പിന്നെയും മാസങ്ങൾ കഴിഞ്ഞ് പോയി ചാർലിയും ആൻസിയും ചാർലിയുടെയും ആൻസിയുടെയും മകൾ അന്നയും നാട്ടിൽ വന്നു..
വന്ന അന്നുമുതൽ ആൻസി ജോപ്പനെ വെറുപ്പോടെ ആണ് കണ്ടത്.. പലപ്പോഴും ജോപ്പനെ ആൻസി അപമാനിച്ചു. കുഞ്ഞിനെ ഒന്ന് തൊടാൻ പോലും ജോപ്പനെ ആൻസി അനുവദിച്ചില്ല.
ഇത് ജോപ്പനും ആലീസിനും വേദന ഉണ്ടാക്കി. ഇതിൽ ഏറ്റവും കൂടുതൽ വേദനിച്ചത് ആലീസ് ആയിരുന്നു.
ഒരു ദിവസം ജോപ്പൻ ആലീസിനോട്
” ആലീസേ…. കുറച്ചു ദൂരെ പള്ളിവക ധ്യാനം നടക്കുന്നുണ്ട്. അച്ഛൻ കൂടെ പോകാൻ പറഞ്ഞു.. ഞാൻ പോയാലോ “”
ആലിസ് കരഞ്ഞുകൊണ്ട് ജോപ്പനെ കെട്ടിപിടിച്ചു.
“അച്ചായന് ശരിക്കും വേദന ഉണ്ട് അല്ലേ? അവളെന്താ ഇങ്ങനെ അച്ചായനോട് പെരുമാറുന്നത് ….. എനിക്ക് അറിയില്ല അച്ചായാ…..
അച്ചായൻ ധ്യാനം കഴിഞ്ഞു വരുമ്പോൾ എല്ലാം ശരി ആകും…. അച്ചായൻ പോയി വാ ”
അങ്ങനെ ജോപ്പൻ ധ്യാനത്തിന് പോയി.
ധ്യാനത്തിന്റെ നാലാം ദിവസം . ഒരു ഫോൺ വന്നു . ആ വാർത്ത കേട്ട് ജോപ്പൻ താഴെ വീണു പോയി..
പള്ളിയിലേക്ക് പോകുന്ന വഴിയിൽ കാർ അപകടത്തിൽപെട്ട് ആലീസും ചാർലിയും മരണപ്പെട്ടിരിക്കുന്നു…
ബാക്കി നാളെ പറയാം.
‘”അച്ചായോ ഇതാണോ ‘കർമ്മഫലം ‘? ഇത് ‘വിധിയുടെ വിളയാട്ടം ‘ ആണ്. എന്തൊക്കെയാ സംഭവിച്ചത്. എന്നാലും ആലിസ്…. ആലീസ് മരിക്കാൻ പാടില്ലായിരുന്നു ” ജെനിയാണ് പറഞ്ഞത്.
എല്ലാവരും എഴുനേറ്റ് ഉറങ്ങാൻ പോയി.
..,……………….
ഞാൻ ഉറക്കം എഴുനേറ്റ്… ചിന്തയിൽ ആണ്ടു കിടന്നു. ഒരുപാട്പേര് ഇവിടെ വന്നിട്ടുണ്ട് ഇതുപോലെ ആരും വന്നിട്ടില്ല.

നന്നായിരിക്കുന്നു….. സൂപ്പർ….. കിടു….🥰🥰🥰🔥🔥🔥
😍😍😍😍
താക്സ് പൊന്നൂസ്