ഒരാൾ
ചാർളി ആൻസി ജോസഫ്.
മറ്റെയാൾ
വർഗ്ഗീസ് ആൻസി ജോസഫ്.
ഒരു വർഷം കഴിഞ്ഞ് വീണ്ടും ആൻസി ഗർഭിണി ആയി.
ഇത്തവണയും
ഇരട്ടകൾ തന്നെ
ഒരു ആണും ഒരു പെണ്ണും
ഒരാൾ
നാൻസി ആൻസി ജോസഫ്
മറ്റെയാൾ
ജോസഫ് ആൻസി ജോസഫ്.
പിന്നെ ഒരു മൂന്നു വർഷം ആൻസി ഗർഭിണി ആയില്ല.
കുഞ്ഞുങ്ങളെ നോക്കി ഗ്രേസിയുടെയും സ്റ്റെഫിയുടേയും നടു ഒടിഞ്ഞു.
ഈ കുഞ്ഞുങ്ങളെ നോക്കി തനിക്ക് പ്രസവിക്കാൻ സമയം കിട്ടില്ല എന്ന് സ്റ്റെഫി എപ്പോഴും പറയും.. ജോപ്പന്റെ ഒരു കുഞ്ഞിനെ പ്രസവിക്കാൻ സ്റ്റെഫി ആഗ്രഹിച്ചിരുന്നു. ഈ നാടിനു ശാപമോക്ഷം കൊടുത്ത ആൾ എന്നാണ് സ്റ്റെഫി എപ്പോഴും പറയുന്നത്. വിവാഹം കഴിഞ്ഞു കുറെ വർഷങ്ങൾ ആയിട്ടും അന്തപ്പന് ഒരു അപ്പനാകാൻ ഭാഗ്യം ഉണ്ടായിട്ടില്ല. അതുകൊണ്ടുകൂടെ ആയിരുന്നു സ്റ്റെഫി ഇങ്ങനെ ഒരു ആഗ്രഹം മനസ്സിൽ സൂക്ഷിച്ചത്..
മൂന്നു വർഷങ്ങൾ കഴിഞ്ഞു ഒരു രാത്രിയിൽ.
“അപ്പാ. ഞാൻ ഒരു ആഗ്രഹം പറഞ്ഞാൽ അപ്പന് എന്നോട് ദേഷ്യം തോന്നുമോ ”
ആൻസി ഇപ്പോൾ ഇടക്ക് അപ്പാന്നും ഇടക്ക് ഇച്ചായ എന്നും വിളിക്കും.. എന്തെങ്കിലും കാര്യം നേടാൻ അവൾ അപ്പാ എന്ന് മാത്രമേ വിളിക്കൂ.. അങ്ങനെ വിളിച്ചു ജോപ്പനോട് എന്ത് പറഞ്ഞാലും ജോപ്പൻ അത് അനുസരിക്കും.
“അപ്പന് അതിന് കഴിയും എന്ന് മോൾക്ക് തോന്നുന്നുണ്ടോ?
“അപ്പാ നമുക്ക് ഒന്ന് നമ്മുടെ പഴയ നാടുവരെ ഒന്ന് പോയാലോ? എന്നെ കൊണ്ടുപോകാമോ?”
ജോപ്പൻ ഞെട്ടി എന്ന് മാത്രം പറഞ്ഞാൽ കുറഞ്ഞു പോകും അമ്മാതിരി ഞെട്ടൽ ആണ് ജോപ്പൻ ഞെട്ടിയത്..

🥰🥰🥰🔥🔥🔥❤️❤️
😍😍😍😍
സൂപ്പർ..
കർമ്മഫലത്തിൽ ഒളിഞ്ഞിരുന്ന സത്യങ്ങൾ പുറത്ത് വന്നുകഴിഞ്ഞു…
💕💕💕💕💕
പകുതിയോളം കഴിഞ്ഞ പാർട്ടിലെ ഭാഗമാണ്, കഥ അവസാനിപ്പിച്ചാൽ മായയുടെ കഥ? അച്ഛായനും പിള്ളേരും? അവരൊക്കെ കഥ തുടരണം ബാക്കി വേണം
ഈ ഭാഗത്തിൽ പേജ് 20 വരെ ഒമ്പതാം ഭാഗത്തിൽ പ്രസിദ്ധീകരിച്ചതു തന്നെ ആവർത്തിച്ചു, വെറും ഏഴു പേജ് മാത്രമാണ് ഈ ഭാഗം. കഴിഞ്ഞ ഭാഗം വരെ വളരെ നന്നായി പോയിരുന്ന കഥ, എങ്ങനെയോ എഴുതി അവസാനിപ്പിച്ചത് വളരെ വിഷമമുണ്ടാക്കി. പഴയ ഭാഗങ്ങൾ പോലെ ഈ ഭാഗം മേന്മ പുലർത്തിയില്ലയെന്ന് തോന്നുന്നു.
നല്ല വാക്കുകൾക്ക് നന്ദി. കഥ ഇത്തിരി സ്പീഡിൽ ആയെന്ന് എനിക്കും അറിയാം . അത് ഞാൻ പുതിയ ഭാഗത്തു പറഞ്ഞിട്ടുണ്ട്.
എല്ലാം ശരിയാക്കാം അതിനുള്ള മരുന്ന് ഇട്ട് വെച്ചിട്ടുണ്ട്.
കഴിഞ്ഞ പാർട്ട് വായിച്ചവർ ഇതിൽ 20പേജിൽ മുതൽ വായിച്ചാലും മതി.