“അപ്പോൾ അന്ന് നടന്നത്…”???”
“എന്റെ മകൾ ആൻസിയുടെ കാര്യമാണ് പറയുന്നത് എന്നെനിക്കറിയാം. അവളുടെ കല്യാണത്തിന് നടന്ന കാര്യമല്ലേ…… അതിനിപ്പോൾ ഒരു ഉത്തരം തരാൻ എനിക്ക് കഴിയില്ല അച്ചായാ…. എപ്പോഴെങ്കിലും ഞാനത് പറയാം….. അല്ലെങ്കിൽ അച്ചായന് അത് അറിയാതിരിക്കുന്നതാണ്…. എനിക്കിഷ്ടം…… ഒരുപക്ഷേ അന്നേ എനിക്ക് അച്ചായനെ ഇഷ്ടമാണെന്ന് കരുതിക്കോ. എന്താ?”
“ശരി അപ്പോൾ നമ്മുടെ കാര്യം എങ്ങനെയാ?”
“കോടി വസ്ത്രവും മിന്നും എടുക്കേണ്ട ?”
“അതിനൊക്കെ ഞാൻ വരണമെന്നുണ്ടോ അച്ചായാ.? ഞാനും വരണമെന്ന് അച്ചായന് തോന്നുന്നുണ്ടെങ്കിൽ ഞാൻ വരാം….. അതിനുമുമ്പ് ഒരു ചോദ്യം”
“അച്ചായന് എന്നെ ഇഷ്ടമാണോ. ശരിക്കും ഇഷ്ടമാണെങ്കിൽ മാത്രം…. ഈ കല്യാണത്തിന് സമ്മതിച്ചാൽ മതി.””
” എന്നാലേ… ഉച്ചകഴിഞ്ഞ് റെഡിയായി നിന്നോളൂ ഞാൻ വരാം. നമുക്കൊരുമിച്ച് പോയി. എല്ലാം വാങ്ങാം…. പിന്നെ ഞാൻ ഇത്തിരി തിരക്കിലാവും അതുകൊണ്ട് ഇന്ന് മാത്രമേ സമയമുണ്ടാകൂ. ”
” ഞാൻ ഒരു കാര്യം കൂടി ചോദിച്ചോട്ടെ അച്ചായാ?”
“ഈ വിവാഹം കഴിഞ്ഞാൽ അച്ചായന് ഇവിടെ താമസിച്ചു കൂടെ …. എന്റെ വീട്ടിൽ.. അച്ചായൻ ഇവിടെ എന്റെ കൂടെ താമസിക്കുന്നത് ആണ് എനിക്കിഷ്ടം.”
“എന്നാൽ എല്ലാം അലീസിന്റെ ഇഷ്ടം പോലെ നടക്കട്ടെ. ”
“അങ്ങനെ അടുത്ത ഞായറാഴ്ച അലീസിന്റെയും ജോസഫിന്റെയും വിവാഹവും . ജോസഫിന്റെ പുതിയ കടയുടെ ഉദ്ഘാടനവും നടന്നു. അന്ന് രാത്രി. മണിയറയിലേക്ക് വന്ന അലീസിനെ കണ്ട് ജോപ്പൻ ഞെട്ടിപ്പോയി.
” എന്താ അച്ചായാ ഇങ്ങനെ നോക്കുന്നേ?”

കൊള്ളാം…… കിടു.🥰🥰🥰
😍😍😍😍