പക്ഷേ ആലീസിന് അവിടെ കഴിയാൻ മനസ്സ് ഇല്ലായിരുന്നു അതാ ആലീസ് ഇവിടെ തനിച്ചു കഴിയുന്നത്. നീ ഇത് സമ്മതിച്ചാൽ അത് ഒരു സമാധാനവും ആശ്വാസവും ആകും.”
“എന്റെ അച്ചോ! അതിന് ഇത് അവര് ആ ആലീസ് സമ്മതിക്കണ്ടേ? എനിക്ക് തോന്നുന്നില്ല.”
“എടാ അവൾ സമ്മതിക്കും . അല്ല സമ്മതിച്ചു. നിനക്ക് മുൻപ് നടന്ന കാര്യം ഒന്നും ഓർമ്മയില്ലേ? അലീസിന്റെ മകളുടെ വിവാഹം . അന്ന് നീയല്ലേ….”
” മതി നിർത്ത് അച്ചോ നിർത്ത്”
“ആലീസ് വരുന്നുണ്ട്. ഇവിടെ നിന്റെ മുന്നിൽ വച്ച് ഇപ്പോൾ ആലീസോട് നേരിട്ട് ചോദിക്കാം .
അലീസ് അച്ഛന്റെ അടുത്ത് എത്തി പറഞ്ഞു
“ഈശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ”
അച്ഛൻ പറഞ്ഞു.
“എപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ”
“അലീസേ ഞാൻ നിന്നോട് ഒരു കാര്യം പറഞ്ഞിരുന്നല്ലോ? നിനക്കതിന് സമ്മതമാണോ?”
“എന്ത് കാര്യമാണ് അച്ചോ?” ആലീസ് തിരിച്ചു ചോദിച്ചു.
“ദാ ഇവനെ ജോസഫിനെ കെട്ടുന്ന കാര്യം”
“അതിനുത്തരം ഞാൻ അന്നേരം പറഞ്ഞതാണല്ലോ അച്ചോ?”
” അത് ഇവനും കൂടി ഒന്ന് കേൾക്കണം അതിന് വേണ്ടിയാണ്. ഇപ്പോൾ ഇത് മനസ്സമ്മതം ചോദിക്കുന്നതാണെന്ന് കരുതിക്കോ. നിനക്ക് ഈ ജോസഫിനെ കിട്ടാൻ സമ്മതമാണോ?. ”
“സമ്മതമാണച്ചോ ജോസഫിന് എന്നെ കെട്ടാൻ സമ്മതമാണെങ്കിൽ . ….. എനിക്കും സമ്മതമാണ്.”
“അപ്പോൾ മനസ്സമ്മതം കഴിഞ്ഞു . അടുത്ത ഞായറാഴ്ച കുർബാന കഴിഞ്ഞ് മിന്നുകെട്ട്. ഇവിടുത്തെ കാര്യങ്ങൾ എല്ലാം ഞാൻ നോക്കിക്കൊള്ളാം. ഇപ്പോൾ ആലീസ് ചെന്നാട്ടെ.”
“ശരിയച്ചോ. ”
അനീസ് പുറത്തേക്കും അച്ഛൻ പള്ളിക്ക് അകത്തേകും പോയി.

കൊള്ളാം…… കിടു.🥰🥰🥰
😍😍😍😍