“അതിലെന്തോ ഉണ്ടല്ലോ? വേറെ വേറെ മ് പറഞ്ഞോ! വേറെ എന്താ ഉള്ളത് ?
” അത് അത് ഒന്നും ഇല്ല. ”
“പറയെടി പെണ്ണേ . എന്തിനാ മടിച്ചു നിൽക്കുന്നേ?”
“പറയാം. പക്ഷെ എന്നോട് ചെയ്തു കാണിക്കാൻ പറയരുത് ”
“അതെന്ത് കഴിവാണ്… ചെയ്തു കണ്ടാൽ അല്ലേ അറിയാൻ പറ്റു . അങ്ങനെ ഒരു കഴിവ് ഉണ്ടോ എന്ന്.”
“ഉണ്ട്” പക്ഷെ എന്നോട് ചെയ്യാൻ പറയില്ല എന്ന് വാക്ക് താ ”
“അയ്യടാ!!! അങ്ങനെ വാക്കൊന്നും തരാൻ പറ്റില്ല.. എന്നോട് പറയാൻ ഇഷ്ട്ടം ആണെങ്കിൽ പറഞ്ഞാൽ മതി. വലിയ ഗമ ഒന്നും വേണ്ട”
” ഗമ ഒന്നും അല്ല. ഞാൻ ശരിക്കും ചെയ്യും ”
“എന്ത്? എന്താണെന്ന് പറ. എന്നാലല്ലേ അറിയാൻ പറ്റു.”
“ഞാൻ ചിത്രം വരക്കും. ”
“ഇതിനാണോ ? ഇത്രയും വലിയ ഡയലോഗ് അടിച്ചത് ”
“വല്ല പൂവും പൂമ്പാറ്റയും ആയിരിക്കും!!!,. ഞാനും വരക്കും.. കുന്നിൽ മുകളിലെ സൂര്യൻ, കാക്കകൾ പറക്കുന്നത്, തെങ്ങുകൾ , ഒരു വീട് , വീടിനു മുന്നിൽ ഒരു കുട്ടി. ”
“അതൊന്നും അല്ല. ഒരാളെ നോക്കി ഞാൻ അയാളെ വരക്കും. നോക്കാതെയും വരക്കും. ”
“കള്ളം, കള്ളം, അതല്ലേ ചെയ്യാൻ പറയരുത് എന്ന് പറഞ്ഞത്.”
“അല്ല! അല്ല! ഇന്റുമ്മാണെ സത്യം ഞാൻ വരക്കും.. എന്റെ ഉമ്മയെ പിടിച്ചൊന്നും ഞാൻ കള്ള സത്യം ചെയ്യില്ല ”
“അപ്പോൾ കള്ളം പറയാറുണ്ട്. അല്ലെ. ?” ”
“അയ്യോ !!! ഇല്ല സാർ ഞാൻ കള്ളം പറയാറില്ല.. കള്ളം പറഞ്ഞാൽ ഞാൻ നരകത്തിൽ പോകും. ഞാൻ കള്ളം പറയില്ല. ചെയ്യില്ല. “

കൊള്ളാം….. നല്ലെഴുത്ത്……🥰🥰🥰
😍😍😍😍
അടുത്ത ഭാഗം എത്രയും വേഗം തരാം. അതിനു മുൻപ് അവളുടെ ലോകം എന്റെയും അയച്ചിട്ടുണ്ട് .
നല്ല വാക്കുകൾ പറഞ്ഞ എല്ലാവർക്കും നന്ദി.. ഇനിയും ഈ പിന്തുണ ഉണ്ടാകണം എല്ലാ കഥകൾക്കും.
Next part petten venam kettoo broo
കിരൺ – ജെനി അതാണ് correct match അവരെ പിരിക്കല്ലേ
Bro ഇത് തുടരൂ next പാർട്ട് ആയി വേഗം വരൂ
Super..writing ee part thudaru.. Bhakki stories kurachu kazhinjalu. Kuzhappamilla ❤️❤️
ഇത് തുടരൂ… ഇത് വായിക്കുമ്പോ ഉള്ള ഫീൽ ഒന്ന് വേറെയാ.. അടുത്ത പാർട്ടിൽ പ്രതീക്ഷകൾ വച്ചു കൊണ്ടു കാത്തിരിക്കുന്നു..
❤️❤️❤️❤️❤️
ഇത് എഴുതി തീർത്തിട്ട് മാറ്റതൊക്കെ എഴുതിയാൽ മതി. ഇതാണ് നിങ്ങളുടെ ബെസ്റ്റ് സ്റ്റോറി. പ്ലീസ്