അന്ന് ഞായറാഴ്ച കുർബാന കഴിഞ്ഞു പള്ളിയിൽ നിന്ന് ജോസഫ് ഇറങ്ങാൻ നേരം.
“ഡാ ജോപ്പാ! നീ നീ നീയിത് എവിടെക്കാ വേഗം പോകുന്നെ? നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ കുർബാന കഴിഞ്ഞു എന്നെ വന്ന് ഒന്ന് കാണണം എന്ന് ”
“അത് അച്ചോ! എനിക്ക് ഇന്ന് പോയിട്ട് കുറച്ചു കുറച്ചു ”
“ആ കുറച്ചു കുറച്ചു! എന്ത് കുറച്ചു ഡാ മോനെ ജോപ്പാ നീ കിടന്നു ഉരുളാതെ ”
“അത് അച്ചോ! എനിക്ക് അറിയാം അച്ഛൻ എന്താ പറഞ്ഞു വരുന്നത് എന്ന്. അത് കേൾക്കാൻ എനിക്ക് ഒരു താല്പര്യവും ഇല്ല. ഇനി അങ്ങനെ ഒരു ജീവിതം എനിക്കില്ല പിന്നെ എന്തിനാ അച്ചോ! അച്ഛൻ വെറുതെ?”
“ഡാ മോനെ ജോപ്പാ ! നീ വളരെ നല്ലവൻ ആണ് . വിശ്വാസിയും. നന്മയുള്ളവനും. മറ്റുള്ളവർക്ക് എന്ത് സഹായവും ചെയ്യുന്നവൻ. അങ്ങനെ ഉള്ള നീ ഇങ്ങനെ ഒറ്റയ്ക്ക് കഴിയുന്നത് കണ്ടു നിൽക്കാൻ വയ്യാത്തത് കൊണ്ടാ! ഡാ മോനെ ഇത് നല്ല ഒരു ആലോചന ആണ് . നിനക്ക് അറിയില്ലേ നമ്മുടെ കിഴക്കും മുറിയിലെ ആലീസ് . പാവം നിന്നെ പോലെ തന്നെ തനിച്ച. അവർക്ക് ഒരു മോളാ അത് കല്യാണം കഴിഞ്ഞു വിദേശത്തു ആണ് . ”
” എന്റെ അച്ചോ അതൊക്കെ എനിക്കറിയാവുന്ന കാര്യം അല്ലേ? ഇപ്പൊ എന്തിനാ അവരുടെ കാര്യം പറയുന്നേ?!
അത് ആ കൊച്ചുങ്ങള്
കല്യാണം കഴിഞ്ഞു പോകും മുൻപേ പറഞ്ഞതാ ‘അവർ ഇനി തിരിച്ചു വരില്ല എന്ന് അത് കൊണ്ട് അവരുട അമ്മച്ചി ആലീസിന് ഒരു ചെറുക്കനെ കണ്ടു പിടിച്ചു കെട്ടിച്ചു കൊടുക്കണം എന്ന്.”
“എന്നാ അച്ചോ അച്ഛൻ എന്നെ വിട് . അവർക്ക് നല്ലൊരു ചെക്കനെ കണ്ടുപിടിച്ചു കൊടുക്ക് ”
“ഡാ ഞാൻ പറയുന്നത് നീ ഒന്ന് കേൾക്ക് ആ പാവം ചെക്കൻ ഇല്ലേ! ചാർളി അവന്റെ അപ്പനും അമ്മയും ഒപ്പമ ഈ ആലീസിന്റെ കെട്ടിയവൻ വർഗ്ഗീസ് വിദേശത്തു വെച്ച് അപകടത്തിൽ പെട്ടു മരണപെട്ടത് . അന്ന് ആലീസും അവിടെ ആയിരുന്നു. ആലീസ് പിന്നെ എവിടെ നിന്നില്ല ആ രണ്ടു മക്കളെയും കൊണ്ട് ഇവിടെ നാട്ടിലേക്ക് വന്നു.
അവൾക്ക് ആലീസിന് അന്ന് ചെറിയ പ്രായമേ ഉള്ളൂ. അവരുടെ കുടുംബങ്ങൾ മുൻപേ പറഞ്ഞു വെച്ചതാ ചാർളിയും ആലീസിന്റെ മകളും തമ്മിലുള്ള കല്യാണം . അത്കൊണ്ട് ആലീസ് അവരെ വളർത്തി വിവാഹവും കഴിപ്പിച്ചു.
തന്റെ അപ്പനും അമ്മയും മരിച്ചു കിടക്കുന്ന മണ്ണിൽ ജീവിച്ചു അവിടെ തന്നെ തന്റെ ജീവനും തീരണം എന്ന് തീരുമാനിച്ച ചാർളി അവിടെ കഴിയുന്നത്. അതിനിടക്ക് ഇവിടെ വല്ലപ്പോഴും വന്നു പോകും എന്നേ ഉള്ളൂ.

കൊള്ളാം…… കിടു.🥰🥰🥰
😍😍😍😍