“ഇനി അത് ഓർക്കേണ്ട . അയാളുടെ കാര്യം വിട്ടേക്ക്. ഇനി ഒരിക്കലും അയാൾ മോളുടെ പിന്നാലെ നടക്കില്ല. പോരെ?”
“മ്…”
അത് പറഞ്ഞില്ലല്ലോ ? എങ്ങനെയാ ഏട്ടനും അനിയത്തിയും മോളുടെ കൂടെ പഠിച്ചത്.?”
” അത്! ഫൈസി രണ്ടുകൊല്ലം തോറ്റു ”
“മോൾക്ക് വീണ്ടും പഠിക്കണം എന്നുണ്ടോ? ”
“ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ല. ”
“അതെന്തു പറ്റി. അങ്ങനെ ഇല്ലാതാവാൻ”
“അറിയില്ല … ഇല്ലാതായി.. ഞാൻ വളർന്ന സാഹചര്യം ആയിരിക്കും. കാരണം.”
അപ്പോഴേക്കും ഞങ്ങൾ ഒരു മാളിൽ എത്തി. ആദ്യം അവിടെയുള്ള ഒരു ഐസ്ക്രീം പാർലറിൽ കയറി . വാനിലയുടെ രണ്ടു ഐസ്ക്രീം പറഞ്ഞു.
“വീട്ടിൽ പോകാൻ മോൾക്ക് ഇഷ്ട്ടം അല്ലെങ്കിൽ പിന്നെ എവിടെയാ ഇഷ്ട്ടം.? ”
“സാറിനേയും സാറിന്റെ വീടും എനിക്ക് ഇഷ്ട്ടം ആയി.”
“”എന്നെയോ? അതും ഒരു രാത്രി കൊണ്ട്”
“എന്റെ ഉപ്പ എന്നെ ഒരു രാത്രി സാറിനോപ്പം താമസിപ്പിച്ചിട്ടുണ്ടേൽ, എന്റെ വിശപ്പ് അറിഞ്ഞു എനിക്ക് സാർ ഭക്ഷണം തന്നിട്ടുണ്ടേൽ, എനിക്ക് പേടിക്കാതെ ഒരു രാത്രി സാറിന്റെ മുറിയിൽ കിടന്നുറങ്ങാൻ, കഴിഞ്ഞിട്ടുണ്ടേൽ, എനിക്ക് നല്ല ഡ്രസ്സ് വാങ്ങിത്തന്നിട്ടുണ്ടേൽ, ദാ ഇപ്പൊ ഇവിടെ ഇരുന്ന് ഞാൻ പറയുന്നത് കേൾക്കുന്നുണ്ടേൽ , എനിക്ക് സാറിനെ വിശ്വാസം ആകാൻ, എനിക്ക് സാറിനെ ഇഷ്ട്ടം ആകാൻ, സാർ നല്ലവൻ ആണെന്ന് മനസ്സിലാക്കാൻ വേറെ എന്താ വേണ്ടത്. .
പക്ഷെ സാറിനെ ഞാൻ ശല്യം ചെയ്യില്ല.. സാർ എനിക്ക് ഒരു ജോലി ആക്കി തരുമോ? ഏതെങ്കിലും ഹോസ്റ്റലിൽ താമസിക്കാൻ ഒരു വഴിയാക്കി തരുമോ? അത്രയും മതി ഈ ജന്മം മുഴുവനും സാറിന്റെ അടിമയായി കഴിഞ്ഞോളം.”

നല്ലൊരു കഥയുടെ, നല്ലൊരു തുടക്കം…..🔥🔥
😍😍😍😍
നല്ല കഥ ആണ്.അവർ ഒന്നിച്ചാൽ നന്നായിരുന്നു. അടുത്ത ഭാഗം പെട്ടെന്ന് ഇടണം
പുതിയ പാർട്ട് അയച്ചിട്ടുണ്ട്.. എല്ലാവരും സ്നേഹത്തോടെ സ്വീകരിക്കും എന്ന പ്രതീക്ഷയോടെ .
ബൈ
ഏകൻ
നല്ലവാക്കുകൾക്ക് ഒരുപാട് നന്ദി. എല്ലാ കഥകളും തുടരും. കാത്തിരിക്കുക ഇപ്പോഴുള്ള കഥകൾ കഴിഞ്ഞാൽ ജോപ്പൻ തുടരും അതിന്റെ കൂടെ വേറെ രണ്ടു കഥകളും വരും. കൂടെ അച്ചായന്റെ കളികളും .. ഹൃദയവും നല്ലവാക്കുകളും ഇനിയും പ്രതീക്ഷിക്കുന്നു. അതാണ് എഴുതാൻ ഉള്ള പ്രചോദനം.
ബൈ
നിങ്ങളുടെ
സ്വന്തം
ഏകൻ
Very good story
Adutha part vegam thaa bro.. ❤️❤️❤️
അർജു കുട്ടന്റെയും റിയ കുട്ടിയുടെയും പ്രണയ നിമിഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു
👌🏻super part
❤️❤️❤️❤️❤️❤️
തുടരണം… കാത്തിരിക്കും
സൂപ്പർ.. നല്ല കിടുക്കാച്ചി സ്റ്റോറി… ഓരോ സ്റ്റോറിക്കും ഓരോരോ പുതുമകൾ ആണു… വെറൈറ്റി ആണു…
ജോപ്പനും നാൻസിയും, പിന്നെ ഉണ്ണിയും കെട്ടിയോളുകളും, പിന്നെ ബാലുവും…ഇവരെയൊന്നും മറക്കല്ലേ…
ന്നാല്പിന്നെ പൊന്നോട്ടെ ഓരോന്നായി… ട്ടു..
സ്വന്തം നന്ദൂസ്…💚💚💚
നന്ദൂസ് എവിടെയാണ് കുറച്ചായി കണ്ടിട്ട്..
..
Nalla feel tharunnna story