എന്നാൽ അന്ന് നടന്നത് ഇങ്ങനെ ആയിരുന്നു..
ഹോസ്പിറ്റലിൽ.
“വർഗീസിന് വേറെ പ്രശ്നം ഒന്നും ഇല്ലല്ലോ? ”
“ഇല്ല ഡോക്ടർ. എനിക്ക് കുഴപ്പമൊന്നും ഇല്ല. സാർ അവൾ എന്റെ ആലീസും കുഞ്ഞും..?”
വർഗീസേ ഇനി പറയുന്നത് ശാന്തമായി. കേൾക്കണം. നിങ്ങളുടെ കുഞ്ഞിനെ രക്ഷിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല . കാരണം ആലീസിനെ ഇവിടെ എത്തിക്കുമ്പോഴേക്കും കുഞ്ഞു നഷ്ട്ടപെട്ടിരുന്നു.. എന്നാൽ ആലീസിനെ രക്ഷിക്കാൻ ആലീസിന്റെ ഗർഭപാത്രം മാറ്റുകയല്ലാതെ വേറെ വഴിയില്ല.
“അപ്പോൾ ഇനി അവൾ. ഒരിക്കലും. ”
“നിങ്ങൾക്ക് ഒരു കുഞ്ഞു വേണം എന്നുണ്ടെങ്കിൽ ദെത്തെടുക്കലോ? ”
സാർ പക്ഷെ ഞാൻ എങ്ങനെ ഇത് അവളോട് പറയും. അവൾ അമ്മയാകാൻ കഴിയും എന്നതിൽ ഒരുപാട് സന്തോഷിച്ചിരികയാണ്..
അപ്പോൾ ഒരു സിസ്റ്റർ അവിടെ വന്നു.
അത് ഒരു ചെറിയ പള്ളിവകയുള്ള ഹോസ്പിറ്റൽ ആണ്.
സാർ. ആ മഠത്തിൽനിന്നും ഇവിടെ വന്നു താമസിക്കുന്ന പെണ്ണിന് വേദന തുടങ്ങി . സാർ വേഗം വരണം.. ആ കുട്ടി പ്രസവിച്ചാൽ
ശരി ഞാൻ വരാം എന്ന് പറഞ്ഞതിന് ശേഷം ഡോക്ടർ വർഗീസോട് പുറത്തു പോകാൻ പറഞ്ഞു .
അതിന് ശേഷം സിസ്റ്ററോട് ചോദിച്ചു.
“ആ കുട്ടിയുടെ ആരെങ്കിലും വന്നിട്ടുണ്ടോ?.
ഇല്ല ഡോക്ടർ. അവൾ പ്രസവിച്ചാൽ ഉടനെ കുഞ്ഞിനെ അവിടുന്ന് മാറ്റണം. എന്നിട്ട് വിവരം അറിയിക്കാൻ ആണ് പറഞ്ഞത്. അവളോട് കുഞ്ഞു മരിച്ചു പോയി എന്ന് പറയാനും പറഞ്ഞു.. അവൾക്ക് ആകെ പത്തൊൻപതു വയസേ ഉള്ളൂ ഇത് പുറത്തറിഞ്ഞാൽ അവളുടെ ഭാവി പോകും. അവളുടെ മാത്രം അല്ല അവിടെ ഉള്ള ബാക്കി കുട്ടികളുടേയും.

🥰🥰🥰🔥🔥🔥❤️❤️
😍😍😍😍
സൂപ്പർ..
കർമ്മഫലത്തിൽ ഒളിഞ്ഞിരുന്ന സത്യങ്ങൾ പുറത്ത് വന്നുകഴിഞ്ഞു…
💕💕💕💕💕
പകുതിയോളം കഴിഞ്ഞ പാർട്ടിലെ ഭാഗമാണ്, കഥ അവസാനിപ്പിച്ചാൽ മായയുടെ കഥ? അച്ഛായനും പിള്ളേരും? അവരൊക്കെ കഥ തുടരണം ബാക്കി വേണം
ഈ ഭാഗത്തിൽ പേജ് 20 വരെ ഒമ്പതാം ഭാഗത്തിൽ പ്രസിദ്ധീകരിച്ചതു തന്നെ ആവർത്തിച്ചു, വെറും ഏഴു പേജ് മാത്രമാണ് ഈ ഭാഗം. കഴിഞ്ഞ ഭാഗം വരെ വളരെ നന്നായി പോയിരുന്ന കഥ, എങ്ങനെയോ എഴുതി അവസാനിപ്പിച്ചത് വളരെ വിഷമമുണ്ടാക്കി. പഴയ ഭാഗങ്ങൾ പോലെ ഈ ഭാഗം മേന്മ പുലർത്തിയില്ലയെന്ന് തോന്നുന്നു.
നല്ല വാക്കുകൾക്ക് നന്ദി. കഥ ഇത്തിരി സ്പീഡിൽ ആയെന്ന് എനിക്കും അറിയാം . അത് ഞാൻ പുതിയ ഭാഗത്തു പറഞ്ഞിട്ടുണ്ട്.
എല്ലാം ശരിയാക്കാം അതിനുള്ള മരുന്ന് ഇട്ട് വെച്ചിട്ടുണ്ട്.
കഴിഞ്ഞ പാർട്ട് വായിച്ചവർ ഇതിൽ 20പേജിൽ മുതൽ വായിച്ചാലും മതി.