എന്നാൽ പുറത്ത് പോകാൻ തുടങ്ങിയ വർഗ്ഗീസ് അവരുടെ സംസ്സാരം കേട്ട് തിരിച്ചു റൂമിൽ കയറി ഡോക്ടറുടെ കാലിൽ വീണു.
സാർ നിങ്ങൾ ഇവിടെ പറഞ്ഞതു മുഴുവൻ ഞാൻ കേട്ടു. സാർ സമ്മതിച്ചാൽ രണ്ട് പ്രശ്നവും ഒരുമിച്ച് തീർക്കാം സാർ… ആ കുട്ടിയെ ഞങ്ങൾക്ക് തരാമോ? ഞങ്ങൾ പൊന്നു പോലെ നോക്കിക്കൊള്ളാം. ആരും ഇത് അറിയില്ല നമ്മൾ മൂന്ന് പേർ അല്ലാതെ . എന്ത് വേണമെങ്കിലും തരാം സാർ ., അല്ലെങ്കിൽ ഞങ്ങളുടെ കുഞ്ഞിന്റെ കൂടെ എനിക്ക് അവളേയും നഷ്ട്ടപ്പെടും പിന്നെ ഞാനും ജീവിച്ചിരിക്കില്ല സാർ.
.ഡോക്ടറും സിസ്റ്ററും കൂടെ ആലോചിച്ചു. അവർ വർഗീസിന് അനുകൂലമായ ഒരു തീരുമാനത്തിൽ എത്തി.
വർഗ്ഗീസ് അവിടെ തന്നെ ഇരുന്നു . കുറച്ചു കഴിഞ്ഞു. സിസ്റ്റർ വന്നു വിളിച്ചപ്പോൾ വർഗ്ഗീസ് കൂടെ പോയി. വർഗ്ഗീസിന്റെ കൈയിൽ ഒരു ചോരകുഞ്ഞിനെ വെച്ചു കൊടുത്തു അതും ഒരു പെൺകുഞ്ഞ്.
ഇത് ആര് പ്രസവിച്ച കുഞ്ഞാണ് എന്ന് അറിയണം എന്ന് വർഗ്ഗീസിന് തോന്നി. വർഗ്ഗീസ് അറിയേണ്ടതല്ലാം അറിഞ്ഞു കാണേണ്ട ആളെ കാണുകയും ചെയ്തു.
അങ്ങനെ ഒന്നര വർഷത്തിന് ശേഷം ആലിസ് സത്യം അറിയുന്നു. താൻ ഓമനിച്ചു വളർത്തിയ കുഞ്ഞ് തന്റെ അല്ല… ഏതോ ഒരു അമ്മയുടെ കൈയിൽ നിന്നും അവരറിയാതെ എടുത്തു കൊണ്ട് വന്നതാണ് ഈ കുഞ്ഞ്.
ആരുടെ കുഞ്ഞാണ് എന്ന് അറിയണം എന്ന് വാശിപിടിച്ച ആലീസിന് പള്ളിയിൽ വെച്ച് ആ അമ്മയെ വർഗ്ഗീസ് കാണിച്ചു കൊടുത്തു. അത് നാൻസി ആയിരുന്നു ജോപ്പന്റെ ആദ്യ ഭാര്യ ആയ നാൻസി. അതാണ് പലപ്പോഴും ആൻസിയെ കണ്ടാൽ നാൻസി ആണെന്ന് പോലും ജോപ്പന് തോന്നാൻ കാരണം.

🥰🥰🥰🔥🔥🔥❤️❤️
😍😍😍😍
സൂപ്പർ..
കർമ്മഫലത്തിൽ ഒളിഞ്ഞിരുന്ന സത്യങ്ങൾ പുറത്ത് വന്നുകഴിഞ്ഞു…
💕💕💕💕💕
പകുതിയോളം കഴിഞ്ഞ പാർട്ടിലെ ഭാഗമാണ്, കഥ അവസാനിപ്പിച്ചാൽ മായയുടെ കഥ? അച്ഛായനും പിള്ളേരും? അവരൊക്കെ കഥ തുടരണം ബാക്കി വേണം
ഈ ഭാഗത്തിൽ പേജ് 20 വരെ ഒമ്പതാം ഭാഗത്തിൽ പ്രസിദ്ധീകരിച്ചതു തന്നെ ആവർത്തിച്ചു, വെറും ഏഴു പേജ് മാത്രമാണ് ഈ ഭാഗം. കഴിഞ്ഞ ഭാഗം വരെ വളരെ നന്നായി പോയിരുന്ന കഥ, എങ്ങനെയോ എഴുതി അവസാനിപ്പിച്ചത് വളരെ വിഷമമുണ്ടാക്കി. പഴയ ഭാഗങ്ങൾ പോലെ ഈ ഭാഗം മേന്മ പുലർത്തിയില്ലയെന്ന് തോന്നുന്നു.
നല്ല വാക്കുകൾക്ക് നന്ദി. കഥ ഇത്തിരി സ്പീഡിൽ ആയെന്ന് എനിക്കും അറിയാം . അത് ഞാൻ പുതിയ ഭാഗത്തു പറഞ്ഞിട്ടുണ്ട്.
എല്ലാം ശരിയാക്കാം അതിനുള്ള മരുന്ന് ഇട്ട് വെച്ചിട്ടുണ്ട്.
കഴിഞ്ഞ പാർട്ട് വായിച്ചവർ ഇതിൽ 20പേജിൽ മുതൽ വായിച്ചാലും മതി.