മീരയുടെ മനസ്സിൽ പലചിന്തകളും ഉണ്ടായി.
“അമ്മൂസ് എവിടെ മീരേ.?”
എന്നാൽ മീര അത് കേട്ടില്ല. അല്ലെങ്കിൽ അറിഞ്ഞില്ല.
“മീരേ ചോദിച്ചത് കേട്ടില്ലേ?”
“എന്താ ഏട്ടാ ചോദിച്ചത്?
ഞാൻ എന്തോ ആലോചിച്ചുപോയി . സോറി.”
“അമ്മൂസ് എവിടേന്നു? ”
“അമ്മൂസ് അകത്തു. അല്ല അടുക്കളയിൽ ഉണ്ട് ഭക്ഷണം എടുത്തു വെക്കുവാ. ”
മായ അമ്മയെ നോക്കി അടുക്കളയിൽ പോയി..
ഉണ്ണി മോളെ മീരയുടെ കൈയിൽ തിരിച്ചു കൊടുക്കാൻ നോക്കി. എന്നാൽ മോള് പോകാൻ കൂട്ടക്കാതെ ഉണ്ണിയുടെ കഴുത്തിൽ കെട്ടിപിടിച്ചു..
അപ്പോൾ മായയും അമ്മിണിയും അവിടെ വന്നു. മീര പറഞ്ഞു..
” കണ്ടില്ലേ അമ്മേ.!!!.. ഇത്രയും നമ്മളെ മൂന്നു പേരെ അല്ലാതെ ആരെയെങ്കിലും കണ്ടാൽ കരയുന്ന പെണ്ണാ .. ഇപ്പോൾ ഏട്ടന്റെ അടുത്ത് നിന്ന് എന്റെ അടുത്തേക്ക് പോലും വരുന്നില്ല.”
“അല്ലെങ്കിലും മക്കള് അങ്ങനെയാ അവർക്ക് നല്ലവരെ വേഗം തിരിച്ചറിയാൻ പറ്റും.” അമ്മിണി പറഞ്ഞു.
“അപ്പോൾ ഞാൻ നല്ലവൻ ആണെന്ന അമ്മൂസ് പറയുന്നത് അല്ലേ.? അത് എന്തായാലും എനിക്ക് ഇഷ്ട്ടം ആയി. ഭക്ഷണം റെഡി ആയോ അമ്മൂസേ?
.
“ആയി. എല്ലാം എടുത്തു വെച്ചിട്ടുണ്ട്?.”
“ശരി ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം.”
മീര വീണ്ടും മോളെ എടുക്കാൻ നോക്കിയപ്പോ. പോകാൻ കൂട്ടാക്കാതെ മോള് ഉണ്ണിയുടെ കഴുത്തിൽ ചുറ്റിപിടിച്ചു.
“അവളുടെ അച്ഛൻ ആണെന്ന .. അവൾ കരുതിയിരിക്കുന്നെ.. എന്റെ മോൾ അങ്ങനെ ഒരാളെ കണ്ടിട്ട് ക്കൂടെ ഇല്ല.” . മീര കണ്ണ് നിറഞ്ഞു പറഞ്ഞു.
അമ്മിണി വന്നു കൈ നീട്ടിയപ്പോൾ മോൾ അമ്മിണിയുടെ കൈയിലേക്ക് പോയി ..

വൗ…. നെരിപ്പൻ എഴുത്ത്.😘😘😘🥰🥰🔥
😍😍😍😍
Super… കിടു പാർട്ട്…
പോരട്ടെ വേഗം തന്നേ.. ബാക്കി…
അടുത്ത പാർട്ടിലും ഈ കഥ വേണം, മീരയേയും ഉണ്ണി ഏറ്റെടുക്കണം, പാവം അവൾക്കും ആഗ്രഹങ്ങൾ കാണില്ലേ നല്ലൊരു ജീവിതം
ബ്രോ..ഈ കഥയുടെ ബാക്കി വേഗം ഇട്.. മറ്റേ സ്റ്റോറിയെക്കാൾ ഇതിന് വേണ്ടിയാണ് കാത്തിരിക്കുന്നത്.
❤️❤️❤️❤️❤️❤️❤️
അടുത്ത പാർട്ടിലും ഈ കഥയുടെ ബാക്കി തരുമോ