പിന്നെ ഒന്ന് രണ്ടു തവണ പറഞ്ഞപ്പോൾ ആണ് ആ സത്യം അപ്പനോട് പറഞ്ഞത്. അപ്പന്റെ മോള് ഇത് ഒരിക്കലും അറിയാൻ പാടില്ല എന്ന് പറഞ്ഞു.
ആലിസ് പറഞ്ഞ പാതി സത്യം.
അന്ന് ആലീസിന് പ്രായം വെറും പതിനെട്ട് . വർഗീസും ആലീസും പ്രണയത്തിൽ ആയ സമയം രണ്ടു വീട്ടുകാരും എതിർത്തു..
ആലീസിനെ ഭീഷണിപ്പെടുത്തി . ആലീസിന്റെ വീട്ടുകാർ വേറെ വിവാഹം തീരുമാനിച്ചു… എന്നാൽ മനസ്സമ്മതം ആയന്ന് ആലീസ് ആ വിവാഹത്തിന് ഇഷ്ടമല്ലെന്നും വർഗീസിനെയാണ് വിവാഹം കഴിക്കാൻ താല്പര്യമെന്നും പറഞ്ഞു.
അത് ആലീസിന്റെ വീട്ടുകാരെ ദേഷ്യം പിടിപ്പിച്ചു. ഒടുക്കം വർഗീസിന്റെ ഒരു കൂട്ടുകാരന്റെ സഹായത്തോടെ അവർ അവിടെ നിന്നും ഒളിച്ചോടി വിവാഹം കഴിച്ചു.
വൈകാതെ ആലീസ് ഗർഭിണിയായി. എട്ടാം മാസത്തിൽ വർഗീസിനൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ ഒരു അപകടം ഉണ്ടായി…. ആശുപത്രിയിൽ എത്തിച്ചപ്പോൾ ആലീസിനെ രക്ഷിക്കാൻ ഗർഭപാത്രം നീക്കം ചെയ്യണമെന്നും കുഞ്ഞ് ഗർഭപാത്രത്തിനുള്ളിൽ വെച്ച് തന്നെ മരണപ്പെട്ടെന്നും ഡോക്ടർ പറഞ്ഞു.
എന്നാൽ അങ്ങനെ ഒരു കാര്യം ആലീസ് സഹിക്കില്ല എന്ന് പറഞ്ഞു കരഞ്ഞ വർഗീസ് . ആലീസിന് ബോധം വരുമ്പോഴേക്കും എവിടെനിന്നോ വില കൊടുത്തു വാങ്ങിയ ചോര കുഞ്ഞാണ് ആൻസി.
എന്നാൽ ഈ സത്യം അറിയാതെ ആൻസിയുടെ പ്രസവത്തിന് ശേഷം ഒരു വർഷം കഴിഞ്ഞ് ഒരു കുഞ്ഞിനെ കൂടി വേണം എന്ന് വർഗീസിനോട് പറഞ്ഞു. എല്ലാ മാസവും മാസമുറ നോക്കുന്ന ആലീസ് ഓരോ മാസം കഴിയുമ്പോഴും. താൻ ഗർഭിണിയല്ല എന്നറിഞ്ഞ് ആകെ വിഷമത്തിലായി. ഒടുവിൽ ആലീസിന്റെ മാനസിക നില തെറ്റും എന്ന് തോന്നിയ വർഗീസ് ആ സത്യം പറഞ്ഞു. എന്നാൽ ആ കുഞ്ഞ് ആരുടേതാണെന്ന് വർഗീസ് പറഞ്ഞില്ല.

🥰🥰🥰🔥🔥🔥❤️❤️
😍😍😍😍
സൂപ്പർ..
കർമ്മഫലത്തിൽ ഒളിഞ്ഞിരുന്ന സത്യങ്ങൾ പുറത്ത് വന്നുകഴിഞ്ഞു…
💕💕💕💕💕
പകുതിയോളം കഴിഞ്ഞ പാർട്ടിലെ ഭാഗമാണ്, കഥ അവസാനിപ്പിച്ചാൽ മായയുടെ കഥ? അച്ഛായനും പിള്ളേരും? അവരൊക്കെ കഥ തുടരണം ബാക്കി വേണം
ഈ ഭാഗത്തിൽ പേജ് 20 വരെ ഒമ്പതാം ഭാഗത്തിൽ പ്രസിദ്ധീകരിച്ചതു തന്നെ ആവർത്തിച്ചു, വെറും ഏഴു പേജ് മാത്രമാണ് ഈ ഭാഗം. കഴിഞ്ഞ ഭാഗം വരെ വളരെ നന്നായി പോയിരുന്ന കഥ, എങ്ങനെയോ എഴുതി അവസാനിപ്പിച്ചത് വളരെ വിഷമമുണ്ടാക്കി. പഴയ ഭാഗങ്ങൾ പോലെ ഈ ഭാഗം മേന്മ പുലർത്തിയില്ലയെന്ന് തോന്നുന്നു.
നല്ല വാക്കുകൾക്ക് നന്ദി. കഥ ഇത്തിരി സ്പീഡിൽ ആയെന്ന് എനിക്കും അറിയാം . അത് ഞാൻ പുതിയ ഭാഗത്തു പറഞ്ഞിട്ടുണ്ട്.
എല്ലാം ശരിയാക്കാം അതിനുള്ള മരുന്ന് ഇട്ട് വെച്ചിട്ടുണ്ട്.
കഴിഞ്ഞ പാർട്ട് വായിച്ചവർ ഇതിൽ 20പേജിൽ മുതൽ വായിച്ചാലും മതി.