“അച്ചോ ഒരു നിമിഷം നിക്ക് അച്ചോ. അപ്പോൾ എന്റെ സമ്മതം വേണ്ടേ. ”
“ഇനി നീ ഇതിന് വല്ല മുടക്കവും പറഞ്ഞാൽ … ഈ കുപ്പായം അഴിച്ചുവെച്ചു . നിന്റെ കരണം ഞാൻ അടിച്ചു പൊട്ടിക്കും . കർത്താവാണ് സത്യം.”
“അച്ചോ അടുത്ത ഞായറാഴ്ച എന്റെ പുതിയ കടയുടെ ഉദ്ഘാടനമാണ്. അച്ഛൻ തന്നെയല്ലേ അതു ഉദ്ഘാടനം ചെയ്യേണ്ടത്. അതിനിടയിൽ എങ്ങനെയാ കല്യാണം .”
” അതൊക്കെ നടന്നോളും. എത്ര മണിക്കാ കടയുടെ ഉദ്ഘാടനം. ”
“പത്തുമണിക്ക്”
“ആ ഒൻപത് മണി കഴിഞ്ഞു. കെട്ടും കഴിഞ്ഞ് രണ്ടും നേരെ കടയിലേക്ക് പോയിക്കോ …. ഇതിനെക്കുറിച്ച് ഇനി ചർച്ചയില്ല.”
ജോപ്പൻ പിന്നെ ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു. ” പെട്ടല്ലോ കർത്താവേ” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട്. ജോപ്പൻ തന്റെ കാറും എടുത്ത് പോകുമ്പോൾ വഴിയിൽ ആലീസിനെ കണ്ട് നിർത്തി.
“അലിസേ ഒരു നിമിഷം. ഒരു കാര്യം സംസാരിക്കാൻ… ഈ വഴിയിൽ വച്ച് സംസാരിക്കുന്നത് ആരെങ്കിലും കണ്ടാൽ….”
“അതിനെന്താ ജോസഫ് അച്ചായോ അച്ചായൻ നേരെ എന്റെ വീട്ടിലേക്ക് വന്നോളൂ നമുക്ക് അവിടെ നിന്നും സംസാരിക്കാം.”
” എന്നാൽ ആലീസ് വണ്ടിയിൽ കയറ്. നമുക്ക് പോകുന്ന വഴിയിൽ സംസാരിക്കാം. അലീസിനെ ഞാൻ വീട്ടിൽ ഇറക്കി തരാം. ”
ആലീസ് വേഗം തന്നെ കാറിൽ കയറി. ജോപ്പൻ.
വണ്ടിയെടുത്ത് മുന്നോട്ട് .എന്നിട്ട് ചോദിച്ചു.
“ആലീസ്… പറഞ്ഞത് സത്യമാണോ?”
“കല്യാണത്തിന് സമ്മതമാണെന്നാണോ അതോ ജോസഫ് അച്ചായനെ കെട്ടുന്നത് സമ്മതമാണെന്നാണോ”
“ആ അതേ.”
“കല്യാണം എന്നുള്ളത് എന്റെ ചാർലിയുടെ ആവശ്യമാണ്. അവന്റെ നിർബന്ധം കൊണ്ടു തന്നെയാ കല്യാണത്തിന് സമ്മതിച്ചത്.. എന്നാൽ ജോസഫ് അച്ചായനെ കെട്ടാൻ തീരുമാനിച്ചത്.. എനിക്ക് ശരിക്കും ഇഷ്ടം ആയതുകൊണ്ട് തന്നെയാ. ജോസഫ് അച്ചായനെ കെട്ടാൻ എനിക്ക് സമ്മതമാണ്…..”.

കൊള്ളാം…… കിടു.🥰🥰🥰
😍😍😍😍