“ഉപ്പൂപ്പ ഇന്നുമുതൽ ഹസ്സൻ ഇക്ക നമ്മുടെ കൂടെ കാണും കടയിൽ . ഇന്ന് ഞാൻ വന്നു വിളിക്കുന്നത് വരെ ഉപ്പൂപ്പ കടയിൽ ഉണ്ടാകണം.. ”
.
“ഏത് കടയിൽ ആണ് തുണികടയിലോ അതോ സ്വർണ്ണക്കടയിലോ ?”
“ഒപ്പൂപ്പ സ്വർണ്ണക്കടയിൽ ഇരുന്നാൽ മതി.. ഇന്ന് കുറച്ചു സ്റ്റോക്ക് വരാൻ ഉണ്ട്. അത് നോക്കണം. ഇക്കയെ തുണികടയിൽ ആക്കാം. അവിടെ നിന്ന് പഠിക്കട്ടെ.?”
“സൈയിൽസിൽ ആണോ ഹസ്സനെ നിർത്തുന്നത്? അവിടെ ഇപ്പോൾ തന്നെ ആളില്ലേ? ”
“അങ്ങനെ ഒന്നും ഇല്ല. നമ്മുടെ ഒരാളായി അവിടെ നിക്കട്ടെ… പിന്നെ വേണ്ടത് പോലെ ചെയ്യാം.. ”
“ഡാ മോനെ നിന്റെ ഉമ്മൂമ്മനെ നോക്കാൻ ഒരാളെ നിർത്തണം.. ഓൾക്ക് തീരെ വയ്യ..”
“അതിനുള്ള ആളെ ഞാൻ കണ്ടുവെച്ചിട്ടുണ്ട്. നമുക്ക് നോക്കാം. ”
ഫൈസി ആലിയെ സ്വർണക്കടയിൽ ഇറക്കി തുണികടയിലേക്ക് പോയി.
അപ്പോഴേക്കും ഹസ്സൻ അവിടെ എത്തിയിരുന്നു..
“ആ ഇക്ക രാവിലെ എത്തിയോ..? ”
“ഇപ്പോൾ എത്തിയെ ഉള്ളൂ. ”
“ആ വാ ഇക്ക.. ”
ഫൈസി അവിടെ വരുമ്പോഴേക്കും.. അവിടെയുള്ള സ്റ്റാഫുകൾ കട തുറക്കും. അവർ അകത്തേക്ക് കയറി. അവിടെയുള്ള ചെറിയൊരു ഓഫീസ് മുറിയിലേക്കാണ് അവർ പോയത്.
ഫൈസി അവിടെ ഇരുന്നു. എന്നിട്ട് ഹസ്സനോട് പറഞ്ഞു.
“ഇക്ക ഇരിക്ക്. നിങ്ങൾ ഇങ്ങനെ നിന്നാലോ? .”
“ഞാൻ ഇവിടെ എന്ത് ജോലിയാണ് ചെയ്യേണ്ടത് സാർ.? ”
“എന്റെ ഇക്ക നിങ്ങൾ എന്നെ സാറേ എന്നൊന്നും വിളിക്കല്ലേ… ഫൈസി അത് മതി. ഇക്ക കുറച്ചു ദിവസം ഇവിടെ ഒരാളായി നിൽക്ക്.. അങ്ങനെ ഇന്നത് എന്നൊന്നില്ല .. ഞാൻ തരുന്നത് എന്തും ഏറ്റെടുക്കുന്ന ഒരാൾ.. ഇക്കാക്ക് അത് ബുദ്ധിമുട്ട് ആകുമോ?”

ഒരു കൊച്ചു ടീച്ചർ കഥ അയച്ചിട്ടുണ്ട്.. ഒറ്റ പാർട്ട് മാത്രമേ ഉള്ളൂ.. അതിനു ശേഷം ഉണ്ണിയും ഭാര്യമാരും വരും.. അത് കഴിഞ്ഞു ബാലു .. പിന്നെ വേറെയും കഥകൾ മനസ്സിൽ ഉണ്ട്.. പക്ഷെ ഹൃദയം തരാൻ നല്ല വാക്കുകൾ പറയാൻ എല്ലാവർക്കും എന്തോ മടിപോലെ.
അല്ല കുട്ടാ അപ്പൊ അർജുന്റെയും റിയയുടെയും ബാക്കി ഇല്ലേ ഇനി അവരുടെ കഥ അറിയാമായിരുന്നു ഇഷ്ടം നിന്റെ കഥകളിൽ ഏറ്റുവും ഇഷ്ടപ്പെതതും അത് എഴുതിക്കൂടെ. അത് നിർത്തല്ലേ plzzz ഭായ് അത് തുടർന്ന് എഴുത്തു
അർജുനും റിയകുട്ടിയും വരും.. പക്ഷെ അതിന് മുൻപ് ഫൈസിയുടെ കഥ പറയണം
അവളുടെ ലോകം എന്റെയും ബാക്കി. താ..
വരും വെയിറ്റ്…. അതിന് മുൻപ്.. ഒറ്റപ്പാർട്ടിൽ തീരുന്ന ഒരു ടീച്ചർ കഥയുണ്ട്.. അതിനു പിന്നാലെ ബാലുവും ഉണ്ണിയും വരും ക്ഷമയോടെ കാത്തിരിക്കുക.
ഫൈസിയുടെ കഥ എപ്പോൾ വരും?.waiting for it…