“അതെന്താടി അവളാണോ നിന്റെ കെട്ടിയോൻ?”
“അയ്യോ!! അല്ല സാർ.. ഈ കല്യാണം
നടന്നാൽ … കുടുംബം രക്ഷപെടും എന്ന് പറഞ്ഞപ്പോൾ.. പിന്നെ കുറെ കടവും ഉണ്ട് സാർ. അയാളിൽ നിന്ന് വാങ്ങിയത്.. . അതാണ് ഞാൻ.. ”
“എന്തായാലും ജയിലിൽ കിടന്ന് കുടുംബം നന്നാക്കിക്കോ. ”
അപ്പോഴേക്കും ഹെഡ് കോൺസ്റ്റബിൾ ആമിന അവിടെ വന്നു.
“ആമിന നിന്റെ കൈ തരിക്കുന്നുണ്ടോ??
S I സാർ ആമിനയോട് ചോദിച്ചിട്ട് അവരോട് പറഞ്ഞു.
” അതേ ഈ ആമിനയുടെ കൈ ഇടക്ക് തരിക്കും. അപ്പോൾ ആരെയെങ്കിലും കേറി നന്നായി പെരുമാറണം .. എന്നാലേ ആ തരിപ്പ് പോകു..”
“ആമിന ഇവളെ കൊണ്ട് പോയി നിന്റെ തരിപ്പ് മാറ്റ്… എന്നിട്ട് ബാക്കി നോക്കാം..”
“അയ്യോ തല്ലല്ലേ സാർ.. പറ്റിപോയതാണ് സാറെ ഇനി ഇങ്ങനെ ഒന്നും ചെയ്യില്ല സാറെ… മാപ്പാക്കണം സാറെ.. ” സുബൈദ പറഞ്ഞു..
“മാപ്പാക്കണ്ടത് ഞാൻ അല്ല.. ആ പെണ്ണാണ് പിന്നെ അവളുടെ ഹസ്ബൻഡും … എന്ന് വെച്ചാൽ ഭർത്താവ്.. അവളുടെ കാല് പിടിച്ചു കരഞ്ഞു നോക്ക്… അവർ പുറത്ത് ഉണ്ട്.”
“ഭർത്താവോ? ” ഹസ്സനും സുബൈദയും ഒരുമിച് ചോദിച്ചു…
“അതിനുള്ള ഉത്തരം പിന്നെ തരാം.. ആദ്യം ഇത് വാങ്ങി വെക്ക്.”
S I സാർ ഹസ്സന്റെ കാരണം നോക്കി ഒന്ന് പൊട്ടിച്ചു.. ഹസ്സൻ വേച്ചു വീഴാൻ പോയി. സുബൈദ പിടിച്ചത് കൊണ്ട് വീണില്ല.
“ഇത് തന്നത് ഒരച്ഛൻ ആണ്… അല്ലാതെ ഇവിടുത്തെ സാർ അല്ല… എനിക്കും ഉണ്ട് ആ പ്രായത്തിൽ ഉള്ള മകൾ. അപ്പോൾ ഞാൻ ഇതെങ്കിലും തരണ്ടേ? അവൻ മിണ്ടാതെ നിന്ന് പോലും.. മിണ്ടാതെ പോയി ആ കൊച്ചിന്റെ കാല് പിടിച്ചു മാപ്പാക്കിക്കോ അരമണിക്കൂർ സമയം തരും. അത് കഴിഞ്ഞാൽ നേരെ ജയിലിലേക്ക് പോകാൻ റെഡിയായിക്കോ… ആമിന ഇവളെ വിളിച്ചു കൊണ്ട് പോയി എന്താണ് എന്ന് വെച്ചാൽ കാണിക്ക്”

കിടു…… അടിപൊളി…….🔥🔥❤️❤️🥰🥰
😍😍😍😍
നല്ല വാക്കുകൾ പറയുന്ന എല്ലാവർക്കും നന്ദി.. ഹൃദയം തരുന്നവർക്കും.
പുതിയ പാർട്ട് അയച്ചിട്ടുണ്ട്.. നിങ്ങളുടെ വാക്കുകൾ ആണ് എഴുത്തുകാരുടെ പേനയിലെ മഷി..
ചെറിയ ഒരു ടീച്ചർ കഥയുമായി വരാം… അടുത്തത്. ഒരു കൊച്ചു കഥ.
❤️❤️❤️❤️❤️❤️
Riya 🩷🩷 arjun
Otheri istam ayyi
Next part venam pettenn
Super..
Uni sar evde bro ith kolam
Uni sar evde bro ith kolam
Nice dah മോനെ keep going 👏🏻full support
കിരണും ജെനിയും അവർ ഒന്നിക്കണം
റിയയുടെ കഥ ഒരുപാട് ഇഷ്ടമായി