷ്ണങ്ങൾ ഉൾപ്പെടുത്തണം എങ്കിൽ ആസ്വാദനം കൂടുതൽ ഉണ്ടാകും,ഒന്നും രണ്ടും പാർട്ട് കാണുന്നില്ല അതൊന്ന് ശരിയാക്കണം
അച്ചായൻ പറഞ്ഞ കഥ. കർമ്മ ഫലം ആദ്യം മുതൽ വായിച്ചാൽ മതി അതിന്റെ ഇടയിൽ ആണ് ഈ കഥയുടെ ഒന്നും രണ്ടും.
മച്ചാനെ ഇപ്പോഴാണ് കഥ കാണുന്നത് മുഴുവൻ പാർട്ടുകളും വായിച്ചു സൂപ്പർ എന്നു പറഞ്ഞാൽ കുറഞ്ഞു പോകും അടുത്ത പാർട്ട് ഉടനെ ഇടണെ ഇത്തരം കഥകൾ അപൂർവ്വമയേ സൈറ്റിൽ വരുന്നുള്ളു
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി. അടുത്ത പാർട്ടിന് മുൻപ് മറ്റൊരു കഥയായ ‘അവളുടെ ലോകം എന്റെയും ” അതിന്റെ തുടർച്ചയും. ഒന്നോ രണ്ടോ പാർട്ട് കൊണ്ട് അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന മറ്റൊരു കഥയുടെ പണിപ്പുരയിൽ ആണ്. എങ്കിലും വേഗം തരാൻ ശ്രമിക്കാം.
സൂപ്പർ സ്റ്റോറി…. ഉണ്ണിയും മൂന്ന് ഭാര്യമാരും..
അടിപൊളി ത്രിൽ ആണു വായിക്കാൻ…
കിടിലൻ.. തുടരൂ സഹോ…
നന്ദൂസ്…💚💚💚
ഒരുപാട് നന്ദി പ്രീയപ്പെട്ട നന്ദൂസ്. ❤❤❤❤❤
💕❤️💕❤️💕❤️❤️💕❤️💕❤️❤️💕
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤