അതും പറഞ്ഞു നാണം കൊണ്ട് അവൾ ഉണ്ണിയുടെ നെഞ്ചിൽ മുഖം അമർത്തി . ഉണ്ണി അവളുടെ താടിയിൽ പിടിച്ചു പൊക്കികൊണ്ട് ചോദിച്ചു.
“ഇനി ഈ കണ്ണ് നിറക്കുമോ?”
“ഇല്ല ”
“എന്നാ ഒരു ഉമ്മ താ? ”
അവൾ രണ്ടു ഭാഗത്തേക്കും ചലിപ്പിച്ചു. ഇല്ല എന്ന് പറഞ്ഞു.
” എന്നാ ഞാൻ തരാം ”
അയ്യോ!!!! വേണ്ട മീരേച്ചിയോ അമ്മയോ വരും . അവര് കാണും.
“വരട്ടെ. കണ്ടോട്ടെ . ഞാൻ എന്റെ പെണ്ണിനെ സ്നേഹിക്കുന്നത്. ”
എന്ന് പറഞ്ഞു മായയുടെ നെറ്റിയിൽ ഉമ്മ വെച്ചു .
“ബാക്കി പിന്നെ തരാം. ഇല്ലെങ്കിൽ ”
” ഓഫീസിൽ പോകാൻ വൈകും.!”
ബാക്കി പറഞ്ഞത് മായ ആണ്.
എന്നാൽ ഇതെല്ലാം മീര മറഞ്ഞു നിന്നു കാണുന്നുണ്ടായിരുന്നു.
അപ്പോഴാണ് അമ്മിണിയും അതിലെ വന്നത്. മായയും ഉണ്ണിയും അവിടെ കാണിച്ചതെലാം കാണുകയും കേൾക്കുകയും ചെയ്തു അതോടൊപ്പം അത് ഒളിഞ്ഞു നോക്കുന്ന മീരെയേയും.
അമ്മിണി അടുക്കളയിൽപോയി മീരയെ വിളിച്ചു.
“മോളെ മീരേ.. ഇതൊന്ന് അങ്ങ് കൊണ്ടുവെച്ചേ. ”
അത് കേട്ട് മീര പെട്ടന്ന് അടുക്കളയിൽ വരികയും ഉണ്ണിയും മായയും ചായ കുടിക്കാൻ വന്നു.
ഉണ്ണി ഇരുന്നു . എന്നിട്ട് മായയുടെ കൈ പിടിച്ചു ഇരുത്തി..
“മായേ വാ ഇരിക്ക് ” അമ്മിണിയും ഇരിക്ക് ”
“വേണ്ട ഏട്ടാ ഞങ്ങൾ പിന്നെ കഴിച്ചോളാം. ”
ഉണ്ണി മീരയെ നോക്കികൊണ്ട് അമ്മിണിയോട് പറഞ്ഞു.
“അമ്മിണി ഇവിടെ ഞാൻ ഉള്ളപ്പോൾ എന്ത് കഴിക്കുമ്പോഴും ഒരുമിച്ചു. ഒറ്റയ്ക്ക് ഒറ്റയ്ക്ക് എന്ന പരിപാടി ഇവിടെ ഇല്ല. മനസ്സിലായോ? എനിക്ക് അതാ ഇഷ്ട്ടം.. എന്റെ ഇഷ്ട്ടം ഇവിടെ നടക്കണം.”
പറഞ്ഞു തീരുബോഴേക്കും രണ്ട് പേരും ഇരുന്നു. ഉണ്ണി ചിരിച്ചു.. എന്നിട്ട് ചോദിച്ചു.

വൗ…. നെരിപ്പൻ എഴുത്ത്.😘😘😘🥰🥰🔥
😍😍😍😍
Super… കിടു പാർട്ട്…
പോരട്ടെ വേഗം തന്നേ.. ബാക്കി…
അടുത്ത പാർട്ടിലും ഈ കഥ വേണം, മീരയേയും ഉണ്ണി ഏറ്റെടുക്കണം, പാവം അവൾക്കും ആഗ്രഹങ്ങൾ കാണില്ലേ നല്ലൊരു ജീവിതം
ബ്രോ..ഈ കഥയുടെ ബാക്കി വേഗം ഇട്.. മറ്റേ സ്റ്റോറിയെക്കാൾ ഇതിന് വേണ്ടിയാണ് കാത്തിരിക്കുന്നത്.
❤️❤️❤️❤️❤️❤️❤️
അടുത്ത പാർട്ടിലും ഈ കഥയുടെ ബാക്കി തരുമോ